'ഇത്ര പെട്ടന്ന് ഗ്രഹനില മാറാന്‍ ഇവിടെ എന്താണുണ്ടായേ മിസ്റ്റര്‍ ജീ'; സുധാകരനെ പരിഹസിച്ച് അബ്ദുറബ്ബ്
മലപ്പുറം: സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. ജി സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അബ്ദുറബ്ബിന്റെ പരിഹാസം. ഇത്ര പെട്ടന്ന് ഗ്രഹനില മാറാന്‍ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റര്‍ ജീ എന്നായിരുന്നു അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രസ്താവനയുടെ വാര്‍ത്ത കട്ടിംഗ് പങ്കുവച്ചുകൊണ്ടാണ് അബ്ദുറബ്ബ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്നും രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നതെന്നുമാണ് ജി സുധകാരന്‍ പറഞ്ഞത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇവര്‍ കേരളത്തില്‍ കൂടിവരികയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ ശബരിമലയില്‍ 50 വയസ്സു കഴിഞ്ഞ സ്ത്രീകളെ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകത്ത് ജ്ഞാനവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം ജ്യോതിഷത്തിനും പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ട് പോകണമെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

കമ്മ്യൂണിസ്റ്റുകളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല. രാഷ്ട്രീയം ഒരു കലയാണ്. അത് മനസ്സിലാവാതെ കുറേപ്പേര്‍ രാവിലെ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഫോണ്‍ വിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ജി. സുധാകരന്‍ വിമര്‍ശിച്ചു. ഇവിടെയിപ്പോള്‍ കോണ്‍ഗ്രസിനേയും കമ്മ്യൂണിസ്റ്റുകളേയും തിരിച്ചറിയാന്‍ കഴിയാതെയായി എന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. അബ്ദുറബ്ബിന്റെ കുറിപ്പ് ഇങ്ങനെ

ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി, കുട്ടികള്‍ ജനിച്ചു വീഴുന്ന സമയത്തെ ഗ്രഹനില അയാളുടെ ജീവിതത്തെ ബാധിക്കും.
ലോകത്ത് ജ്ഞാതവും, അജ്ഞാതവുമായ കാര്യങ്ങളുണ്ട്, അജ്ഞാതമായവ നില നില്‍ക്കുവോളം കാലം ജ്യോതിഷവും നില നില്‍ക്കും.
കോണ്‍ഗ്രസുകാരനേതാ, കമ്മ്യൂണിസ്റ്റുകാരനേതാ തിരിച്ചറിയാന്‍ പറ്റാതായി.

ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ല, രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. മുന്‍മന്ത്രിയും, സി.പി.എം നേതാവുമായ ജി.സുധാകരന്റെ ചില പുതിയ കണ്ടെത്തലുകളാണ് മുകളില്‍! ഇത്ര പെട്ടന്ന് ഗ്രഹനില മാറാന്‍ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റര്‍ ജീ- അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications