കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിനെ ആശങ്കയിലാക്കി വീണ്ടും കുഞ്ഞാലിക്കുട്ടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ യുഡിഎഫിനെ ആശങ്കയിലാഴ്ത്തിക്കൊണ്ട മുസ്ലീം ലീഗ് നേതാവും വ്യവസായ മന്ത്രിയും ആയ പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വീണ്ടും. മുന്നണി രാഷ്ട്രീയത്തില്‍ പാര്‍ട്ടികള്‍ എല്ലാം വേലിപ്പുറത്താണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആര് എങ്ങോട്ട് പോകുമെന്ന് പറയാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത്.

യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫ് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് വ്യക്തമായ മറുപടി അദ്ദേഹം പറഞ്ഞില്ല.

PK Kunjalikkutty

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ മുന്നണി മാറ്റത്തെക്കുറിച്ച് ചര്‍ച്ച നടന്ന കാര്യം കുഞ്ഞാലിക്കുട്ടി സമ്മതിച്ചു. യുഡിഎഫില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ രണ്ടെണ്ണം ചോദിച്ചാല്‍ മൂന്നെണ്ണം കിട്ടുന്ന സാഹചര്യമുണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ പോയാല്‍ ഇത്തരത്തില്‍ ഒരു ബന്ധം ഉണ്ടാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവിടെ മുതലാളി -തൊഴിലാളി ബന്ധമായിരിക്കുമെന്നും സിപിഎമ്മിന്റെ അപ്രമാദിത്തങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്നനും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആകെ കലുഷിതമായ അന്തരീക്ഷമാണ് ഇപ്പോള്‍ യുഡിഎഫില്‍ ഉള്ളത്. അതിനിടക്ക് മുസ്ലീം ലീഗ് ഉപയോഗിക്കുന്നത് സമ്മര്‍ദ്ദ തന്ത്രമാണെന്നും വിലയിരുത്തുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ ലീഗ് ഇപ്പോള്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. ഇത് നേടിയെടുക്കാന്‍ വേണ്ടിയാണ് മുന്നണി മാറ്റത്തിന്റെ സാധ്യതകള്‍ ലീഗ് തള്ളിക്കളയാത്തതെന്നാണ് സൂചന.

English summary
Muslim Leagur leader Kunjalikkutty said that after the Loksabha Election, we could not imagine which party will be in which Front.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X