ചീഫ് സെക്രട്ടറിക്ക് പണികൊടുക്കാന്‍ ലീഗ്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി സര്‍ക്കാരിനേക്കാള്‍ വലിയ സര്‍ക്കാര്‍ കളിക്കണ്ട, അതിന് ഇവിടെ ഞങ്ങളൊക്കെയുണ്ട് എന്നാണ് ഇപ്പോള്‍ ലീഗിന്റെ പക്ഷം. സര്‍ക്കാരിന്റെ തുടക്കം മുതലേ ഇങ്ങനെ ഒരു ചീത്തപ്പേര് കേട്ടുകൊണ്ടിരിക്കെ പുതിയൊരു സംഭവം കൂടി വിവാദമാകുന്നു.
തങ്ങളുടെ വകുപ്പുകളിലെ പദ്ധതികള്‍ക്ക് ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ ഇടങ്കോലിടുന്നു എന്നാണ് ലീഗിന്റെ മന്ത്രിമാരുടെ ആരോപണം. എന്നാല്‍ ക്രമക്കേടുകള്‍ തടയാന്‍ വേണ്ടി ചീഫ് സെക്രട്ടറി എടുക്കുന്ന കര്‍ശ നിലപാടുകളാണ് മന്ത്രിമാരെ ചൊടിപ്പിച്ചതെന്നാണ് വിവരം. മംഗളം ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ലീഗിന് മാത്രമല്ലത്രെ ഈ പരാതിയുള്ളത്. കോണ്‍ഗ്രസിലെ തന്നെ ചില മന്ത്രിമാരും ഇതേ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. എന്തായാലും മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരും കഴിഞ്ഞ ദിവസം ഈ പ്രശ്‌നത്തില്‍ ഒരു യോഗം ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിക്ക് കടിഞ്ഞാണിടണം എന്നതാണ് ആവശ്യം.
പ്ലാനിങ് കമ്മീഷന്റെ അനുമതി ലഭിച്ചതും, മന്ത്രിസഭയും ധനവകുപ്പും അനുവദിച്ചതുമായ പദ്ധതികള്‍ പോലും ചീഫ് സെക്രട്ടറി ഇടപെട്ട് തടയുന്നുവെന്നാണ് ലീഗ് മന്ത്രിമാരുടെ ആരോപണം. ചീഫ് സെക്രട്ടറി മന്ത്രിസഭ തീരുമാനിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കിയാല്‍ മാത്രം മതി, അതിന് ഇടങ്കോലിടണ്ട എന്നാണ് മന്ത്രിമാര്‍ ചുരുക്കത്തില്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടായതായാണ് സൂചന.












Click it and Unblock the Notifications