കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിന്‍റെ അധ്യാപികയ്ക്ക് നേരെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍റെ സ്ളട്ട് ഷെയിമിങ്ങ്!

  • By Desk
Google Oneindia Malayalam News

മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ പിതാവിനേയും അധ്യാപികയയേയും അധിക്ഷേപിച്ച് മുസ്ലീം ലീംഗ് പ്രവര്‍ത്തകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തിയപ്പോള്‍ അഭിമന്യുവിന്‍റെ അച്ഛന്‍ മനോരഹരന്‍ കോളേജ് അധ്യാപികയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഇയാളുടെ അധിക്ഷേപം.പോപ്പുലര്‍ ഫ്രണ്ടിന്‍റെ വളര്‍ച്ചയ്ക്ക് പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിമന്യുവിന്‍റെ അധ്യാപികയ്ക്കും പിതാവിനുമെതിരെയുള്ള മുസ്ലീം ലീഗുകാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസമാണ് മഹാരാജാസിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് അഭിമന്യുവിന്‍റെ വീട്ടില്‍ എത്തിയത്. കോളേജ് ജീവനക്കാരും അധ്യാപകരും ചേര്‍ന്ന് സമാഹരിച്ച 5,40,000 രൂപയുടെ ചെക്ക് പിതാവ് മനോഹരനെ ഏല്‍പ്പിക്കാന്‍ ആയിരുന്നു അധ്യാപികയും സംഘവും പോയത്.

കൊലയാളികളെ പിടികൂടണം

കൊലയാളികളെ പിടികൂടണം

വീട്ടില്‍ എത്തിയ അധ്യാപികയോട് എന്‍റെ മകനെ കൊന്നവരെ ഉടന്‍ പിടികൂടണം എന്ന് പറഞ്ഞു വികാരഭരിതനാകുന്ന പിതാവ് മനോഹരന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ ചിത്രത്തെയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ബഷീര്‍ മുട്ടത്തൊടി എന്നയാള്‍ മോശം കമന്‍റോടെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

പോസ്റ്റ്

പോസ്റ്റ്

'ഇങ്ങടുത്തുവാ ഒന്ന് കണ്ടോട്ടെ എന്നെഴുതിയാണ് ഇയാള്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. അതേസമയം നിരവധി പേരാണ് ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി ഫേസ്ബുക്കില്‍ കമന്‍റിട്ടിരിക്കുന്നത്.

പച്ചത്തെറി

പച്ചത്തെറി

സഖാക്കളുടേതെന്ന് തോന്നിക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നാണ് ഇയാള്‍ക്കെതിരെ തെറിവിളി ഉയരുന്നത്. വംശീയവും സ്ത്രീവിരുദ്ധമായതുമായ തെറിവിളികളും കുടുംബത്തേയും ഇയാളുടെ ഭാര്യയേയും പെണ്‍മക്കളേയയും അധിക്ഷേപിച്ചുള്ള കമന്‍റുകളും പ്രൊഫൈലില്‍ വരുന്നുണ്ട്. നിറയുന്നുണ്ട്.

കലിയടങ്ങാതെ

കലിയടങ്ങാതെ

പോസ്റ്റ് ഡിലീറ്റ് ചെയ്തതോടെ ഇയാളുടെ എല്ലാ പോസ്റ്റിലും കയറിയാണ് തെറിവിളിക്കുന്നത്. പച്ചയ്ക്ക് അസഭ്യമാണ് പലരും കുറിച്ചിരിക്കുന്നത്. അതേസമയം ആദ്യമൊന്നും ഇയാള്‍ കമന്‍റുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.

കമന്‍റുകള്‍

കമന്‍റുകള്‍

മകന്‍ നഷ്ടപ്പെട്ട ദുഖത്തിലിരിക്കുന്ന ഒരു അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാന്‍ ആ മകന്റെ പ്രിയപ്പെട്ട അദ്ധ്യാപിക എത്തിയതിനെയും നിനക്ക് കാമക്കണ്ണിലൂടെ കാണാന്‍ എങ്ങനെ സാധിക്കുന്നു.
നിന്നെപ്പോലെ ഒരു പുഴുത്ത ജന്മത്തിന്റെ മുന്നിലൂടെ വെറുതെ കടന്നുപോകുന്ന ഒരു പെണ്‍പട്ടി പോലും മാനഭംഗത്തിനിരയായതിന് തുല്യമാകും. കാരണം നിന്റെ കണ്ണും മനസ്ഥിതിയും അതാണ് തെളിയിക്കുന്നത് എന്നാണ് ചിലര്‍ കുറിച്ചത്.

കേസ്

കേസ്

എന്നാല്‍ തെറിവിളി കടുത്തതോടെ താന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുമെന്ന് ഇയാള്‍ പോസ്റ്റില്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ആ കമന്‍റിനേയും പച്ചയ്ക്ക് തെറിവിളിച്ചാണ് കമന്‍റിടുന്നവര്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

English summary
muslim league leaders facebook post shaming abhimanyus teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X