മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു
Recommended Video

കാസര്‍ഗോഡ്: മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. പുലര്‍ച്ചയോടെ കാസര്‍ഗോട്ടെ വസതിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അര നൂറ്റാണ്ടോളം മുസ്ലീം ലീഗ് രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന നേതാവായ അദ്ദേഹം യുഡിഎഫിന്‍റെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ കൂടിയാണ്. നാലു തവണ മഞ്ചേശ്വരം എംഎല്‍എയായിരുന്നു. 2001-2004 കാലഘട്ടത്തില്‍ ആന്‍റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2001 ല്‍ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ മുസ്ലീം ലീഗിന്‍റെ സംസ്ഥാന ട്രഷററാണ്.
1987 ല്‍ ചെര്‍ക്കളം അബ്ദുള്ളയിലൂടെയാണ് മഞ്ചേശ്വരം ആദ്യമാണ് യുഡിഎഫിന്‍റെ കോട്ടയായി മാറിയത്. പിന്നീട് നാല് തവണ മഞ്ചേശ്വരത്ത് നിന്നും അദ്ദേഹം എംഎല്‍എയായി. 2006 ല്‍ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പുവിനോട് പരാജയപ്പെട്ടു.
മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി,സംസ്ഥാന കമ്മറ്റിയംഗം, വഖഫ് ബോർഡ് വഖഫ് ബോർഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മറ്റി അംഗം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.












Click it and Unblock the Notifications