കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ കാലത്ത് ഇരട്ടി ബില്ല്; റീഡിങ് എടുക്കാന്‍ വൈകിയത് ജനങ്ങള്‍ക്ക് തിരിച്ചടി, ഇടപെടണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ലോക്ക് ഡൗണ്‍ കാലയളവില്‍ റീഡിങ് എടുക്കാന്‍ വൈകിയത് മൂലം ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെടുത്തി കൂടിയ തുക ഈടാക്കുന്നത് ഒഴിവാക്കണമെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് മുനീറിന്റെ ആവശ്യം. ജനങ്ങള്‍ പ്രതിസന്ധി നേരിടുന്ന വേളയില്‍ അവരില്‍ ഭാരം അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

m

60 ദിവസത്തിനിടെ എടുക്കുന്ന റീഡിങ് ലോക്ക് ഡൗണ്‍ കാരണം വൈകിയിട്ടുണ്ട്. അതുതൊണ്ട് സാധാരണ ഉപഭോക്താക്കള്‍ വരെ ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെടും. 60 ദിവസത്തെ ഉപഭോഗം മാത്രം കണക്കാക്കി ബില്ല് ഈടാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. കൂടാതെ ലോക്ക് ഡൗണ്‍ വേളയിലെ പ്രയാസം കണക്കിലെടുത്ത് ബില്ല് അടയ്ക്കാന്‍ സമയം നല്‍കണമെന്നും വൈദ്യുതി ബന്ധം വിഛേദിക്കുന്നത് ഒഴിവാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ലോക്ഡൗണ്‍ സമയത്ത് ഇലക്ട്രിസിറ്റി ബില്ല് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പലര്‍ക്കും രണ്ടിരട്ടിയിലധികം വര്‍ധിച്ചതായി അറിയുവാന്‍ കഴിയുന്നു. ആളുകളധികം പേരും വീട്ടില്‍ തന്നെ കഴിയുന്നതിനാല്‍ താരതമ്യേന ഉപഭോഗം കൂടാന്‍ സാധ്യതയുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നതോടൊപ്പം ഇപ്രാവശ്യം പലയിടത്തും മീറ്റര്‍ റീഡിംഗ് എടുക്കാന്‍ 70 ദിവസമോ അതില്‍ കൂടുതലോ സമയമെടുത്തിട്ടുണ്ട് എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.

സാധാരണ ഗതിയില്‍ 60 ദിവസത്തെ റീഡിംഗ് എടുക്കുന്നതിന് പകരം പത്തു ദിവസം കൂടി വൈകി റീഡിംഗ് എടുക്കുമ്പോള്‍ അധികം വന്ന 10 ദിവസത്തെ വൈദ്യുതി ഉപഭോഗം കൂടി കണക്കിലെടുത്തായിരിക്കും സ്ലാബ് തീരുമാനിക്കപ്പെടുക. ഇതു കാരണം ശരാശരി ഉപഭോഗം മാത്രമുള്ളവര്‍ പോലും റീഡിംഗ് വൈകിയ കാരണമൊന്ന് കൊണ്ട് മാത്രം ഉയര്‍ന്ന സ്ലാബില്‍ ഉള്‍പ്പെട്ട് അധിക നിരക്ക് അടക്കേണ്ട അവസ്ഥയാണ് നിലവില്‍.

അതിനാല്‍ മൊത്തം മീറ്റര്‍ റീഡിംഗില്‍ നിന്ന് ആദ്യത്തെ 60 ദിവസത്തെ ഉപഭോഗം ശരാശരി മെത്തേഡ് അനുസരിച്ച് വേര്‍ത്തിരിച്ച് കണക്കാക്കി അതിനനുസരിച്ച് നിരക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണ്. ഒപ്പം ലോക് ഡൗണ്‍ സമയത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ബില്ലടക്കുവാന്‍ സാവകാശം നല്‍കുകയും ഡിസ്‌കണക്ഷന്‍ നടപടികള്‍ നിറുത്തി വെയ്ക്കുകയും വേണം.

മോദിയെ വിടാതെ രാഹുല്‍ ഗാന്ധി; എന്തുകൊണ്ട് ഒരു ലക്ഷമാക്കുന്നില്ല? അരിക്കും ഡിഎക്കും ശേഷംമോദിയെ വിടാതെ രാഹുല്‍ ഗാന്ധി; എന്തുകൊണ്ട് ഒരു ലക്ഷമാക്കുന്നില്ല? അരിക്കും ഡിഎക്കും ശേഷം

English summary
Muslim League Leader MK Muneer on Electricity bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X