കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിക്ക് ഓഫീസുണ്ടായത് ലീഗ് നേതാവിന്റെ സഹായത്താലെന്ന് പിണറായി!എല്ലാം സമ്മതിച്ച് കുഞ്ഞാലിക്കുട്ടി,

ദേശാഭിമാനിക്കും പാര്‍ട്ടി ചാനലായ കൈരളിക്കും എങ്ങനെയാണ് കൂറ്റന്‍ കെട്ടിടങ്ങളും ഓഫീസുകളുമുണ്ടായതെന്നായിരുന്നു മുസ്ലീം ലീഗ് എംഎല്‍എ ടിഎ അഹമ്മദ് കബീര്‍ നിയമസഭയില്‍ ചോദിച്ചത്.

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐഎമ്മും മുസ്ലീം ലീഗും തമ്മില്‍ അടുക്കുന്നുവെന്ന വാര്‍ത്തകള്‍ ഈയിടെ പുറത്തുവന്നിരുന്നു. എന്നാല്‍ മലപ്പുറത്തെ സഖാക്കളും ലീഗ് അണികളും ഒരിക്കലും അംഗീകരിക്കാത്ത വാര്‍ത്തകളായിരുന്നു അവയെല്ലാം. പക്ഷേ കഴിഞ്ഞ ദിവസം നിയമസഭയില്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ചിലതൊക്കെ സമ്മതിച്ചപ്പോള്‍ പല ലീഗുകാര്‍ക്കും അതൊരു പുതിയൊരു അറിവായിരുന്നു.

സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും പാര്‍ട്ടി ചാനലായ കൈരളിക്കും എങ്ങനെയാണ് കൂറ്റന്‍ കെട്ടിടങ്ങളും ഓഫീസുകളുമുണ്ടായതെന്നായിരുന്നു മുസ്ലീം ലീഗ് എംഎല്‍എ ടിഎ അഹമ്മദ് കബീര്‍ നിയമസഭയില്‍ ചോദിച്ചത്. ടിഎ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മറുപടി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനും.

ഫാദര്‍ റോബിന്‍ വിദേശത്ത് അയച്ച 20 പെണ്‍കുട്ടികളെ ലെെംഗികമായി പീഡിപ്പിച്ചു?ഞെട്ടിക്കുന്ന വിവരങ്ങള്‍ഫാദര്‍ റോബിന്‍ വിദേശത്ത് അയച്ച 20 പെണ്‍കുട്ടികളെ ലെെംഗികമായി പീഡിപ്പിച്ചു?ഞെട്ടിക്കുന്ന വിവരങ്ങള്‍

തനതായ ശൈലിയില്‍ പിണറായി നല്‍കിയ മറുപടിയില്‍, കൈരളിക്ക് സഹായം ലഭിച്ചത് ചില മുസ്ലീം ലീഗ് നേതാക്കളില്‍ നിന്നാണെന്ന് കൂടി പറഞ്ഞപ്പോള്‍ അന്തം വിട്ടത് ലീഗ് എംഎല്‍എമാരാണ്. പക്ഷേ മുഖ്യമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ലീഗ് നേതാവും എംഎല്‍എയുമായ കുഞ്ഞാലിക്കുട്ടിയും സമ്മതിച്ചതോടെ സഭയിലെ മറ്റു എംഎല്‍എമാര്‍ക്കെല്ലാം അതൊരു പുതിയ അറിവായിരുന്നു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംഭവിച്ചത് തുടര്‍ന്ന് വായിക്കാം.

ദേശാഭിമാനിയും കൈരളിയും...

ദേശാഭിമാനിയും കൈരളിയും...

മാര്‍ച്ച് ഒന്നിലെ നിയമസഭ സമ്മേളനത്തിനിടെയാണ് മങ്കട എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായി ടിഎ അഹമ്മദ് കബീര്‍ ആ ചോദ്യം ചോദിച്ചത്. സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും ചാനലായ കൈരളിക്കും എങ്ങനെയാണ് കൂറ്റന്‍ കെട്ടിടങ്ങളും ഓഫീസുകളുമുണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

നാട്ടിലെ ജനങ്ങള്‍ക്കറിയാം...

നാട്ടിലെ ജനങ്ങള്‍ക്കറിയാം...

മുഖ്യമന്ത്രി പിണറായി വിജയനാണ് ടിഎ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്. സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് എങ്ങനെയാണ് കെട്ടിടങ്ങളും ഓഫീസുകളുമുണ്ടായതെന്ന് നാട്ടിലെ ജനങ്ങള്‍ക്കറിയാം എന്നായിരുന്നു പിണറായി നല്‍കിയ മറുപടി. കൈരളിയുടെ കാര്യം നിങ്ങള്‍ നിങ്ങളുടെ നേതാവിനോട് ചോദിക്കുക എന്നുകൂടി അദ്ദേഹം പറഞ്ഞതോടെ സഭയിലെ മറ്റു അംഗങ്ങള്‍ അന്തംവിട്ടു.

വിശദീകരിച്ച് മുഖ്യമന്ത്രി...

വിശദീകരിച്ച് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയുടെ മറുപടി കേട്ടതിന് ശേഷം മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയിലേക്കായിരുന്നു സഭയിലെ മറ്റു അംഗങ്ങളുടെ നോട്ടം. എന്നാല്‍ മുഖ്യമന്ത്രി തന്നെ പിന്നീട് കാര്യങ്ങള്‍ വിശദീകരിച്ചു.

പിവി അബ്ദുള്‍ വഹാബ്...

പിവി അബ്ദുള്‍ വഹാബ്...

മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു- കൈരളി രൂപം കൊള്ളുമ്പോള്‍ പണപ്പിരിവിനും മറ്റും മുന്നില്‍നില്‍ക്കാന്‍ ഒരാളുണ്ടായിരുന്നു. വഹാബായിരുന്നു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. പിവി അബ്ദുള്‍ വഹാബ് ആണെന്ന് തോന്നുന്നു. അയാളെ ഇപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയുടെ എന്തോ ഭാരവാഹിയായി തിരഞ്ഞെടുത്തിട്ടുണ്ട്. വഹാബിനെ നിങ്ങള്‍ക്കറിയില്ലേ, അദ്ദേഹത്തോട് ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി നിര്‍ത്തിയത്.

എല്ലാം ശരിയെന്ന് പികെ കുഞ്ഞാലിക്കുട്ടി...

എല്ലാം ശരിയെന്ന് പികെ കുഞ്ഞാലിക്കുട്ടി...

പിണറായി വിജയന്റെ മറുപടി കേട്ട് അന്തംവിട്ടിരുന്നവര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി തന്നെ തയ്യാറായി. എല്ലാം ശരിയാണ്, ഒരു പുതിയ ചാനല്‍ വന്നപ്പോള്‍ വഹാബ് സാഹിബും ഞങ്ങളും കെഎംസിസിയുമെല്ലാം സഹായിച്ചിട്ടുണ്ട്. അതൊരു മര്യാദയായിരുന്നു എന്നാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.

ആശ്വാസം...

ആശ്വാസം...

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം കേട്ടതിന് ശേഷമാണ് ടിഎ അഹമ്മദ് കബീര്‍ ഉള്‍പ്പെടെയുള്ള മറ്റു ലീഗ് എംഎല്‍എമാര്‍ക്ക് ആശ്വാസമായത്. സഭയിലെ പല അംഗങ്ങള്‍ക്കും ഇക്കാര്യങ്ങളെല്ലാം ഒരു പുതിയ അറിവായിരുന്നു.

English summary
Muslim League mla's question about kairali tv in legislative assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X