കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഫഖി തങ്ങളുടെ കൊച്ചുമകൻ ബിജെപിയിലേക്ക്; കൂടുതൽ പേരെത്തുമെന്ന് പിഎസ് ശ്രീധരൻ പിള്ള!

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും പല‍ നേതാക്കളും ബിജെപിയിലേക്ക് ചേരുന്ന് കാഴ്ച പല സംസ്ഥാനങ്ങളിലും നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിൽ നിന്നും അത്ത്രത്തിലുള്ള വാർത്ത പുറത്ത് വരുന്നു. ഇവിടെ കോൺഗ്രസല്ല, മുസ്ലീം ലീഗിൽ നിന്നാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്.

<strong>കശ്മീർ വിഷയം; നേരത്തെ അറിഞ്ഞിരുന്നെന്ന് പാകിസ്താൻ, ഒരാഴ്ചമുമ്പ് യുഎന്നിനെഴുതിയ കത്ത് പുറത്ത്!</strong>കശ്മീർ വിഷയം; നേരത്തെ അറിഞ്ഞിരുന്നെന്ന് പാകിസ്താൻ, ഒരാഴ്ചമുമ്പ് യുഎന്നിനെഴുതിയ കത്ത് പുറത്ത്!

മുസ്ലീംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി തങ്ങളും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാമും ബുധനാഴ്ച ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞു. ന്യൂന പക്ഷ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പ്രമുഖർ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

PS sreedharan pillai

ബാഫഖി തങ്ങളുടെ കുടുംബത്തില്‍നിന്ന്‌ ഒരാളെ അംഗമാക്കുന്നതിലൂടെ മുസ്ലീം സമുദായത്തില്‍നിന്ന്‌ കൂടുതലാളുകളെ ആകര്‍ഷിക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം. മുസ്ലിം ലീഗിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റും സംസ്‌ഥാന പ്രസിഡന്റുമായിരുന്ന സയ്യിദ്‌ അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മൂത്ത മകന്‍ അബ്‌ദുള്‍ ഖാദര്‍ ബാഫഖി തങ്ങളുടെ രണ്ടാമത്തെ മകനും ബാഫഖി തങ്ങള്‍ ട്രസ്‌റ്റിന്റെ ചെയര്‍മാനുമാണ് താഹ ബാഫഖി തങ്ങള്‍.

English summary
Muslim League leader's grandson to join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X