കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന്റെ കത്വ ഫണ്ട്‌ ശേഖരണം; സമഗ്ര അന്വേഷണം വേണമെന്ന്‌ ഐഎന്‍എല്‍

Google Oneindia Malayalam News

കോഴിക്കോട്: വിവിധ ആവശ്യങ്ങളുടെ പേരിൽ നാട്ടിലും മറുനാട്ടിലുമായി മുസ്ലിം ലീഗും പോഷക ഘടകങ്ങളും നടത്തുന്ന വ്യാപകമായ ഫണ്ട് പിരിവിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി ഫണ്ട്വിനിയോഗത്തിെൻറ മറവിൽ നടമാടുന്ന വൻ തട്ടിപ്പിനും അഴിമതിക്കും ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.

കത്വ, ഉന്നാവോ ഇരകളുടെ പേരിൽ മുസ്ലിം യൂത്ത് ലീഗ് പിരിച്ച ഫണ്ടിെൻറ പേരിൽ ഇപ്പോൾ ഉയരുന്ന വിവാദം വിഷയത്തിെൻറ ഗൗരവം ഉയർത്തിക്കാട്ടുന്നുണ്ട്. കത്വയിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ മുൻകൈ എടുത്ത പ്രമുഖ അഭിഭാഷക ദീപിക സിങ് രജാവത്ത് തുറന്നുകാട്ടിയ യാഥാർഥ്യങ്ങൾ, യൂത്ത് ലീഗിെൻറ കള്ളിക്കളികാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഈ കേസിൽ ചില്ലിക്കാശ് ചെലവാക്കേണ്ടിവന്നില്ലെങ്കിലും അഡ്വ. മുബീൻ ഫാറൂഖി എന്ന ഒരാളെ മുന്നിൽനിറുത്തി യൂത്ത് ലീഗ് നേതാക്കൾ നടത്തിയ തട്ടിപ്പും വഞ്ചനയും ജീർണതയിൽ മുങ്ങിയ ലീഗ് നേതാക്കളുടെ യഥാർഥ പിൻഗാമികളാണ് ഇവരെന്ന് തെളിയിക്കുകയാണ്.

pk firose

അറബിക് സമര രക്തസാക്ഷികളുടെ പേരിൽ പിരിച്ച ഫണ്ട് തൊട്ട്, ഗുജറാത്ത് , ഭഗൽപൂർ കലാപത്തിെൻറ ഇരകളുടെ പേരിലും സുനാമി, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തത്തിെൻറ മറവിലും ലീഗും പോഷക ഘടകങ്ങളും സംഭരിച്ച ഭീമമായ തുക എത്തേണ്ടിടത്ത് ഇതുവരെ എത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നു. ഈ സാമ്പത്തിക തട്ടിപ്പ് മുഴുവനും പാണക്കാട് കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത. അതുകൊണ്ട് തന്നെ മത സ്ഥാപനങ്ങളും പുണ്യകേന്ദ്രങ്ങളും ദുരുപയോഗം ചെയ്ത് , കൈക്കലാക്കുന്ന പൊതുജനങ്ങളുടെ പണം ഇനിയും നഷ്ടപ്പെടാതിരിക്കാൻ സർക്കാർ ഫലപ്രദമായ മുൻകരുതലുകൾ എടുക്കണമെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

English summary
Muslim league kathva fund racing controversy; INL demand enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X