കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലാ സുരയ്യയെ കുറിച്ചുള്ള പുസ്തകം വിവാദമാകുന്നു, ലീഗ് എംപിയെ കുറിച്ച് പരാമര്‍ശം

കമലാ സുരയ്യയെ കുറിച്ചുള്ള പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തിനെതിരേയാണ് പരാതി

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: വിശ്വപ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയും പ്രമുഖ മുസ്ലീം ലീഗ് നേതാവും തമ്മിൽ എന്താണു ബന്ധം. നിരവധി കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും ഇതില്‍ വല്ല 'കഥ'യുമുണ്ടോ? എന്നാല്‍ പുതിയ ചില സംഭവങ്ങള്‍ തെളിയിക്കുന്നത് ഇത്തരം ചില സംശയങ്ങളിലേക്കാണ്.

കമലാ സുരയ്യയെ കുറിച്ചുള്ള 'പ്രണയത്തിന്റെ രാജകുമാരി' എന്ന പുസ്തകത്തിനെതിരേ ലീഗ് നേതാവ് രംഗത്തു വന്നിരിക്കുകയാണ്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ചില പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടെന്ന് അദ്ദേഹം പറയുന്നു. തുടര്‍ന്ന് അദ്ദേഹം പ്രസാധകർക്കെതിരേ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Kamala Surayya

ഒരു കോടി രൂപ നഷ്ടപരിഹാരം
ഗ്രീന്‍ ബുക്‌സാണ് പ്രണയത്തിന്റെ രാജകുമാരി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് വക്കീല്‍നോട്ടീസില്‍ ആരോപിക്കുന്നു. പുസ്തകം പിന്‍വലിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യം

സാദിഖ് അലി എംപി... അതാരാ?
പുസ്തകത്തിലെ ഒരു അധ്യായത്തില്‍ സാദിഖ് അലി എന്ന മുസ്ലിം ലീഗ് എംപിയെ കുറിച്ച് പറയുന്നുണ്ട്. സാദിഖലിയും കമലാസുരയ്യയും തമ്മിലുള്ള ബന്ധം ഇതില്‍ തുറന്നു വെളിപ്പെടുത്തുന്നു. എന്നാല്‍ മുസ്ലിം ലീഗിന് ഇതുവരെ സാദിഖ് അലി എന്നൊരു എംപിയുണ്ടായിട്ടില്ല.

മതം മാറ്റത്തിന് കാരണം സാദിഖ് അലി
കമലാ സുരയ്യയുടെ മതംമാറ്റത്തിന് കാരണം വാഗ്മിയായ സാദിഖ് അലി എംപി ആണെന്നാണ് പുസ്തകം പറയുന്നത്. അദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ കമലാ സുരയ്യ ആഗ്രഹിച്ചിരുന്നുവെന്ന് പുസ്തകത്തിലുണ്ട്. ഇല്ലാത്ത എംപിയെ കുറിച്ച് പറയുന്നത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് വാദം

ലവ് ക്വീന്‍ ഓഫ് മലബാര്‍
കമലാ സുരയ്യയുടെ സുഹൃത്തും കനേഡിയന്‍ എഴുത്തുകാരിയുമായ മെര്‍ലി വെയ്‌സ്‌ബോര്‍ഡ് എഴുതിയ ലവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തിന്റെ പരിഭാഷയാണ് പ്രണയത്തിന്റെ രാജകുമാരി. എംജി സുരേഷ് വിവര്‍ത്തനം ചെയ്ത പുസ്തകം രണ്ടുവര്‍ഷം മുമ്പാണ് ഗ്രീന്‍ബുക്‌സ് പുറത്തിറക്കിയത്. കമലാ സുരയ്യയെ കുറിച്ച് സിനിമ ഇറങ്ങാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് സമദാനിയുടെ നീക്കം.

English summary
Samadani sent leagal notice against 'Love Queen Malabar' Publishers, Green books.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X