കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ലീഗ് വാക്ക് പാലിച്ചു

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗ് വാക്കുപാലിക്കുന്നതില്‍ അല്‍പം പോലും മടികാണിക്കാത്ത പാര്‍ട്ടിയാണെന്ന് ഇത്തവണത്തെ മലപ്പുറം വിജയം തെളിയിച്ചു. ഏറെ വിവാദമായ മണ്ഡലത്തില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ മുസ്ലീം ലീഗിന് കഴിഞ്ഞു.

ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപകഷത്തില്‍ ഇ അഹമ്മദ് ജയിക്കും എന്നായിരുന്നു മലപ്പുറത്തെ ലീഗിന്റെ കണക്കുകൂട്ടല്‍. അത്രയൊന്നും ലീഗ് അനുഭാവികളല്ലാത്തവര്‍ പറഞ്ഞു, അമ്പതിനായിരം വോട്ടിനാണെങ്കിലും അഹമ്മദ് ജയിക്കുമെന്ന്.

Muslim League

എന്നാല്‍ ഇ അഹമ്മദ് ഇപ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ പൊട്ടിച്ചിരിക്കുകയായിരിക്കും. അമ്പതോ, ഒന്നോ, ഒന്നരയോ അല്ല ഭൂരിപക്ഷം...1,94,731 വോട്ടുകളുടെ ഭൂരിപക്ഷം.

ഇ അഹമ്മദ് മണ്ഡലത്തില്‍ വല്ലപ്പോഴും വരുന്ന ആളാണ്, പ്രായാധിക്യം വലിയ പ്രശ്‌നമാണ്... അതുകൊണ്ട് ഇത്തവണ അഹമ്മദിനെ മത്സരിപ്പിക്കേണ്ട എന്ന് മലപ്പുറത്തെ എല്ലാ ലീഗ് മണ്ഡലം കമ്മിറ്റികളും ജില്ലാ നേതൃത്വത്തിന് റിപ്പോര്‍ട്ട് കൊടുത്തതാണ്. സംസ്ഥാന നേതൃത്വം തത്വത്തില്‍ അങ്ങനെ ഒരു തീരുമാനമെടുത്തപ്പോള്‍ അതിനെതിരെ പടവെട്ടി മത്സരിച്ച ആളാണ് ഇ അഹമ്മദ്.

പികെ സൈനബയെ ഇറക്കി ഇത്തവണ മുസ്ലീം വോട്ടുകള്‍ കുറച്ചൊക്കെ പിടിച്ചെടുക്കാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയൊക്കെ വെറുതേയായി. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമൊക്കെ അഹമ്മദിന്റെ വോട്ട് പിടിക്കുമെന്ന് കരുതിയെങ്കിലും അതൊന്നും നടന്നില്ല. പിന്നെ കുറച്ചെങ്കിലും വോട്ട് പിടിച്ചത് നോട്ടയാണ്.

English summary
Muslim League kept their word in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X