'പൂര്‍വികര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് കര്‍മൂസ തണ്ട്‌കൊണ്ട്, കേസൊന്നും വിഷയമല്ല': പിഎംഎ സലാം
കോഴിക്കോട്: വഖ്ഫ് സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുത്ത 10,000 മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.
തങ്ങളുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാരുടെ പീരങ്കിക്ക് മുന്നില്‍ കറുമൂസയുടെ തണ്ട് കൊണ്ടാണ് പട പൊരുതിയതെന്നും ആ പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളതെന്നും പിഎംഎ സലാം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ ഭീഷണിക്ക് മുന്നിലൊന്നും വീഴുന്നവര്‍ അല്ല മുസ്ലീംലീഗ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.

കേസും ജയിലും തൂക്കുകയറൊന്നും ഞങ്ങള്‍ക്ക് പ്രശ്നമല്ലെന്നും തങ്ങളുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാരുടെ പിരങ്കിക്ക് മുന്നില്‍ കറുമൂസയുടെ തണ്ട് കൊണ്ടാണ് പട പൊരുതിയതെന്നും ആ പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് പിണറായി വിജയന്റെ ഭീഷണിക്ക് മുന്നിലൊന്നും വീഴുന്നവര്‍ അല്ല മുസ്ലീംലീഗ് പ്രവര്‍ത്തകരെന്നും വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തതിന് കേസ് നേരിടുന്ന പതിനായിരം ആളുകളും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ലീഗിനെ കേസ് കാണിച്ച് പേടിപ്പിക്കണ്ടെന്നും ഭിന്നിപ്പിച്ച് ഭരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേതെന്നും കേരളത്തിലെ മുസ്ലിങ്ങള്‍ അതില്‍ കുടുങ്ങില്ലെന്നും വഖഫ് ജീവനക്കാരുടെ നിയമനം പിഎസ്സിക്ക് വിട്ടത് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അത് ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കോഴിക്കോട് നടന്നത് സമരപ്രഖ്യാപനമാണെന്നും തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം ഉണ്ടാവുമെന്നും. തുടര്‍നടപടികള്‍ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുഖ്യമന്ത്രി സമസ്ത പണ്ഡിതരോട് കള്ളം പറയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടാണ് നിയമനം പിഎസ്‌സിക്ക് വിട്ടതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്നും ടികെ ഹംസ അധ്യക്ഷന്‍ ആയ ബോര്‍ഡാണ് ഇത്തരത്തില്‍ കത്തയച്ചതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും പിഎംഎ സലാം പറഞ്ഞു. ലീഗിന്റെ കോഴിക്കോട് വഖഫ് സംരക്ഷണ റാലി നടത്തിയതിന് കണ്ടാല്‍ അറിയുന്ന പതിനായിരം പേര്‍ക്കെതിരെയാണ് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനുമതിയോടെയാണ് റാലി നടത്തിയതെങ്കിലും കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ഗതാഗതക്കുരുക്കുണ്ടാക്കി എന്നും കാണിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമെതിരെ മുസ്്‌ലിം ലീഗ് നടത്തിയ അപവാദ പ്രചരണങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ഇതാണോ രാഷ്ട്രീയസംസ്‌കാരമെന്നും ഇതാണോ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട സമീപനമെന്നും റിയാസും വീണയും തമ്മില്‍ നിയമപ്രകാരമാണ് വിവാഹിതരായതെന്നും ആ വിവാഹത്തിനെതിരെ മുസ്ലീംലീഗ് നേതാവ് പ്രസംഗിച്ചത് അത് വിവാഹമല്ല, വ്യഭിചാരമാണെന്നാണെന്നും അദ്ദേഹം പറഞ്ഞു.

പിറ്റേ ദിവസം മാപ്പ് നല്ല പരിപാടിയാണിതെന്നും പറയേണ്ട ചീത്ത മുഴുവനും പറയുക. എന്നിട്ട് മാപ്പെന്ന് പറയുക. ഞാനും കുറെ തെറി വിളിക്കാം. ലീഗുകാരെ അധിക്ഷേപിക്കാം. എന്നിട്ട് നാളെ പറയാം മാപ്പാക്കണമെന്ന്. ലീഗ് നേതാക്കള്‍ ബോധപൂര്‍വ്വം പറഞ്ഞതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്തുകൊണ്ട് അങ്ങനെയൊരു പരാമര്‍ശമുണ്ടായപ്പോള്‍ പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവര്‍ തടഞ്ഞില്ലെന്നും പ്രസംഗത്തോട് യോജിക്കുന്നില്ലെന്ന് പറയാന്‍ എന്തുകൊണ്ട് അവര്‍ ആര്‍ജ്ജവം കാണിച്ചില്ലെന്നും ഇവരുടെ മൗനാനുവാദത്തോടെയാണ് നേതാക്കള്‍ എല്ലാം പ്രസംഗം നടത്തിയതെന്നും നിങ്ങള്‍ പറഞ്ഞോ എന്ന് പറഞ്ഞ് ഇളക്കിവിടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Recommended Video

ഒരു കോണ്‍ഗ്രസ് നേതാവ് പോലും ഇതിനെ അപലപിച്ചില്ലെന്നും ശരിയല്ലെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ചില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നത് മുസ്ലീംലീഗാണെന്നും അതുകൊണ്ടാണ് അവര്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് സീറ്റ് കിട്ടണമെങ്കില്‍ ലീഗ് വേണമെന്നും മലബാറില്‍ ലീഗ് ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും പോലും കിട്ടില്ലെന്നും ഈ ഭയം കാരണം ലീഗിന് വിധേയമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും ആര്‍എസ്എസിനെ എതിര്‍ക്കാനും ലീഗിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications