എനിക്കാരായിരുന്നു തങ്ങള്‍; ഹൈദരലി തങ്ങളെ കുറിച്ച് വികാര നിര്‍ഭരമായ കുറിപ്പുമായി കെഎം ഷാജി
കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ പകരംവെക്കാനില്ലാത്ത സാന്നിധ്യമായിരുന്നു പണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും അമരത്തുണ്ടായിരുന്ന തങ്ങള്‍ വെറും രാഷ്ട്രീയ നേതാവായിരുന്നില്ല. പകരം രാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരും ആശ്വാസവും സാന്ത്വനവും തേടി വരുന്ന ആശ്രയ കേന്ദ്രവും കൂടിയായിരുന്നു. തങ്ങളെ കുറിച്ച് കെഎം ഷാജി എഴുതിയ കുറിപ്പ് വൈറലാകുകയാണ്. കുറിപ്പ് വായിക്കാം...

വേദന നിറഞ്ഞൊരു ഓര്‍മ്മയായി തങ്ങള്‍ മറഞ്ഞു പോയി.
മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡണ്ടായിരുന്ന കാലം മുതല്‍ തന്നെ തങ്ങളുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു.
അടുത്ത് ചെല്ലമ്പോഴെല്ലാം .
വല്ലാത്തൊരിഷ്ടം കാണിക്കുമായിരുന്നു.
ഷാജി എന്നൊരു വിളിയുണ്ട്,
തോളില്‍ കൈ വെച്ച് മുഖത്തേക്കു നോക്കി ഒരു പുഞ്ചിരിയും.
അതു മതിയായിരുന്നു
ഉള്ളു തണുക്കാന്‍.
ശാരീരിക പ്രശ്നങ്ങളാലുള്ള ബുദ്ധിമുട്ടുകള്‍ അറിയാമായിരുന്നതിനാല്‍
മരണവാര്‍ത്ത ഞെട്ടലുണ്ടാക്കിയില്ല.
പക്ഷെ ഒരു ശൂന്യത
അനുഭവപ്പെടുന്നു.
അനുശോചനം കുറിച്ചിടാനുള്ള വാക്കുകള്‍ പോലും പരതിയിട്ട് കിട്ടിയില്ല.
പലരും ചോദിച്ചപ്പോഴാണു ഇവിടെ എന്തെങ്കിലും കുറിക്കണമല്ലോ എന്ന ചിന്ത വന്നത്.
എനിക്കാരായിരുന്നു
തങ്ങള്‍
അതെനിക്കൊരു ഉറപ്പായിരുന്നു.
ധൈര്യമായിരുന്നു
ഉറങ്ങുമ്പോഴും കാവലുണ്ടെന്നൊരു തോന്നലായിരുന്നു.
കൗമാരത്തില്‍ പിതാവിനെ നഷ്ടപ്പെട്ടതിന് ശേഷം ആ സ്ഥാനത്ത് നിന്ന് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാളുണ്ടെന്ന തോന്നല്‍.
എവിടെ മാറിയിരുന്നാലും 'ഇവിടെയുണ്ടല്ലോ അല്ലെ ' എന്നൊരു ഹാജറിടലിന്റെ കയ്യുയര്‍ത്തലില്ല.
സ്നേഹം തുളുമ്പുന്ന ആ നോട്ടമില്ല.
സങ്കടങ്ങളും സന്തോഷവും പങ്കുവെക്കുവാനും ക്ഷമയോടെ കേട്ടിരിക്കുവാനുമുള്ള ആ സാന്നിധ്യമിനിയില്ല എന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ ഇന്നലെ പകല്‍ മുഴുവന്‍ആ കോലായിലും മുറ്റത്തുമായി കഴിച്ചു കൂട്ടി.
ഒരിക്കല്‍ കൂടി ഖബറിടത്തില്‍ പോയി സലാം പറഞ്ഞ് മടങ്ങി.
നിര്‍മ്മലമായ ആ ജീവിതം അള്ളാഹു സ്വീകരിക്കട്ടെ!
പരലോകം വെളിച്ചമാക്കി കൊടുക്കട്ടെ
ആമീന്‍
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications