കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകാര്‍ക്ക് വേണ്ടി ലീഗ് നേതാവിന് വാദിക്കാമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഒരേയൊരു പാര്‍ട്ടിയേ ഉണ്ടാകൂ... അതാണ് മുസ്ലീം ലീഗ്. എന്നിട്ടും ബാറുകാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ഒരു മുസ്ലീം ലീഗുകാരന്‍...

മുസ്ലീം ലീഗിനെ കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ഈ വാര്‍ത്ത. ദില്ലിയിലെ മുസ്ലീം ലീഗ് നേതാവായ അഡ്വ ഹാരിസ് ബീരാന്‍ ആണ് സുപ്രീം കോടതിയില്‍ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരില്‍ ഒരാള്‍.

Adv Haris Beeran

മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ബന്ധുവാണ് അഡ്വ ഹാരിസ് ബീരാന്‍. ദില്ലി കെഎംസിസിയുടെ പ്രസിഡന്റും. സംഭവം ലീഗ് നേതൃത്വം ആദ്യ അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അറിഞ്ഞിരുന്നെങ്കില്‍ ഹാരിസ് ബാരാനെ ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമായിരുന്നുവത്രെ.

സാധാരണ കോണ്‍ഗ്രസിനാണ് ഇത്തരം കാര്യങ്ങളില്‍ തെറ്റ് സംഭവിക്കാറുള്ളത്. സംസഥാന സര്‍ക്കാരിനെതിരെയുള്ള കേസുകളില്‍ മനു അഭിഷേക് സിങ് വി അടക്കമുള്ളവര്‍ ഹാജരായ സംഭവങ്ങള്‍ മുമ്പ് വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണ അക്കാര്യത്തില്‍ മുന്‍കരുതലെടുത്തു.

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ കപില്‍ സിബലിനെ കേസ് ഏറ്റെടുക്കുന്നതിനായി ബാര്‍ ഉടമകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു.

അഡ് ഹാരിസ് ബീരാന്‍ മുസ്ലീം ലീഗിന്റെ ഉന്നത നേതൃത്വത്തിലുള്ള ആളല്ലെന്നാണ് ഇപ്പോള്‍ മുസ്ലീം ലീഗ് ഉയര്‍ത്തുന്ന ന്യായം. അഭിഭാഷകന്‍ എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാനാകില്ലെന്നും ലീഗ് നേതാക്കള്‍ പറയുന്നു.

English summary
Muslim League leader Adv Haris Beeran appeared in Supreme Court for Bar owners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X