കണ്ണൂരില്‍ മുസ്ലീംലീഗ് നേതാവിനെതിരെ ആക്രമണം; ഗുരുതര പരിക്ക്
കണ്ണൂര്‍: യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ കെ.പി.താഹിറിനുനേരെ അക്രമം. കണ്ണൂര്‍ ടൗണിനടുത്ത് വാരത്ത് വെച്ച് കാറിലെത്തിയ രണ്ടംഗ സംഘമാണ് താഹിറിനെ ആക്രമിച്ചത്. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള താഹിറിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താഹിര്‍ അപകടനിലതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. 2011ല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനു നേരെയുണ്ടായ വധശ്രമക്കേസിലെ പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലീഗ് ശാഖ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുത്ത് വൈകിട്ട് ആറോടെ പുറത്തീല്‍ യുപി സ്‌കൂളിനു സമീപം പുറത്തേക്കിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാത്രിയോടെ തലശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. ചക്കരക്കല്‍ പോലീസിന്റെ നേതൃത്വത്തില്‍ വന്‍സംഘം സ്ഥലത്തെത്തി. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications