കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയിലേക്ക് വമ്പന്‍ സര്‍പ്രൈസിനൊരുങ്ങി ലീഗ്; മത്സരിക്കാന്‍ ദേശീയ നേതാക്കളും പരിഗണനയില്‍

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭയിലേക്ക് മത്സരിക്കുന്ന പിവി അബ്ദുള്‍ വഹാബിന് പകരമായി ആരെ രാജ്യസഭയിലേക്ക് അയക്കും എന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ ആശയക്കുഴപ്പവും തര്‍ക്കവും രൂക്ഷമാവുന്നു. വിജയം ഉറപ്പുള്ള സീറ്റിനായി കേരളത്തില്‍ നിന്നുള്ളവരും ദേശീയ ഭാരവാഹികളും രംഗത്തെത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണ് ലീഗ് നേതൃത്വം അകപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് നിന്നും അബ്ദുല്‍ സമദ് സമദാനി, കെ.എന്‍.എ ഖാദര്‍ എന്നിവരാണ് രാജ്യസഭാ സീറ്റിനായി രംഗത്തുള്ളത്. എന്നാല്‍ ദേശീയ നേതാക്കളും സീറ്റിനായി സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.

ദേശീയ നേതാക്കള്‍

ദേശീയ നേതാക്കള്‍


മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ എന്നിവരാണ് ദേശീയ തലത്തില്‍ നിന്നും സീറ്റ് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. ദേശീയ നേതാക്കള്‍ക്ക് അവസം നല്‍കുന്നതിലൂടെ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് വളരാന്‍ സഹായകരമാവുമെന്നാണ് ഇവരുടെ വാദം.

സിറാജ് സേട്ട്

സിറാജ് സേട്ട്

ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനിലൂടെയാണ് ഖുറം അനീസ് ഉമര്‍ സീറ്റിനായുള്ള നീക്കം നടത്തുന്നത്. സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് സേട്ടിനെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും നേതാക്കളില്‍ ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. ഐഎന്‍എല്‍ വിട്ട് ലീഗില്‍ എത്തിയെങ്കിലും സിറാജ് സേട്ടിന് അര്‍ഹമായ പരിഗണന നല്‍കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന വികാരം ഒരു വിഭാഗത്തിനുണ്ട്.

പിന്തുണയ്ക്കുന്നവര്‍

പിന്തുണയ്ക്കുന്നവര്‍

പ്രതിപക്ഷ ഉപനേതാവ് എംകെ മൂനീര്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളില്‍ ചിലരുടെ പിന്തുണയും സിറാജ് സേട്ടിനുണ്ട്. ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പടെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നതും സിറാജ് സേട്ടിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഘടകങ്ങള്‍ എല്ലാം കൂടെ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് നിന്നുള്ള നേതാക്കള്‍ ഉണ്ടായില്ലെങ്കില്‍ സിറാജ് സേട്ടിനെ ലീഗ് രാജ്യസഭയിലേക്ക് അയക്കാനാണ് സാധ്യത കൂടുതല്‍.

കെപിഎ മജീദിനെ

കെപിഎ മജീദിനെ

സീറ്റിനായി അവകാശ വാദം ഉന്നയിച്ച് യൂത്ത് ലീഗും രംഗത്തുണ്ട്. സംഘടന ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന് രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് യൂത്ത് ലീഗിന്‍റെ ആവശ്യം. അതേസമയം തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതെ കെപിഎ മജീദിനെ രാജ്യസഭയിലേക്ക് അയക്കാനും നീക്കമുണ്ട്. എന്നാല്‍ ഇതിന് മജീദ് ഒരുക്കമല്ലെന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടിക്ക് പകരം

കുഞ്ഞാലിക്കുട്ടിക്ക് പകരം

പികെ കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നതോടോ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കും ലീഗിന് പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ദീന്‍ മുതല്‍ കെപിഎ മജീദ് വരെ ഇവിടേയും പരിഗണിക്കപ്പെടുന്നുണ്ട്. നിയമസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതിന് പിന്നാലെ ഈ രണ്ട് സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താം എന്നാണ് ലീഗ് കണക്ക് കൂട്ടുന്നത്.

ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
Muslim League has considered Siraj Sulaiman Settu and KPA Majeed for the Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X