പൊലീസിനെ കണ്ടാല്‍ നെഞ്ചിടിക്കുന്ന 'കണ്ണൂർ സിംഗം' സുധാകരനോട് ഈ പറയുന്നത് വിരോധാഭാസം: കെഎം ഷാജി
കോഴിക്കോട്: സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാർട്ടി സെക്രട്ടറി 'എം വി അശ്ലീലാനന്ദന്' വായിൽ തോന്നിയത് പുലമ്പാനുള്ള വ്യാജ തെളിവുണ്ടാക്കാനാണോ കേരളത്തിലെ പോലീസ് നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചും. പോലീസിനെ കണ്ടാൽ നെഞ്ചിൽ കൈയ്യമർത്തി പിടിച്ച്, 'ആംബുലൻസിന്റെ നിലവിളി ശബ്ദമിടോ' എന്നും പറഞ്ഞു ഓടുന്ന സിപിഎമ്മിൻ്റെ കണ്ണൂർ സിംഗം, കെപിസിസി പ്രസിഡന്റ് കെ സുധാകരനോട് കേസ് നേരിടണമെന്ന് പറയുന്നത് എന്തൊരു വിരോധാഭാസമാണെന്നെന്നും കെഎം ഷാജി പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടിക്ക് വിടുപണി ചെയ്യാൻ മാത്രം നിയോഗിക്കപ്പെട്ട പോലീസേമാന്മാർ പടച്ചുണ്ടാക്കിയ വ്യാജമൊഴിയിൽ അങ്ങ് പേടിച്ചു പോകുന്ന ആളാണോ കെ സുധാകരൻ എന്ന് അഭ്യന്തരം കൈകാര്യം ചെയ്യുന്ന തമ്പ്രാനോട് ചോദിച്ചാൽ മതി. തനിക്ക് ജയ് വിളിക്കുന്ന അടിമക്കൂട്ടങ്ങളെ മാത്രം കണ്ടു വളർന്ന രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. തന്റെ മുഖംമൂടി വലിച്ചു കീറുന്നവരെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാമെന്ന വ്യാമോഹം നടക്കില്ല.

സാധ്യമായ എല്ലാ വഴികളും എനിക്കെതിരെ പ്രയോഗിച്ചു. എന്റെ പേരിൽ ലീഗും, ഐക്യജനാധിപത്യ മുന്നണിയും എവിടെയും തല കുനിക്കേണ്ടി വരില്ലെന്ന് ആവർത്തിച്ചു ഞാൻ പറഞ്ഞതാണ്. ഒടുവിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെട്ട് മുഖ്യമന്ത്രി മുൻകയ്യെടുത്ത് കെട്ടിച്ചമച്ച കള്ളകേസ് റദ്ദു ചെയ്യുകയും ചെയ്തെന്നും കെഎം ഷാജി ചൂണ്ടിക്കാണിക്കുന്നു.
ബഹുമാന്യനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിനെയും കുടുംബത്തെയും എത്രമാത്രം വൃത്തികെട്ട രീതിയിലാണ് ഇവർ വേട്ടയാടിയത്. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു കൊടുത്തതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കേസെടുത്തു. ഇപ്പോഴിതാ കെ സുധാകരനെ എങ്ങനെയെങ്കിലും കുടുക്കാനുള്ള നാണംകെട്ട കളിയുമായി ഒരു പാർട്ടിയും സർക്കാരും അപ്പാടെ ഇറങ്ങിയിരിക്കുന്നു.
ബഹുമാന്യനായ രമേശ് ചെന്നിത്തലക്കെതിരെയുള്ള കള്ളകേസ് അണിയറയിൽ ഒരുങ്ങുകയും ചെയ്യുന്നുണ്ട്. കാലവും ഭരണവും മാറുമെന്ന് ഓർത്ത് വെച്ചോളു. കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തി വെക്കുന്ന അനീതികൾക്കൊക്കെയും യുഡിഎഫ് എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും.
ഇതുപോലെ ഭരിച്ച ബംഗാളിലെയും ത്രിപുരയിലെയും സിപിഎമ്മിനെയും അവർക്ക് അടിമപ്പണി ചെയ്ത ഉദ്യോഗസ്ഥരെയും ജനം കാടുകളിലേക്ക് അടിച്ചോടിച്ചത് മറന്ന് പോകണ്ട. കഴിഞ്ഞ 7 വർഷങ്ങളിൽ ഏറ്റവും ഹീനമായി പിണറായി വിജയൻ നടത്തിയ പ്രതിപക്ഷ വേട്ടയിൽ, സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നുവെന്നും കെഎം ഷാജി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications