കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവിളക്ക്; ലീഗില്‍ തമ്മിലടി; പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: പൊതു ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് മുസ്ലീംലീഗില്‍ നില്‍ക്കുന്ന ഭിന്നത പരസ്യപ്രതികരണങ്ങളായപ്പോള്‍ ലീഗ് നേതൃത്വത്തിന്റെ ഇടപെടല്‍. വിഷയത്തില്‍ ലീഗില്‍ പൊതു നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തരുതെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചു.

നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച് ഇടി മുഹമ്മദ് ബഷീറും മന്ത്രി എം കെ മുനീറും മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചത് വിവാദമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടല്‍. മുസ്ലീം സംഘടനകളും നിലവിളക്ക് വിവാദത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

nilavilakku

നിലവിളക്ക് കൊളുത്തേണ്ടെന്നതാണ് മുസ്ലീം ലീഗ് തീരുമാനമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറയുമ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് മുനീറിന്റെ പ്രതികരണം. കെ എം ഷാജി എംഎല്‍എ നിയമസഭയില്‍ നടത്തിയ പ്രസ്താവനയാണ് നേരത്തെ വിവാദമായ നിലവിളക്ക് വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കിയത്.

ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍ അടക്കമുള്ള ഒരുവിഭാഗം നിലവിളക്ക് കൊളുത്തുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നാണ് അഭിപ്രായപ്പെടുന്നത്. അത് മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നു. അതേസമയം, ഹിന്ദു സമുദായത്തിന്റെ ആചാരമാണ് നിലവിളക്കു കൊളുത്തന്നത് എന്നത് ഇടി മുഹമ്മദ് ബഷീറിന്റെ ഉള്‍പ്പെടെയുള്ള നേതാക്കളും പറയുന്നു.

English summary
Muslim League lighting lamps, lighting lamps e t Mohammed Basheer, lighting lamps m k muneer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X