കോണ്‍ഗ്രസിന്‍റെ ഭാവി ഇനി മലപ്പുറത്തുകാര്‍ തീരുമാനിയ്ക്കും, ലീഗ് മുന്നണി വിടാനൊരുങ്ങുന്നോ?
മലപ്പുറം: യുഡിഎഫില്‍ നില്‍ക്കുന്നതിന്റെ ഗുണം മലപ്പുറത്ത് ലഭിയ്ക്കാത്ത സാഹചര്യത്തില്‍ മുന്നണി വിടണമെന്ന ചര്‍ച്ച ലീഗില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. മലപ്പുറത്തെ 27 തദ്ദേശ സ്ഥാപനങ്ങങളില്‍ കോണ്‍ഗ്രസും ലീഗും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് ലീഗ് മുന്നണി വിടനൊരുങ്ങുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കടുത്ത കോണ്‍ഗ്രസ് വിരോധത്തിലേയ്ക്ക് മലപ്പുറത്തെ അണികള്‍ നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. മീഡിയ വണ്‍ ആണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്. കോണ്‍ഗ്രസുമായി ഇടയുന്ന സാഹചര്യത്തില്‍ ലീഗുമായി സിപിഎം അടുക്കാന്‍ ശ്രമിയ്ക്കുന്നതായും പറയുന്നു. എന്നാല്‍ മുന്നണി മാറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്തിട്ടേയില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

ആര്യാടാന്‍ മുഹമ്മദിനെതിരെ തെളിവ് നല്‍കിയിട്ടും കോണ്‍ഗ്രസ് അനങ്ങാപ്പാറ നയം സ്വീകരിയ്ക്കുന്നതാണ് ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിയ്ക്കുന്നത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ മുന്നണി വിടണമെന്ന അഭിപ്രായം ലീഗിലെ പ്രമുഖ നേതാക്കള്‍ക്ക് പോലുമുണ്ട്.
ഇടതുപക്ഷത്തിന്റെ ഫാസിസ്റ്റ് വിരുദ്ധതയെ പിന്തുണയ്ക്കണമെന്ന അഭിപ്രായം ലീഗിനൊപ്പം നില്‍ക്കുന്ന സമസ്തയിലും ഉയര്‍ന്നിരുന്നു. സിപിഎമ്മുമായി ലീഗ് അടുക്കുന്നുവെന്ന വാര്‍ത്ത വളരെ മുന്‍പ് തന്നെ നേതാക്കള്‍ നിഷേധിച്ചത്. സര്‍ക്കാരിലുള്ള അതൃപ്തി മൂലം പലതവണയും ലീഗില്‍ ചര്‍ച്ച നടന്നതായി ഇടക്കാലത്ത് വാര്‍ത്ത പ്രചരിച്ചിരുന്നു.












Click it and Unblock the Notifications