മാലിക് സംവിധായകന് രാജാവിനേക്കാൾ വലിയ രാജഭക്തി, വിമർശനവുമായി കെഎം ഷാജി
കോഴിക്കോട്: ഫഹദ് ഫാസില്‍ ചിത്രമായ മാലികിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് മാലികിന്റെ സംവിധായകനായ മഹേഷ് നാരായണന്‍ കാണിച്ചതെന്ന് കെഎം ഷാജി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി ചെരിപ്പ് നക്കികളായ ആളുകളെ കൊണ്ട് ചരിത്രം തിരുത്തി എഴുതിക്കാനാണ് സിപിഎം ശ്രമം എന്നും കെഎം ഷാജി കുറ്റപ്പെടുത്തി.
സച്ചാര്‍ കമ്മിറ്റി വിവാദത്തിലും കെഎം ഷാജി പ്രതികരിച്ചു. സച്ചാര്‍ കമ്മിറ്റിയെ പാലോളി കമ്മിറ്റി അട്ടിമറിച്ചതായി കെഎം ഷാജി ആരോപിച്ചു. ഒരു സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കാനുളള ശ്രമം ആണ് നടക്കുന്നത് എന്നും സ്‌കോളര്‍ഷിപ്പ് അനുപാത വിവാദവുമായി ബന്ധപ്പെട്ട് കെഎം ഷാജി പ്രതികരിച്ചു.

Recommended Video
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതമാക്കുകയാണ് എങ്കില്‍ എല്ലാ ആനുകൂല്യങ്ങളും അത്തരത്തിലേക്ക് മാറ്റണമെന്ന് കെഎം ഷാജി ആവശ്യപ്പെട്ടു. കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചത് ആര്‍ക്കാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം എന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ കെഎം ഷാജി ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തനിക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ കെഎം ഷാജി തള്ളിക്കളഞ്ഞു. കര്‍ണാടകത്തില്‍ തനിക്ക് 500 ഭൂമിയും മഹാരാഷ്ട്രയില്‍ തനിക്ക് 2000 ഏക്കര്‍ ഭൂമിയുമുണ്ടെന്ന് ഷാജി പരിഹസിച്ചു. അന്വേഷണ സംഘം കര്‍ണാടകത്തിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications