Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് കൊടി പാകിസ്താനില്‍ കെട്ടെടാ എന്ന് കോണ്‍ഗ്രസ് നേതാവ്; പൊട്ടിക്കരഞ്ഞ് മുസ്ലിം ലീഗ് നേതാവ്

തിരുവനന്തപുരം: ബിജെപിക്കാര്‍ പോലും ഇങ്ങനെ പറയില്ല, ഇത് കോണ്‍ഗ്രസ് നേതാവാണ് പറഞ്ഞത്... മുസ്ലിം ലീഗിന്റെ കൊടി മലപ്പുറത്ത് പോയി കെട്ടടാ, ഇവിടെ പറ്റില്ല, പോയി പാകിസ്താനില്‍ കെട്ട്... കോണ്‍ഗ്രസ് നേതാവ് ദേഷ്യപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ കരച്ചില്‍ അടക്കാനാകാതെ മുസ്ലിം ലീഗിന്റെ ജില്ലാ നേതാവ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാവ് വളരെ മോശമായി പെരുമാറിയെന്ന് ഒരു മുസ്ലിം ലീഗ് നേതാവ് പരസ്യമായി കരഞ്ഞു പറയുന്നത് ആദ്യമാണ്.

ഇത്രയൊക്കെയായിട്ടും പാകിസ്താന്റെ ചാരന്മമാരായി കാണുന്നതിലുള്ള വിഷമമവും ലീഗ് നേതാവ് വിതുമ്പിക്കൊണ്ട് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ എന്നിവരുടെ ശ്രദ്ധയില്‍ സംഭവം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ നേതാക്കള്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

തിരുവനന്തപുരം കോര്‍പറേഷനിലെ കെടുകാര്യസ്ഥതക്കെതിരെ യുഡിഎഫ് നടത്തിയ സമര സ്ഥലത്തായിരുന്നു സംഭവം. കോണ്‍ഗ്രസ് നേതാവ് മുസ്ലിം ലീഗിന്റെ കൊടി വലിച്ചെറിഞ്ഞതായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീര്‍ പറയുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാറിനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

2

വെമ്പായം നസീര്‍ പറയുന്നത് ഇങ്ങനെയാണ്- യുഡിഎഫിന്റെ പരിപാടിയാണ് നടന്നത്. ആര്‍എസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ കൊടികള്‍ അവിടെയുണ്ടായിരുന്നു. മുന്നണിയുടെ പ്രതിഷേധ പരിപാടി ആയതിനാലാണ് മുസ്ലിം ലീഗിന്റെ കൊടിയും കെട്ടാന്‍ തീരുമാനിച്ചത്. ഞാനും യൂത്ത് ലീഗിന്റെ രണ്ടു പ്രവര്‍ത്തകരും ചേര്‍ന്നാണ് കൊടി കെട്ടിയത്...

3

യുഡിഎഫിലെ രണ്ടാം കക്ഷിയല്ലേ മുസ്ലിം ലീഗ്. അതുകൊണ്ടാണ് മുന്നണിയുടെ പരിപാടിയില്‍ കൊടി കെട്ടിയത്. ഉടനെ കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാര്‍ വന്ന് ദേഷ്യപ്പെട്ടു. കൊടി എടുത്ത് എറിഞ്ഞു. ഇവിടെ കെട്ടരുത്, ലീഗിന്റെ കൊടി മലപ്പുറത്ത് പോയി കെട്ട് എന്ന് പറഞ്ഞു. യുഡിഎഫിന്റെ പരിപാടിക്ക് മുസ്ലിം ലീഗിന്റെ കൊടി കെട്ടുമെന്ന് ഞാന്‍ പറഞ്ഞു..

4

മുസ്ലിം ലീഗ് ഇല്ലാതെ എന്ത് യുഡിഎഫ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സനല്‍കുമാര്‍ വീണ്ടും ദേഷ്യപ്പെട്ടു. ഇവിടെ കെട്ടാന്‍ പറ്റില്ല. നിനക്ക് അത്ര നിര്‍ബന്ധമണെങ്കില്‍ പാകിസ്താനില്‍ പോയി കെട്ടടാ എന്ന് പറഞ്ഞു. അത് എനിക്ക് വലിയ വിഷമമായി എന്ന് വെമ്പായം നസീര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. ഈ മണ്ണില്‍ ജനിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്നും മുസ്ലിം ലീഗിനെ പാകിസ്താന്‍ ചാരനായി കാണുന്നത് എനിക്ക് സഹിക്കാനാകില്ല...

5

നിങ്ങള്‍ ഈ പറഞ്ഞത് വളരെ മോശമാണെന്നും പരാതി കൊടുക്കുമെന്നും ഞാന്‍ സനല്‍കുമാറിനോട് പറഞ്ഞു. എന്നാല്‍ നീ പോയി പരാതികൊടുക്ക് എന്നായിരുന്നു സനല്‍കുമാറിന്റെ പ്രതികരണം. ബിജെപിക്കാര്‍ പോലും ഇങ്ങനെ പറയില്ല. ഇതാണോ കോണ്‍ഗ്രസുകാരുടെ പാരമ്പര്യമെന്നും വെമ്പായം നസീര്‍ ചോദിക്കുന്നു. മുന്നണിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുന്ന വിവരങ്ങളാണ് വെമ്പായം നസീര്‍ പറഞ്ഞത്.

6

വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം നടന്നത്. തിരുവനന്തപുരം കഴക്കൂട്ടം ആറ്റിപ്ര മണ്ഡലത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണിത്. നഗരസഭയില്‍ എല്‍ഡിഎഫിന്റെ അഴിമതി എന്നാരോപിച്ചാണ് യുഡിഎഫ് സമരം സംഘടിപ്പിച്ചത്. ബാനറുകളില്‍ യുഡിഎഫിന്റെ പ്രതിഷേധ ധര്‍ണ എന്ന് എഴുതിയിട്ടുണ്ട്. അതേസമയം, വെമ്പായം നസീറിന്റെ ആരോപണങ്ങള്‍ സനല്‍കുമാര്‍ തള്ളുകയാണ് ചെയ്തത്. തര്‍ക്കമുണ്ടായെങ്കിലും പാകിസ്താനില്‍ പോയി കൊടി കെട്ടാന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

7

വെമ്പായം നസീര്‍ പറയുന്നത് കളവാണ്. നസീര്‍ മുസ്ലിം ലീഗിന്റെ കൊടി നാട്ടാന്‍ വന്നിരുന്നു. അതിന് സമ്മതിച്ചില്ല. എന്നാല്‍ കൊടി വലിച്ചെറിഞ്ഞിട്ടില്ല. മോശമായി സംസാരിച്ചിട്ടുമില്ല. കോണ്‍ഗ്രസാണ് പരിപാടി ആസൂത്രണം ചെയ്്തത്. ഘടകകക്ഷികളെ ക്ഷണിച്ചിരുന്നില്ല. മറ്റു ഘടകകക്ഷികള്‍ കണ്ടാല്‍ വിഷയമാകുമെന്ന് കരുതിയാണ് മുസ്ലിം ലീഗിനെയും അകറ്റിയതെന്നും സനല്‍കുമാര്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ് മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+