കൈരളിക്ക് ഓഫീസുണ്ടായത് ലീഗ് നേതാവിന്റെ സഹായത്താലെന്ന് പിണറായി!എല്ലാം സമ്മതിച്ച് കുഞ്ഞാലിക്കുട്ടി,
ദേശാഭിമാനിക്കും പാര്‍ട്ടി ചാനലായ കൈരളിക്കും എങ്ങനെയാണ് കൂറ്റന്‍ കെട്ടിടങ്ങളും ഓഫീസുകളുമുണ്ടായതെന്നായിരുന്നു മുസ്ലീം ലീഗ് എംഎല്‍എ ടിഎ അഹമ്മദ് കബീര്‍ നിയമസഭയില്‍ ചോദിച്ചത്.
തിരുവനന്തപുരം: സിപിഐഎമ്മും മുസ്ലീം ലീഗും തമ്മില്‍ അടുക്കുന്നുവെന്ന വാര്‍ത്തകള്‍ ഈയിടെ പുറത്തുവന്നിരുന്നു. എന്നാല്‍ മലപ്പുറത്തെ സഖാക്കളും ലീഗ് അണികളും ഒരിക്കലും അംഗീകരിക്കാത്ത വാര്‍ത്തകളായിരുന്നു അവയെല്ലാം. പക്ഷേ കഴിഞ്ഞ ദിവസം നിയമസഭയില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ചിലതൊക്കെ സമ്മതിച്ചപ്പോള്‍ പല ലീഗുകാര്‍ക്കും അതൊരു പുതിയൊരു അറിവായിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും പാര്‍ട്ടി ചാനലായ കൈരളിക്കും എങ്ങനെയാണ് കൂറ്റന്‍ കെട്ടിടങ്ങളും ഓഫീസുകളുമുണ്ടായതെന്നായിരുന്നു മുസ്ലീം ലീഗ് എംഎല്‍എ ടിഎ അഹമ്മദ് കബീര്‍ നിയമസഭയില്‍ ചോദിച്ചത്. ടിഎ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മറുപടി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനും.
തനതായ ശൈലിയില്‍ പിണറായി നല്കിയ മറുപടിയില്‍, കൈരളിക്ക് സഹായം ലഭിച്ചത് ചില മുസ്ലീം ലീഗ് നേതാക്കളില്‍ നിന്നാണെന്ന് കൂടി പറഞ്ഞപ്പോള്‍ അന്തം വിട്ടത് ലീഗ് എംഎല്‍എമാരാണ്. പക്ഷേ മുഖ്യമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ലീഗ് നേതാവും എംഎല്‍എയുമായ കുഞ്ഞാലിക്കുട്ടിയും സമ്മതിച്ചതോടെ സഭയിലെ മറ്റു എംഎല്‍എമാര്‍ക്കെല്ലാം അതൊരു പുതിയ അറിവായിരുന്നു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംഭവിച്ചത് തുടര്‍ന്ന് വായിക്കാം.

ദേശാഭിമാനിയും കൈരളിയും...
മാര്‍ച്ച് ഒന്നിലെ നിയമസഭ സമ്മേളനത്തിനിടെയാണ് മങ്കട എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായി ടിഎ അഹമ്മദ് കബീര്‍ ആ ചോദ്യം ചോദിച്ചത്. സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും ചാനലായ കൈരളിക്കും എങ്ങനെയാണ് കൂറ്റന്‍ കെട്ടിടങ്ങളും ഓഫീസുകളുമുണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

നാട്ടിലെ ജനങ്ങള്‍ക്കറിയാം...
മുഖ്യമന്ത്രി പിണറായി വിജയനാണ് ടിഎ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്. സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് എങ്ങനെയാണ് കെട്ടിടങ്ങളും ഓഫീസുകളുമുണ്ടായതെന്ന് നാട്ടിലെ ജനങ്ങള്‍ക്കറിയാം എന്നായിരുന്നു പിണറായി നല്കിയ മറുപടി. കൈരളിയുടെ കാര്യം നിങ്ങള്‍ നിങ്ങളുടെ നേതാവിനോട് ചോദിക്കുക എന്നുകൂടി അദ്ദേഹം പറഞ്ഞതോടെ സഭയിലെ മറ്റു അംഗങ്ങള്‍ അന്തംവിട്ടു.

വിശദീകരിച്ച് മുഖ്യമന്ത്രി...
മുഖ്യമന്ത്രിയുടെ മറുപടി കേട്ടതിന് ശേഷം മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയിലേക്കായിരുന്നു സഭയിലെ മറ്റു അംഗങ്ങളുടെ നോട്ടം. എന്നാല്‍ മുഖ്യമന്ത്രി തന്നെ പിന്നീട് കാര്യങ്ങള്‍ വിശദീകരിച്ചു.

പിവി അബ്ദുള്‍ വഹാബ്...
മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു- കൈരളി രൂപം കൊള്ളുമ്പോള്‍ പണപ്പിരിവിനും മറ്റും മുന്നില്‍നില്‍ക്കാന്‍ ഒരാളുണ്ടായിരുന്നു. വഹാബായിരുന്നു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. പിവി അബ്ദുള്‍ വഹാബ് ആണെന്ന് തോന്നുന്നു. അയാളെ ഇപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയുടെ എന്തോ ഭാരവാഹിയായി തിരഞ്ഞെടുത്തിട്ടുണ്ട്. വഹാബിനെ നിങ്ങള്‍ക്കറിയില്ലേ, അദ്ദേഹത്തോട് ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി നിര്‍ത്തിയത്.

എല്ലാം ശരിയെന്ന് പികെ കുഞ്ഞാലിക്കുട്ടി...
പിണറായി വിജയന്റെ മറുപടി കേട്ട് അന്തംവിട്ടിരുന്നവര്ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി തന്നെ തയ്യാറായി. എല്ലാം ശരിയാണ്, ഒരു പുതിയ ചാനല്‍ വന്നപ്പോള്‍ വഹാബ് സാഹിബും ഞങ്ങളും കെഎംസിസിയുമെല്ലാം സഹായിച്ചിട്ടുണ്ട്. അതൊരു മര്യാദയായിരുന്നു എന്നാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.

ആശ്വാസം...
മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം കേട്ടതിന് ശേഷമാണ് ടിഎ അഹമ്മദ് കബീര്‍ ഉള്‍പ്പെടെയുള്ള മറ്റു ലീഗ് എംഎല്‍എമാര്‍ക്ക് ആശ്വാസമായത്. സഭയിലെ പല അംഗങ്ങള്‍ക്കും ഇക്കാര്യങ്ങളെല്ലാം ഒരു പുതിയ അറിവായിരുന്നു.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ്












Click it and Unblock the Notifications