കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നബിയുടെ മുടി ബോഡിവേസ്റ്റെന്ന് പറഞ്ഞ പിണറായിയുടെ ഇപ്പോഴത്തെ ശ്രമം മതനേതാക്കളെ വരുതിയിലാക്കാന്‍'

Google Oneindia Malayalam News

തിരുവനന്തപുരം: വിശുദ്ധ ഖുർആൻ കൊണ്ടുവന്ന സംഭവത്തിൽ എതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാൽ പോലും അത് മുസ്ലിംങ്ങളെയോ ഖുറാനെയോ ബാധിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടരി കെപിഎ മജീദ്. മതങ്ങളെയും അതിന്റെ ആചാരങ്ങളെയും ശരീഅത്ത് വിഷയം മുതൽ ശബരിമല വിഷയം വരെ തള്ളിപ്പറഞ്ഞ ചരിത്രമുള്ള സിപിഎം ഒരു മന്ത്രിയെ മതത്തിന്റെ കുടചൂടി സംരക്ഷിക്കുന്നത് നീതീകരിക്കാനാവില്ലെന്നും കെപിഎ മജീദ് അഭിപ്രായപ്പെട്ടും. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കെപിഎ മജീദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ

ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ

ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ വിശുദ്ധഖുർആനെ അനാവശ്യമായ ചർച്ചകളിലേക്ക് വലിച്ചിഴക്കാനാണ് സി.പി.എമ്മും മന്ത്രി കെ.ടി. ജലീലും ശ്രമിക്കുന്നത്. മതവിശ്വാസികളെ പ്രതിസന്ധിയിലാക്കുന്ന പരാമർശങ്ങൾ മന്ത്രി ജലീൽ പലതവണയും നടത്തിയിട്ടുണ്ട്. അന്ധമായ ലീഗ് വിരോധത്തിന്റെ പേരിൽ വിശ്വാസപരമായ പല കാര്യങ്ങളെയും തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മന്ത്രിക്കുള്ളത്.

 തിരുകേശത്തെ

തിരുകേശത്തെ

അത്തരത്തിലുള്ള ഒരു വ്യക്തി മതത്തിന്റെ കവചം തേടുന്നത് മന്ത്രിസ്ഥാനം നിലനിർത്തുന്നതിന് വേണ്ടി മാത്രമാണ്. പ്രവാചകന്റെ തിരുകേശത്തെ ബോഡിവേസ്റ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി ഖുർആനിന്റെ മഹത്വത്തെക്കുറിച്ച് ഇപ്പോൾ വാചാലനാകുന്നത് മതസംഘടനാ നേതാക്കളെ വരുതിയിലാക്കാനാണ്.

സംരക്ഷണത്തിന് വേണ്ടി

സംരക്ഷണത്തിന് വേണ്ടി

എന്നെ മന്ത്രിയാക്കിയത് എ.കെ.ജി സെന്ററിൽ നിന്നാണെന്ന് പറഞ്ഞ്നടന്ന മന്ത്രി ജലീൽ സംരക്ഷണത്തിന് വേണ്ടി പാർട്ടിക്ക് പുറത്തുള്ളവരുടെ സഹായം തേടുന്നത് അപഹാസ്യമാണ്. വിശുദ്ധ ഖുർആൻ കൊണ്ടുവന്ന സംഭവത്തിൽ എതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാൽ പോലും അത് മുസ്ലിംങ്ങളെയോ ഖുർആനിനെയോ ബാധിക്കില്ല.

ഇസ്ലാമോഫോബിയ

ഇസ്ലാമോഫോബിയ

അത് കൊണ്ടുവന്നവരും വാങ്ങിവെച്ചവരും ദുരുപയോഗം ചെയ്തവരുമല്ലാതെ അതിന് ഉത്തരം പറയേണ്ട ബാധ്യതയുമില്ല. ഈ കേസ് ഉപയോഗപ്പെടുത്തി ഇസ്ലാമോഫോബിയ ഉണ്ടാക്കാൻ സംഘ്പരിവാർ ശക്തികൾ നടത്തുന്ന ശ്രമങ്ങൾക്ക് ജലീലും സി.പി.എമ്മും പിന്തുണ നൽകരുത്.

നിയമപരമായി

നിയമപരമായി

നിയമപരമായി കേസിനെ നേരിടാനും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ഏത് ഏറ്റ് പറയാനും ജലീൽ തയ്യാറാകണം. ഇസ്ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യാനും വൈകാരികത സൃഷ്ടിക്കാനും ജലീൽ ഉപയോഗിക്കുന്നത് കടുത്ത പ്രത്യാഘാതം ഉണ്ടാക്കും.

Recommended Video

cmsvideo
KK shailaja criticize congress protest in lockdown | Oneindia Malayalam
ശബരിമല വിഷയം വരെ

ശബരിമല വിഷയം വരെ

മതങ്ങളെയും അതിന്റെ ആചാരങ്ങളെയും ശരീഅത്ത് വിഷയം മുതൽ ശബരിമല വിഷയം വരെ തള്ളിപ്പറഞ്ഞ ചരിത്രമുള്ള സിപിഎം ഒരു മന്ത്രിയെ മതത്തിന്റെ കുടചൂടി സംരക്ഷിക്കുന്നത് നീതീകരിക്കാനാവില്ല. അഴിമതിയും കഴിവ്കേടും മൂലമുള്ള പ്രതിസന്ധിയെ അതിജീവീക്കാൻ മതത്തെ ദുരുപയോഗം ചെയ്ത പട്ടികയിലായിരിക്കും ജലീലിന്റെ സ്ഥാനം ചരിത്രത്തിൽ രേഖപ്പെടുത്തുക.

 'സിപിഎം കേരള മുസ്ലിംകളെ മനസ്സിലാക്കിയിട്ടില്ല; അവര്‍ ബുദ്ധിഹീനരായ വികാര ജീവികളാണെന്ന് ധരിക്കരുത്‌' 'സിപിഎം കേരള മുസ്ലിംകളെ മനസ്സിലാക്കിയിട്ടില്ല; അവര്‍ ബുദ്ധിഹീനരായ വികാര ജീവികളാണെന്ന് ധരിക്കരുത്‌'

 മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കും മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കും

English summary
muslim league leader kpa majeed against pinarayi vijayan and cpm on jaleel issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X