കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കി

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ഥിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സമ്മര്‍ദ്ദ തന്ത്രവുമായി ചില നേതാക്കള്‍. വനിതാ ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നില്‍ പുതിയ ആവശ്യം മുന്നോട്ടുവച്ചു എന്നാണ് സൂചന. മുസ്ലിം ലീഗിന്റെ വനിതാ മുഖമായി മാറിയ ഫാത്തിമ തഹ്‌ലിയയെ തഴയാന്‍ മുതിര്‍ന്ന വനിതാ ലീഗ് നേതാക്കള്‍ ശ്രമിക്കുന്നു എന്ന വിവരമാണ് വരുന്നത്.

ലീഗില്‍ ഇതുവരെ കണ്ട വനിതാ നേതാക്കളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ വഴിയാണ് ഫാത്തിമ സ്വീകരിച്ചിരുന്നത്. അവരെ കോഴിക്കോട് സ്ഥാനാര്‍ഥിയാക്കാന്‍ ലീഗ് ആലോചിക്കുന്നു എന്ന പ്രചാരണവുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില ഇടപെടലുണ്ടായി. വിശദാംശങ്ങള്‍ ഇങ്ങനെ....

ഫാത്തിമ തഹ്‌ലിയ വ്യത്യസ്ത

ഫാത്തിമ തഹ്‌ലിയ വ്യത്യസ്ത

രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ കടന്നാക്രമിക്കുന്ന ശൈലിയാണ് ഫാത്തിമ തഹ്‌ലിയ സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെയും അവര്‍ നടത്തിയ പ്രതികരണങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇത്തരം ശക്തമായ നിലപാടുകളാണ് മുസ്ലിം ലീഗിലെ മുറ്റു വനിതകളില്‍ നിന്ന് ഫാത്തിമ തഹ്‌ലിയയെ വ്യത്യസ്തമാക്കിയത്.

കെപിഎ മജീദ് സൂചിപ്പിച്ചത്

കെപിഎ മജീദ് സൂചിപ്പിച്ചത്

വനിതകളെയും യുവാക്കളെയും മുസ്ലിം ലീഗ് ഇത്തവണ സ്ഥാനാര്‍ഥിയാക്കുമെന്ന ചര്‍ച്ചകള്‍ വന്നപ്പോള്‍ തന്നെ ആദ്യം പേര് ഉയര്‍ന്നുകേട്ടത് ഫാത്തിമ തഹ്‌ലിയയുടെതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന സുന്ദര മുഖങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അത്തരക്കാര്‍ ദുഃഖിക്കേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം കണ്ണൂരില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത് ഫാത്തിമയെ സൂചിപ്പിച്ചാണ് എന്ന് കരുതപ്പെടുന്നു.

പ്രായവും പക്വതയും വേണം

പ്രായവും പക്വതയും വേണം

ഇതിന് പിന്നാലെയാണ് ഫാത്തിമ തഹ്‌ലിയയെ തഴയാന്‍ വനിതാ ലീഗില്‍ ചിലര്‍ ശ്രമം തുടങ്ങി എന്ന വിവരം പുറത്തുവന്നിരിക്കുന്നത്. വനിതകളെ മല്‍സരിപ്പിക്കുകയാണെങ്കില്‍ പ്രായവും പക്വതയുമുള്ളവര്‍ മതി എന്നാണ് പാര്‍ട്ടി നേതൃത്വത്തെ വനിതാ ലീഗ് നേതാക്കള്‍ അറിയിച്ചത്. മൂന്ന് പേരുടെ പട്ടിക ഇവര്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കൈമാറുകയും ചെയ്തു.

പട്ടികയിലുള്ള മൂന്നുപേര്‍

പട്ടികയിലുള്ള മൂന്നുപേര്‍

വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകളാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് വനിതാ ലീഗ് കൈമാറിയത്. ഈ മൂന്ന് പേരും പല പദവികളിലും മികച്ച പ്രവര്‍ത്തനം നടത്തി കഴിവ് തെളിയിച്ചവരാണ്. ഇതോടെ ഫാത്തിമ തഹ്‌ലിയയെ മുസ്ലിം ലീഗ് തഴഞ്ഞേക്കുമെന്നാണ് വിവരം.

അന്ന് മാറ്റി നിര്‍ത്തിയത്

അന്ന് മാറ്റി നിര്‍ത്തിയത്

യുവജനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് മഞ്ഞളാംകുഴി അലി ഉള്‍പ്പെടുന്ന സമിതി മുസ്ലിം ലീഗ് നേതൃത്വത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്നാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ 70 ശതമാനം യുവജനങ്ങളെ ലീഗ് സ്ഥാനാര്‍ഥികളാക്കിയത്. അത് വന്‍ വിജയമാകുകയും ചെയ്തു. എന്നാല്‍ ഈ വേളയില്‍ ഫാത്തിമ തഹ്‌ലിയയെ സ്ഥാനാര്‍ഥിയാക്കാത്തത് നിമയസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്ന് വാര്‍ത്തകളും വന്നിരുന്നു.

കോഴിക്കോട് സൗത്തില്‍

കോഴിക്കോട് സൗത്തില്‍

ഫാത്തിമ തഹ്‌ലിയയുടെ പേര് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചില നേതാക്കള്‍ കോഴിക്കോട് സൗത്തില്‍ അവര്‍ സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചന നല്‍കിയതിന് പിന്നാലെയാണ് വനിതാ ലീഗിലെ ചിലര്‍ കരുനീക്കം നടത്തിയതത്രെ. ഫാത്തിമയെ ഉദ്ദേശിച്ചാണ് കെപിഎ മജീദ് കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത് എന്ന വാര്‍ത്തയും വന്നു.

ആരാണ് ഫാത്തിമ തഹ്‌ലിയ

ആരാണ് ഫാത്തിമ തഹ്‌ലിയ

ഹരിത സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റുമാണ് അഡ്വ. ഫാത്തിമ തെഹ്‌ലിയ. കോഴിക്കോട് കോടതിയില്‍ അഭിഭാഷകയാണിവര്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഫാത്തിമ തെഹ്‌ലിയയുടെ പ്രവര്‍ത്തന രംഗത്തെ വളര്‍ച്ച അതിവേഗമായിരുന്നു. കോഴിക്കോട്ടെ പൂവാട്ടുപറമ്പിലെ ലീഗ് നേതാവ് അബ്ദുറഹ്മാന്റെ മകളായ ഫാത്തിമയുടെ ഭര്‍ത്താവ് ചാലപ്പുറം സ്വദേശി ഷഹദാണ്.

വനിതകള്‍ക്ക് രണ്ടാം അവസരം

വനിതകള്‍ക്ക് രണ്ടാം അവസരം

1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വറിലെ കോഴിക്കോട് സൗത്തില്‍ മല്‍സരിപ്പിച്ചിരുന്നു. പരാജയപ്പെട്ടു. ശേഷം ഇതുവരെ ഒരു വനിതയെ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ലീഗ് മല്‍സരിപ്പിച്ചിട്ടില്ല. കാലത്തിന് അനുസരിച്ച മാറ്റം വരുമെന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങളോട് മുസ്ലിം ലീഗ് നേതാക്കള്‍ അടുത്തിടെ പ്രതികരിച്ചത്.

സ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെസ്വതന്ത്രരുടെ പടയുമായി സിപിഎം; മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളില്‍ പ്ലാന്‍ ബി, ഇറക്കുന്നത് 7 പേരെ

Recommended Video

cmsvideo
ചെറുപ്പം മുതല്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകനെന്ന് ഫിറോസ്

ഇരിക്കൂര്‍ വേണ്ട; പേരാവൂരില്‍ പിടിമുറുക്കാന്‍ ജോസ് പക്ഷം... പിടി ജോസ് മല്‍സരിക്കും, വാനോളം പ്രതീക്ഷഇരിക്കൂര്‍ വേണ്ട; പേരാവൂരില്‍ പിടിമുറുക്കാന്‍ ജോസ് പക്ഷം... പിടി ജോസ് മല്‍സരിക്കും, വാനോളം പ്രതീക്ഷ

English summary
Muslim league may not be consider Fathima Thahliya as candidate in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X