കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ കറന്‍സി, സ്വര്‍ണം, ഭൂമി ഇടപാട് രേഖകള്‍... കെഎം ഷാജിയുടെ വീട്ടിലെ റെയ്ഡിന്റെ വിവരങ്ങള്‍ പുറത്ത്

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍, സ്വര്‍ണം, വിദേശ കറന്‍സി എന്നിവ റെയ്ഡിനിടെ കണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട്ടെ വെളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും ഒരോ സമയം ആയിരുന്നു റെയ്ഡ്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകീട്ടാണ് അവസാനിച്ചത്. വീടിന്റെ ഓരോ മുക്കുമൂലകളും പരിശോധിച്ചു.

k

അഴീക്കോട്ടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശമുണ്ടെന്ന് ഷാജി പറയുന്നു. കൃത്യമായ രേഖ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ അനധിതൃകമായി പണം സൂക്ഷിച്ചുവെന്ന പേരില്‍ ഷാജിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരമാണ് എന്നാണ് വിശദീകരണം. ഭൂമി-സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളും പിടികൂടിയിട്ടുണ്ട്. 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു എന്നാണ് വിവരം.

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

Recommended Video

cmsvideo
രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam

വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഷാജിയുടെ പാസ്‌പോര്‍ട്ട് രേഖകളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. എല്ലാത്തിനും കൃത്യമായ രേഖകളും തെളിവും ഹാജരാക്കിയാല്‍ പിടിച്ചെടുത്തവയെല്ലാം ഷാജിക്ക് തന്നെ തിരിച്ചുകിട്ടും. രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് റെയ്ഡ് എന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. ഷാജിയോട് ഇടതുപക്ഷം പ്രതികാരം ചെയ്യുകയാണെന്നും ലീഗ് ആരോപിക്കുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഷാജിയുടെ വീടുകളില്‍ റെയ്ഡ് നടന്നത്. കണ്ണൂരിലെ സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്നാണ് കേസ്.

English summary
Muslim League MLA KM Shaji House Raid: What is seized by Vigilance officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X