Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടി ജലീലിന് എണ്ണിയെണ്ണി റബ്ബിന്റെ മറുപടി; അര്‍ധരാത്രി വാട്‌സ് ആപ്പ് മെസ്സേജ് പോയിട്ടില്ല!!

മലപ്പുറം: തവനൂര്‍ എംഎല്‍എ കെടി ജലീലും മുന്‍ മന്ത്രി പികെ അബ്ദുറബ്ബും തമ്മിലുള്ള സൈബര്‍ പോര് രൂക്ഷമാകുന്നു. പികെ അബ്ദുറബ്ബിന് മറുപടിയുമായി കെടി ജലീല്‍ രംഗത്തുവന്ന പിന്നാലെ എത്തി അബ്ദുറബ്ബിന്റെ ഓരോ കാര്യങ്ങള്‍ സൂചിപ്പിച്ചുള്ള പ്രതികരണം. ഇരുവരുടെയും പോര് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കെടി ജലീലിന്റെ പേരെടുത്ത് പറയാതെയാണ് അബ്ദുറബ്ബിന്റെ ഏറ്റവും പുതുയ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ കെടി ജലീലുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അദ്ദേഹം കുറിപ്പില്‍ എടുത്തുപറയുന്നുണ്ട്.

നേരത്തെ ചന്ദ്രികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂചിപ്പിച്ച് മുസ്ലിം ലീഗിനെ ട്രോളി കെടി ജലീല്‍ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയായി രംഗത്തെത്തിയതും അബ്ദുറബ്ബായിരുന്നു. പിന്നീടുള്ള പോസ്റ്റുകളിലാണ് ഇരുവരും വ്യക്തിപരമായ കാര്യങ്ങള്‍ വരെ സൂചിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. കെടി ജലീലിന്റെ സിമി ബന്ധം വരെ സൂചിപ്പിച്ചാണ് അബ്ദു റബ്ബിന്റെ പുതിയ പോസ്റ്റ്.

p

രണ്ടു പേരുടെയും പോസ്റ്റില്‍ അണികളുടെ പോര്‍വിളി-പിന്തുണ കമന്റുകള്‍ കൂടി നിറയുന്നതോടെ കാര്യങ്ങള്‍ കൈവിടുകയാണ്. ശക്തമായ പ്രഹരമാണ് ഇരുവരും ഓരോ കുറിപ്പിലും നല്‍കുന്നത്. ഇപ്പോള്‍ ഒരടി മുന്നില്‍ ഞങ്ങളുടെ നേതാവാണെന്ന് ഇരുവരുടെയും അണികള്‍ അവകാശപ്പെടുന്നു. കെടി ജലീലിന്റെ പോസ്റ്റിന് ഇന്നലെ തന്നെ അബ്ദുറബ്ബ് മറുപടി നല്‍കിയിരുന്നു. ഇന്ന് രാവിലെ കെടി ജലീല്‍ വീണ്ടും പ്രതികരണവുമായി രംഗത്തുവന്നു. അതിങ്ങനെയായിരുന്നു...

ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ 'ഗംഗ' എന്ന് പേരിട്ട ഒദ്യോഗിക വസതിയില്‍ താമസിച്ചാല്‍ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിന്റെ പേര് മാറ്റിയത്. തലയില്‍ ആള്‍താമസമില്ലാത്ത ഇരുകാലികള്‍ക്ക് കേറിക്കിടക്കാന്‍ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?

കെടി ജലീലിന്റെ പോസ്റ്റിന് മറുപടിയായി അബ്ദുറബ്ബ് പ്രതികരിച്ചത് ഇങ്ങനെ...

ഗംഗയെന്നോ, ഗ്രെയ്സെന്നോ,

വീട്ടിൻ്റെ പേരെന്തുമാവട്ടെ...!
ആ വീട്ടിൽ നിന്നും അർധരാത്രികളിൽ
ആരോപണ വിധേയരായ സ്ത്രീകൾക്ക്
വാട്ട്സപ്പ് മെസേജുകൾ പോയിട്ടില്ല.
മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല.
തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല.
ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല.
യുവത്വ കാലത്ത് പാതിരാത്രികളിൽ
'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ'
എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല.
കേരളയാത്രക്കാലത്ത് നടുറോഡിൽ
വെച്ച് പിണറായിക്കു വേണ്ടി രണ്ട്
റകഅത്ത് സുന്നത്ത് നമസ്കാരവും
നടത്തിയിട്ടില്ല.
എക്സ്പ്രസ് ഹൈവേ നാട്ടിലെ
സമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ്
ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല.
ആകാശത്തുകൂടെ വിമാനം പോകാൻ
മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ
എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല.
AKG യും, EMS ഉം സ്വർഗ്ഗത്തിലല്ലെങ്കിൽ
ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന
വാശിയും എനിക്കില്ല...!
അഞ്ചു തവണ നിയമസഭാംഗമായെങ്കിലും
നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല.
ഞാനാരുടെയും കൊച്ചാപ്പയുമല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+