'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണം', 'അനാവശ്യ വിവാദം':പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവല്‍ക്കണമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.സംസ്ഥാനത്ത് ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതിന് മുമ്പ് ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണം. കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളാണ് സര്‍ക്കാര്‍ പരിശോധിക്കേണ്ടത്.
ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.സീറ്റ് വിഷയം ചർച്ച ചെയ്യുകയോ വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുകയോ ചെയ്യാതെ ജന്റർ ന്യൂട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ചെയ്യേണ്ടത്. അനാവശ്യ വിവാദത്തേക്കാൾ വിദ്യാഭ്യാസമാണ് പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനം അനുവദിക്കാത്ത അവസ്ഥയാണ്. കോൺഗ്രസിന്റെ വിഷമസന്ധിയിൽ മുസ്ലീം ലീഗ് ഒപ്പമുണ്ടാകും. നേതാക്കളെ നിരന്തരം കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുണ്ട്. സോണിയാഗാന്ധിയെപ്പോലും അനാവശ്യമായി വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ. കോൺഗ്രസിനെ നശിപ്പിക്കാൻ നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ എല്ലാ പാർട്ടികളും എതിർക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിലും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഓണക്കിറ്റ് നല്ലത് തന്നെ, പക്ഷേ കേരളം കഴിഞ്ഞു പോകുന്നത് സര്‍ക്കാരിന്റെ ഓണകിറ്റിലല്ലെന്ന് എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ സഹായത്തേക്കാള്‍ ജനങ്ങളിലേക്കെത്തുന്നത് സന്നദ്ധ സംഘടനകളും സഹായമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടി.

ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെതിരെ എം കെ മുനീര്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു
മുസ്ലിംലീഗ് നേതാവ് ഡോ. എം കെ മുനീറിന്‍റെ പ്രസ്താനവന. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും മുനീര്‍ ചോദിച്ചിരുന്നു.

'പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ചചെയ്യാന്‍ വെച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?', എന്നായിരുന്നു ഒരു പരിപാടിക്കിടയില്‍ മുനീറിന്‍റെ ചോദ്യം.

അതേസമയം വിദ്യാർഥികളുടെ മേല്‍ ജെൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജെൻഡർ യൂണിഫോമിൽ സർക്കാരിന് നിർബന്ധിത ബുദ്ധിയില്ലന്നും മന്ത്രി വ്യക്തമാക്കി. 'പൊതു സ്വീകാര്യവും, കുട്ടികള്‍ക്ക് സൗകര്യവും ഉള്ളതാവണം യൂണിഫോം. സ്‌കൂളിലെ പിടിഎ അടക്കമുള്ള മുഴുവന്‍ പേര്‍ക്കും സ്വീകാര്യമാണെങ്കില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു.
'ഹോട്ട് ബ്യൂട്ടി...'; കറുപ്പിൽ ദീപ്തി സതിയുടെ ക്ലാസിക്ക് ലുക്ക്, പുത്തൻ ചിത്രങ്ങൾ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications