India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്കാരായിരുന്നു തങ്ങള്‍; ഹൈദരലി തങ്ങളെ കുറിച്ച് വികാര നിര്‍ഭരമായ കുറിപ്പുമായി കെഎം ഷാജി

Google Oneindia Malayalam News

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ പകരംവെക്കാനില്ലാത്ത സാന്നിധ്യമായിരുന്നു പണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും അമരത്തുണ്ടായിരുന്ന തങ്ങള്‍ വെറും രാഷ്ട്രീയ നേതാവായിരുന്നില്ല. പകരം രാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരും ആശ്വാസവും സാന്ത്വനവും തേടി വരുന്ന ആശ്രയ കേന്ദ്രവും കൂടിയായിരുന്നു. തങ്ങളെ കുറിച്ച് കെഎം ഷാജി എഴുതിയ കുറിപ്പ് വൈറലാകുകയാണ്. കുറിപ്പ് വായിക്കാം...

വേദന നിറഞ്ഞൊരു ഓര്‍മ്മയായി തങ്ങള്‍ മറഞ്ഞു പോയി.
മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡണ്ടായിരുന്ന കാലം മുതല്‍ തന്നെ തങ്ങളുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നു.
അടുത്ത് ചെല്ലമ്പോഴെല്ലാം .
വല്ലാത്തൊരിഷ്ടം കാണിക്കുമായിരുന്നു.
ഷാജി എന്നൊരു വിളിയുണ്ട്,
തോളില്‍ കൈ വെച്ച് മുഖത്തേക്കു നോക്കി ഒരു പുഞ്ചിരിയും.
അതു മതിയായിരുന്നു
ഉള്ളു തണുക്കാന്‍.
ശാരീരിക പ്രശ്‌നങ്ങളാലുള്ള ബുദ്ധിമുട്ടുകള്‍ അറിയാമായിരുന്നതിനാല്‍
മരണവാര്‍ത്ത ഞെട്ടലുണ്ടാക്കിയില്ല.
പക്ഷെ ഒരു ശൂന്യത
അനുഭവപ്പെടുന്നു.
അനുശോചനം കുറിച്ചിടാനുള്ള വാക്കുകള്‍ പോലും പരതിയിട്ട് കിട്ടിയില്ല.
പലരും ചോദിച്ചപ്പോഴാണു ഇവിടെ എന്തെങ്കിലും കുറിക്കണമല്ലോ എന്ന ചിന്ത വന്നത്.
എനിക്കാരായിരുന്നു
തങ്ങള്‍
അതെനിക്കൊരു ഉറപ്പായിരുന്നു.
ധൈര്യമായിരുന്നു
ഉറങ്ങുമ്പോഴും കാവലുണ്ടെന്നൊരു തോന്നലായിരുന്നു.
കൗമാരത്തില്‍ പിതാവിനെ നഷ്ടപ്പെട്ടതിന് ശേഷം ആ സ്ഥാനത്ത് നിന്ന് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരാളുണ്ടെന്ന തോന്നല്‍.
എവിടെ മാറിയിരുന്നാലും 'ഇവിടെയുണ്ടല്ലോ അല്ലെ ' എന്നൊരു ഹാജറിടലിന്റെ കയ്യുയര്‍ത്തലില്ല.
സ്‌നേഹം തുളുമ്പുന്ന ആ നോട്ടമില്ല.
സങ്കടങ്ങളും സന്തോഷവും പങ്കുവെക്കുവാനും ക്ഷമയോടെ കേട്ടിരിക്കുവാനുമുള്ള ആ സാന്നിധ്യമിനിയില്ല എന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ ഇന്നലെ പകല്‍ മുഴുവന്‍ആ കോലായിലും മുറ്റത്തുമായി കഴിച്ചു കൂട്ടി.
ഒരിക്കല്‍ കൂടി ഖബറിടത്തില്‍ പോയി സലാം പറഞ്ഞ് മടങ്ങി.
നിര്‍മ്മലമായ ആ ജീവിതം അള്ളാഹു സ്വീകരിക്കട്ടെ!
പരലോകം വെളിച്ചമാക്കി കൊടുക്കട്ടെ
ആമീന്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്; കാമത്ത് മുഖ്യമന്ത്രിയാകും, ചിദംബരം ക്യാമ്പ് ചെയ്യുന്നുകോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്; കാമത്ത് മുഖ്യമന്ത്രിയാകും, ചിദംബരം ക്യാമ്പ് ചെയ്യുന്നു

cmsvideo
  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു
  English summary
  Muslim League Leader KM Shaji Write Up About Panakkad Hyder Ali Shihab Thangal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X