India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആർഎസ്എസ്സുമായുള്ള ചങ്ങാത്തം തുറന്നു സമ്മതിക്കാൻ ലീഗ് തയ്യാറാകണം', വിമർശിച്ച് വികെ സനോജ്

Google Oneindia Malayalam News

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് കെഎൻഎ ഖാദർ പങ്കെടുത്തത് വലിയ വിവാദമായിരിക്കുകയാണ്. കെഎൻഎ ഖാദറിന്റെ നടപടി മുസ്ലീം ലീഗിനുളളിലും വലിയ അമർഷം സൃഷ്ടിച്ചിരിക്കുകയാണ്. ആർഎസ്എസ് വേദിയിൽ കെഎൻഎ ഖാദർ എത്തിയതോടെ തെളിയുന്നത് യുഡിഎഫ്-ആർഎസ്എസ് ബന്ധം ആണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് കുറ്റപ്പെടുത്തി.

'അച്ഛന്‍ എസ്എഫ്‌ഐക്കാരനായിരുന്നു', നാട്ടുകാർ കരുതുന്നത് പോലൊരു സോ കോൾഡ് ബിജെപിക്കാരനല്ലെന്ന് ഗോകുൽ സുരേഷ്'അച്ഛന്‍ എസ്എഫ്‌ഐക്കാരനായിരുന്നു', നാട്ടുകാർ കരുതുന്നത് പോലൊരു സോ കോൾഡ് ബിജെപിക്കാരനല്ലെന്ന് ഗോകുൽ സുരേഷ്

വികെ സനോജിന്റെ പ്രതികരണം: 'കോഴിക്കോട് കേസരിയിൽ ആർ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ ലീഗ് നേതാവ് കെഎൻഎ ഖാദർ പങ്കെടുത്തത് ഏറെ ഗൗരവം ഉള്ളതാണ്. ആർഎസ്എസ് പ്രജ്ഞാപ്രവാഹ്‌ അഖില ഭാരതീയ കാര്യദർശി ജെ നന്ദകുമാർ ആയിരുന്നു കെ എൻ എ ഖാദറിനെ ഷാൾ അണിയിച്ചു സ്വീകരിച്ചത്. കേരളത്തിൽ രൂപപ്പെട്ട യുഡിഎഫ് സംഘപരിവാർ അവിശുദ്ധ സംഖ്യത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ വിലയിരുത്താനാകൂ.

ഈ വിഷയത്തിൽ ലീഗ് ജനറൽ സെക്രെട്ടറി അഡ്വ: പി എം എ സലാമിന്റെ പത്രക്കുറിപ്പിൽ ആർഎസ്എസ്സുമായി ബന്ധപ്പെട്ടതെന്ന് പറയപ്പെടുന്ന പരിപാടിയിൽ കേസരി ഓഫീസിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് എന്നാണ് കാണുന്നത്. ഇത് വ്യക്തമാകുന്നത് ആർഎസ്എസ് പരിപാടി എന്ന് ഉറപ്പിച്ചു പറയാൻ പോലും ലീഗിന് താല്പര്യം ഇല്ല എന്നതാണ്. രാജ്യത്ത്‌ മത ന്യുനപക്ഷങ്ങളുടെ വീടുകൾ സംഘപരിവാരം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമ്പോൾ ആണ് ഇവിടെ ലീഗ് നേതാവിന്റെ ആർ എസ് എസ്സുമായുള്ള സൗഹൃദം എന്നത് അപമാനകരമാണ്. ഇടതു പക്ഷത്തെ മുഖ്യ ശത്രുവായി കണ്ട് സംഘപരിവാർ സംഘടനകളുമായി പോലും ഐക്യം ഉണ്ടാക്കാൻ യു ഡി എഫ് തീരുമാനിച്ചിരിക്കുകയാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് ചേരുന്നതല്ല.

ഇസ്ലാം മത വിശ്വാസികളുടെ സംരക്ഷകർ എന്ന അവകാശവാദവും, ന്യൂനപക്ഷ വേട്ട തുടരുന്ന സംഘ പരിവാരത്തിന്റെ കൂടെയുള്ള സഹവാസവും ലീഗ് തുടരുകയാണ്.
ആർഎസ്എസ്സിനെതിരെ പരിമിതി പറഞ്ഞു പ്രതിഷേധം പോലും സംഘടിപ്പിക്കാത്ത ലീഗ് മത ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണ്. കെഎൻഎ ഖാദറിനെ തള്ളി പറയാത്ത സ്ഥിതിക്ക് ആർഎസ്എസ്സുമായുള്ള ചങ്ങാത്തം തുറന്നു സമ്മതിക്കാൻ ലീഗ് തയ്യാറാകണം. പൂക്കോയ തങ്ങളുടെയും, സി എച്ചിന്റെയും പാരമ്പര്യവും, നിലപാടും ഉയർത്തി പിടിക്കുന്നവർ ലീഗിൽ അവശേഷിക്കുന്നുവെങ്കിൽ നിലപാട് വ്യകതമാക്കണം'.

cmsvideo
  Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

  '18 പ്രാവശ്യം പോയിട്ടാണോ ബലാത്സംഗം', വിജയ് ബാബു ചെയ്തത് ഒരു തെറ്റ്, നടിയെ അധിക്ഷേപിച്ച് ബൈജു കൊട്ടാരക്കര'18 പ്രാവശ്യം പോയിട്ടാണോ ബലാത്സംഗം', വിജയ് ബാബു ചെയ്തത് ഒരു തെറ്റ്, നടിയെ അധിക്ഷേപിച്ച് ബൈജു കൊട്ടാരക്കര

  English summary
  Muslim League must openly acknowledge its tie with RSS, DYFI on KNA Khader issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X