കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി സ്ഥാനം കുഞ്ഞാലിക്കുട്ടി രാജിവെക്കും; ഇന്നോ നാളെയോ... പാണക്കാട് തങ്ങള്‍ നിര്‍ദേശിച്ചു

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഉടന്‍ രാജിവെക്കും. രാജി ഇന്നോ നാളെയോ ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹം ഇന്ന് ദില്ലിയിലെത്തും. ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. വൈകാതെ രാജി സമര്‍പ്പിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോട് നിര്‍ദേശിച്ചു എന്നാണ് വിവരം. രാജി നീട്ടി കൊണ്ടുപോകുന്നത് ഗുണം ചെയ്യില്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജിവച്ചാല്‍ കൂടുതല്‍ വിവാദമാകുമെന്നും മുസ്ലിംലീഗ് മനസിലാക്കുന്നു. നേരത്തെ രാജിവച്ചാല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും വിവാദങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ലീഗ് കണക്കുക്കൂട്ടുന്നു.

k

എംപി പദവി കുഞ്ഞാലിക്കുട്ടി രാജിവെക്കുന്നതില്‍ രണ്ട് അഭിപ്രായം മുസ്ലിം ലീഗില്‍ ഉയര്‍ന്നിരുന്നു. രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നാണ് യൂത്ത് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദത്തിന് അത്ര പിന്തുണ ലഭിച്ചില്ല. കുഞ്ഞാലിക്കുട്ടി തരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടായാല്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാകുമെന്ന വാദവും ഉയര്‍ന്നു. കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുവേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രാജി എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നറിയുന്നു.

അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

കുഞ്ഞാലിക്കുട്ടിയുടെ രാജി പ്രഖ്യാപനം സംബന്ധിച്ച് കെപിഎ മജീദ് സൂചിപ്പിച്ചതോടെയാണ് ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. പ്രചാരണ രംഗത്ത് സജീവമാകാനും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എംപി സ്ഥാനം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാം എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. ഇതെല്ലാം തുടര്‍ച്ചയായ വിവദങ്ങൡലേക്ക് നയിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നോ നാളെയോ രാജിവെക്കാമെന്ന അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
Muslim league leader PK Kunhalikutty resign Parliament membership soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X