കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബിൽ; സർക്കാരിന് നോട്ടീസ് അയച്ചത് വലിയ വിജയം, മറുപടി പറയേണ്ടി വരുമെന്ന് മുസ്ലീം ലീഗ്!

Google Oneindia Malayalam News

പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചത് വലിയ വിജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. നിയമം പ്രാബല്യത്തില്‍ വരാത്തതുകൊണ്ടാണ് സ്റ്റേ ചെയ്യാത്തതെന്നും ഹര്‍ജിക്കെതിരായ വാദങ്ങള്‍ക്ക് കേന്ദ്രത്തിന് മറുപടി പറയേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് ഇന്ന് നോട്ടീസ് അയച്ചിരുന്നു.

ജനുവരി രണ്ടാം ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം. നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു. ജനുവരി 22ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ക്രിസ്മസ് അവധിക്കായി സുപ്രീം കോടതി ബുധനാഴ്ച അടയ്ക്കുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് ജനുവരി 22 ലേക്ക് മാറ്റിയത്.

PK Kunhalikutty

മുസ്‌ലിം ലീഗ്, അസം ഗണ പരിഷത് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളുമാണ് ഹര്‍ജികളുമായി സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. അറുപതോളം ഹര്‍ജികളാണ് കോടതിക്കു മുമ്പാകെ എത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

Recommended Video

cmsvideo
Aysha Renna's Facebook Account Got Banned | Oneindia Malayalam

വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന നിലപാടാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സ്വീകരിച്ചത്. വാദം കേട്ടാല്‍ മാത്രമേ സര്‍ക്കാരിന്റെ ഭാഗം കോടതിക്ക് കേൾക്കാനാകൂ. അതുവരെ സ്റ്റേ അനുവദിക്കരുതെന്നും അദ്ദേഹം നിലപാടെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

English summary
Muslim League on Supreme Court verdict over CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X