കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗിന്റെ വോട്ട് ചിതറിയാല്‍ ബിജെപി രക്ഷപ്പെടും; വിമതരുടെ പൊല്ലാപ്പ്, 'ഒറ്റ' കടക്കാന്‍ സിപിഎം

Google Oneindia Malayalam News

കാസര്‍കോട്: മുസ്ലിം ലീഗും സിപിഎമ്മും കൊണ്ടുപിടിച്ച പ്രചാരണം നടത്തുമ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ നേട്ടം ബിജെപിക്ക്. ഈ ഒരു സാഹചര്യമാണ് കാസര്‍കോട് നഗരസഭയില്‍ ബിജെപി നേതൃത്വം കാണുന്നത്. യുഡിഎഫ് എന്നൊക്കെ പറയുമെങ്കിലും കാസര്‍കോട്ടുള്ളത് മുസ്ലിം ലീഗ് മാത്രമാണ്. മുസ്ലിം ലീഗിനാകട്ടെ വേണ്ടോളം പ്രശ്‌നങ്ങളുമുണ്ട്.

എംസി കമറുദ്ദീന്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളും കേസുകളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോ എന്ന ആശങ്ക ലീഗ് നേതാക്കള്‍ക്കുണ്ടെങ്കിലും ഒന്നും ബാധിക്കില്ല എന്ന മറുപടിയാണ് പറയുന്നത്. പ്രതിപക്ഷമായ ബിജെപിക്ക് നന്നായി വിയര്‍ത്താല്‍ മാത്രമേ ഭരണമെന്ന സ്വപ്‌നം നേടാന്‍ പറ്റൂ...

ലീഗിന്റെ പ്രശ്‌നങ്ങള്‍

ലീഗിന്റെ പ്രശ്‌നങ്ങള്‍

എല്ലാ തിരഞ്ഞെടുപ്പിലും തലപൊക്കാറുള്ള വിമതരാണ് മുസ്ലിം ലീഗിന്റെ ആദ്യ തലവേദന. എംഎല്‍എക്കെതിരായ കേസുകളാണ് മറ്റൊരു പ്രശ്‌നം. കമറുദ്ദീന്‍ വിഷയത്തില്‍ പാര്‍ട്ടിയിലും പൊതുജനങ്ങള്‍ക്കിടയിലും അമര്‍ഷം ശക്തമാണ്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് ലീഗ് നേതൃത്വം പറയുന്നു.

 ഒരംഗവുമായി സിപിഎം

ഒരംഗവുമായി സിപിഎം

നഗരസഭയില്‍ സിപിഎമ്മിന് ഒരംഗം മാത്രമേയുള്ളൂ. എന്നാല്‍ ലീഗ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രചാരണ ആയുധമാക്കി നേട്ടം കൊയ്യാനാണ് സിപിഎമ്മിലെ ആലോചന. ശക്തമായ പ്രചാരണം നടത്തിയാല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു.

തിരിച്ചെത്തിക്കാന്‍ ശ്രമം

തിരിച്ചെത്തിക്കാന്‍ ശ്രമം

കമറുദ്ദീന്‍ വിഷയം തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് മുസ്ലിം ലീഗ് പറയുന്നു. എന്നാല്‍ വിമതശല്യമാണ് വെല്ലുവിളി. നേരത്തെ വിമതരായിരുന്ന ചിലരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗ്. പിണങ്ങി നില്‍ക്കുന്നവരെ എല്ലാം തിരിച്ചെത്തിക്കാനും പണി തുടങ്ങിയിട്ടുണ്ട്.

വോട്ട് ചിതറും

വോട്ട് ചിതറും

38ല്‍ 20 സീറ്റ് നേടിയാണ് മുസ്ലിം ലീഗ് ഭരണം നടത്തുന്നത്. പ്രതിപക്ഷത്തുള്ള ബിജെപിക്ക് 13 സീറ്റുകളുണ്ട്. സിപിഎം ശക്തമായ പ്രചാരണം നടത്തിയാല്‍ മുസ്ലിം ലീഗിന് ലഭിക്കുന്ന വോട്ട് ചിതറുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ക്ക് അധികാര കസേരയിലേക്ക് അടുക്കാന്‍ സാധിക്കുമെന്നും ബിജെപി കരുതുന്നു.

സാധ്യത വളരെ കുറവ്

സാധ്യത വളരെ കുറവ്

ബിജെപി അധികാരം പിടിക്കാനുള്ള സാധ്യത വളരെ വിദൂരത്താണ്. എന്നാല്‍ മുസ്ലിം ലീഗിലെ പ്രശ്‌നങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ബിജെപിയും സിപിഎമ്മും മുന്നോട്ട് പോകുന്നത്. ഒരുകാലത്ത് ഐഎന്‍എല്ലിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെ സിപിഎം ഭരണം നടത്തിയിരുന്നു കാസര്‍ക്കോട്ട്.

ഇതാണ് ചിത്രം

ഇതാണ് ചിത്രം

കമറുദ്ദീന്‍ വിഷയവും വിമതരെയും തരണം ചെയ്ത് വീണ്ടും ഭരണം പിടിക്കാമെന്ന ആത്മവിശ്വാസം മുസ്ലിം ലീഗിനുണ്ട്. സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കി അടിവലിക്ക് സിപിഎം കളമൊരുക്കുകയാണ്. അതേസമയം, അവസരം മുതലെടുക്കാന്‍ കഠിന പരിശ്രമത്തിന് ഒരുങ്ങുകയാണ് ബിജെപി. ഇതാണ് നിലവിലെ കാസര്‍കോട് നഗരസഭയുടെ ചിത്രം.

Recommended Video

cmsvideo
AP abdullakutty facing opposition from bjp

English summary
Muslim League have Confidence to retain power in Kasaragod; CPM and BJP will rise Issues in League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X