Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് ഭയം, ബിജെപി അജണ്ട തയ്യാറാക്കുന്നു, ഏകസിവില്‍ കോഡ് മുസ്ലിം വിഷയമല്ലെന്ന് മുസ്ലിം ലീഗ്

മലപ്പുറം: ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മുസ്ലിം ലീഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ലീഗ് നേതാക്കളുടെ പ്രതികരണം. ബിജെപി തിരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യുയാണെന്നും നേട്ടങ്ങള്‍ എടുത്തുപറയാനില്ലാത്ത നരേന്ദ്ര മോദി ഭയപ്പെടുകയാണെന്നും ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ മുസ്ലിം ലീഗ് എതിര്‍ക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും നേരിടും. ഭരണഘടനാ വിരുദ്ധമായ നീക്കമാണതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മോദിയുടെ പ്രസ്താവന ദുരൂഹത നിറഞ്ഞതാണെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ഏക സിവില്‍ കോഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ ലീഗ് ദേശീയ നിര്‍വാഹക സമിതി 30ന് യോഗം ചേരും.

thangal-modi

മോദിയുടെ വാക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായ സമീപമാനമാണ് പ്രധാനമന്ത്രി ഇന്നലെ സ്വീകരിച്ചത്. ഇന്ന് ലീഗ് ദേശീയ സമിതി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. രാജ്യത്തിന്റെ വ്യവസ്ഥിതിക്ക് എതിരാണ് മോദിയുടെ വാക്കുകള്‍. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് പ്രധാനമന്ത്രി പിന്നോട്ട് പോകണം. അത് രാജ്യത്തുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാകുമെന്നും സാദിഖലി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒന്നും എടുത്തുപറയാനില്ലാത്ത പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ പോലും മൗനം പാലിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എക്കാലത്തും ഏക സിവില്‍കോഡിനെ എതിര്‍ത്തവരാണ് മുസ്ലിം ലീഗ് എന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സാധിക്കില്ല. വ്യത്യസ്ത സമൂഹങ്ങള്‍ ജീവിക്കുന്ന നാടാണ് ഇന്ത്യ. ഓരോ വിഭാഗത്തിനും അവരുടെ ആചാരങ്ങളും മതനിയമങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഏകസിവില്‍കോഡ് നടപ്പാക്കാന്‍ സാധിക്കില്ലെന്നും ഇടി പറഞ്ഞു.

മോദി ഭയപ്പെടുകയാണ്. കാര്യമായി നേട്ടങ്ങള്‍ എടുത്തുപറയാനില്ല. നോട്ട് നിരോധനം തൊട്ട് ഇന്ത്യയുടെ സാമ്പത്തിക രംഗത്തുവന്ന തളര്‍ച്ച, ആരോഗ്യ മേഖലയിലെ അധോഗതി തുടങ്ങി എല്ലാ മേഖലയിലും സീറോ നേട്ടമാണ് നരേന്ദ്ര മോദിക്കുള്ളത്. ഇനി പുതിയ മാര്‍ഗം തേടുകയാണ്. അതിനാണ് ചര്‍ച്ചയില്‍ ഇല്ലാത്ത ഏക സിവില്‍ കോഡ് പൊക്കിക്കൊണ്ടുവരുന്നതെന്നും ഇടി പറഞ്ഞു.

പ്രതിപക്ഷം ശക്തിയാര്‍ജിച്ചുവരികയാണ്. അത് മോദിയെ അലോസരമുണ്ടാക്കുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ എല്ലാ ശ്രമം നടത്തിയിട്ടും ബിജെപി പരാജയപ്പെട്ടു. വര്‍ഗീയ കാര്‍ഡ് കളിച്ചും തന്റെ വ്യക്തി പ്രഭാവം കൊണ്ടും മോദി ശ്രമിച്ചിട്ടും കര്‍ണാടകയില്‍ തോറ്റു. മണിപ്പൂരില്‍ ആയുധമെടുത്ത് ജനങ്ങള്‍ പരസ്പരം പോരടിക്കുകയാണ്. അതില്‍ മൗനം പാലിക്കുന്ന മോദി അനാവശ്യ വിഷയം ചര്‍ച്ച ചെയ്യുകയാണെന്നും ഇടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+