കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർത്തി, രണ്ടാം നാള്‍ സെക്രട്ടറി പദമുള്‍പ്പടെ നഷ്ടമായി കെഎസ് ഹംസ
കോഴിക്കോട്: കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർന്നത് വലിയ വിവാദമായിരുന്നു. സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയായിരുന്നു യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിച്ചത്.
ഇപ്പോഴിതാ പാർട്ടി നേതൃത്വം അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്ക്കെതിരെ ഇന്നലെ രാത്രിയോടെ നടപടിയെടുത്തത്. സംസ്ഥാന സെക്രട്ടറി,പ്രവർത്തകസമിതി അംഗം എന്നിവയടക്കം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഹംസയെ മാറ്റി നിർത്തിയിട്ടുണ്ട്.

പാർട്ടി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർത്തിയതിനല്ല ഹംസക്കെതിരെ നടപടിയെന്നാണ് പാർട്ടി നേതൃത്വം വിശദീകരിക്കുന്നത്. പാർട്ടി യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചർച്ചയായത് തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് നേതാവിനെതിരെ നടപടി എടുത്തതെന്നാണ് പാർട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.
കർക്കിടകം ഒന്നൊക്കെയല്ലേ.. സാരിയില്‍ തിളങ്ങി അനുമോള്‍- ചിത്രങ്ങള്‍ വൈറല്‍

അതേസമയം പാർട്ടി നടപടിയായതിനാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നായിരുന്നു കെഎസ് ഹംസയുടെ പ്രതികരണം. മാധ്യമങ്ങള്‍ വഴിയാണ് വിവരം അറിഞ്ഞത് ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടി എല്‍ ഡി എഫിലാണോ യു ഡി എഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമായിരുന്നു വിവാദത്തിന് ഇടയാക്കിയത്.

യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കള്‍ വിമർശനത്തിനെതിരെ ശബ്ദമുയർത്തിയപ്പോള്‍ കെഎസ് ഹംസയ്ക്ക് പ്രസംഗം അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു. ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്‍റെ പണം ധൂർത്തടിക്കരുതെന്നും പി കെ ബഷീർ എം എല്‍എ കുറ്റപ്പെടുത്തിയപ്പോള്‍ കെഎം ഷാജിയും രൂക്ഷമായ വിമർശനം ഉയർത്തി. ഇതോടെ താന്‍ രാജി എഴുതി നല്‍കാമെന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതായും റിപ്പോർട്ടുകള്‍ വന്നു.

അതേ സമയം ലീഗ് പ്രവര്‍ത്തകസമിതിയില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു പാർട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണം. ലീഗ് ജനാധിപത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല. അഭിപ്രായപ്രകടങ്ങൾ പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടായി.

c യോഗത്തിലുണ്ടായിട്ടില്ല. കുഞ്ഞാലിക്കുട്ടി രാജിഭീഷണ മുഴക്കി എന്നുള്ളത് ചരിത്രപരമായ തമാശയാണ്. ചന്ദ്രികയിലെ കടങ്ങൾ പെരുകുന്നത് നിയന്ത്രിക്കണമെന്നത് സ്വാഭാവിക അഭിപ്രായം. അത്തരമൊരു ആവശ്യം യോഗത്തിലും ഉയർന്ന് വന്നിട്ടുണ്ട്. ലീഗിന്‍റെ സൗഹാർദ സംഗമം സർക്കാരിനെതിരെയുള്ളതായിരുന്നില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.

അതേസമയം, ഹംസയെ പുറത്താക്കിയതിന് പിന്നാലെ പരിഹാസവുമായി കെ ടി ജലീല്‍ എംഎല്‍എ രംഗത്ത് എത്തിയിട്ടുണ്ട്. എങ്ങിനെയാണ് മണിക്കൂറുകൾക്കുള്ളിൽ ലീഗെന്ന ജനാധിപത്യ പാർട്ടി ഏകാധിപത്യ പാർട്ടിയായതെന്നും ഇനിയും കളിയെത്ര കാണാൻ കിടക്കുന്നുവെന്നുമാണ് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

രാവിലെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം: ലീഗ് ഒരു ജനാധിപത്യ പാർട്ടിയാണ്. വിവിധ അഭിപ്രായങ്ങൾ ഉണ്ടാകും. അത് പാർട്ടീ ഫോറങ്ങളിൽ തുറന്ന് പറയും.
ഉച്ചക്ക് എൻ്റെ എഫ്.ബി പോസ്റ്റ്: ഇങ്ങിനെ കുത്തഴിഞ്ഞ് പോകുന്നതിലും നല്ലത് മതിയായ വിലക്ക് ലീഗിനെ വിൽക്കുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നതാണ്.
രാത്രി: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ ലീഗ് സസ്പെൻറ് ചെയ്യുന്നു. എങ്ങിനെയാണ് മണിക്കൂറുകൾക്കുള്ളിൽ ലീഗെന്ന ജനാധിപത്യ പാർട്ടി ഏകാധിപത്യ പാർട്ടിയായത്? ഇനിയും കളിയെത്ര കാണാൻ കിടക്കുന്നു.












Click it and Unblock the Notifications