കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ദില്ലി പോലീസ്; വിമര്‍ശനവുമായി എംകെ മുനീര്‍

Google Oneindia Malayalam News

കോഴിക്കോട്: ദില്ലി കലാപ കേസില്‍ സീതാറാം യെച്ചൂരി യോഗേന്ദ്ര യാദവ് ,ജയതി ഘോഷ്,പ്രൊഫസർ അപൂർവാനന്ദ്,രാഹുൽ റോയ് ,മതീൻ അഹമ്മദ്,അമാനത്തുള്ള ഖാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് ഡൽഹി പോലീസ് കുറ്റപത്രം പുറത്തിറക്കിയിരിക്കുന്നത് ‌ഫാഷിസ്റ്റ് ധാർഷ്ട്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ നിദർശനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എംകെ മുനീറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വടക്ക്-കിഴക്കൻ ഡൽഹി കലാപ കേസിൽ സിതാറാം യെച്ചൂരി ,യോഗേന്ദ്ര യാദവ് ,ജയതി ഘോഷ്,പ്രൊഫസർ അപൂർവാനന്ദ്,രാഹുൽ റോയ് ,മതീൻ അഹമ്മദ്,അമാനത്തുള്ള ഖാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് ഡൽഹി പോലീസ് കുറ്റപത്രം പുറത്തിറക്കിയിരിക്കുന്നത് ‌ഫാഷിസ്റ്റ് ധാർഷ്ട്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ നിദർശനമാണ്.

mkmuneer

ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ഡൽഹി പോലീസ്.മനുഷ്യാവകാശ സംഘങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും സമാധാനപരമായ പ്രതിഷേധങ്ങളെ പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്ര സർക്കാർ.

ഇത്തരം നീക്കങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല; അടിച്ചമർത്തൽ രീതികൾ കൊണ്ട് വിവേചന നിയമങ്ങൾക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങളെ തളർത്താമെന്ന, ഫാഷിസ്റ്റ്‌ ഭരണകൂടത്തിന്റെ അജണ്ടക്ക് മുൻപിൽ ഭയപ്പെട്ട് പിന്തിരിയുന്നവരല്ല രാജ്യത്തെ സെക്കുലർ സമൂഹം !

Appalled by reports of Delhi police naming Sitaram Yechury, Yogendra Yadav, Rahul Roy, Jayati & Apoorvanand in supplementary charge sheet on Delhi riot case.

Govt continues harassment of political opponents while culprits like Kapil Misra & Anurag Thakur enjoy free run.

English summary
muslim league leader mk muneer about including sitaram yechury's name in delhi riot charge sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X