കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കണക്കില്‍' ആവേശം മൂത്ത് ലീഗ്.. മഞ്ചേശ്വരത്ത് പ്രവര്‍ത്തകരോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

കാസര്‍ഗോഡ്:. 2016 ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടന്ന കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് പാര്‍ട്ടികള്‍. കഴിഞ്ഞ തവണ ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ നഷ്ടപ്പെട്ട സീറ്റ് എന്തുവിലകൊടുത്തും ഇത്തവണ പിടിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം.

<strong>മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു!! കര്‍ണാടകത്തില്‍ കൈവിട്ട കളിയുമായി കോണ്‍ഗ്രസ്</strong>മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു!! കര്‍ണാടകത്തില്‍ കൈവിട്ട കളിയുമായി കോണ്‍ഗ്രസ്

എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയ കൂറ്റന്‍ ലീഡാണ് യുഡിഎഫിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. മഞ്ചേശ്വരത്തെ സാധ്യകളും വെല്ലുവിളികളും പരിശോധിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ലീഗ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിശദാംശങ്ങളിലേക്ക്

 കള്ളവോട്ടും കേസും

കള്ളവോട്ടും കേസും

യുഡിഎഫിനും ബിജെപിക്കും നിര്‍ണായകമാണ് ഇത്തവണ മഞ്ചേശ്വരം. കഴിഞ്ഞ തവണ വിജയമുറപ്പിച്ചെങ്കിലും ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ അവസാന നിമിഷത്തിലാണ് മഞ്ചേശ്വരം ബിജെപിക്ക് നഷ്ടമായത്. 89 വോട്ടുകള്‍ക്കായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖിനോട് സുരേന്ദ്രന്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടത്. സിപിഎം യുഡിഎഫിന് വോട്ട് മറിച്ചതും തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നതിലാണ് സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടതെന്നായിരുന്നു ബിജെപിയുടെ വിലിയുത്തല്‍. ഇതോടെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്നായിരുന്നു സുരേന്ദ്രന്‍റെ ആരോപണം.

 കോടതി ചെലവ്

കോടതി ചെലവ്

കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ എംഎല്‍എ അബ്ദുള്‍ റസാഖ് മരിച്ചു. അതേസമയം കേസ് കോടതിയിലായതിനാല്‍ ഉപതിരഞ്ഞെടുപ്പ് നീണ്ടു പോകുകയും ചെയ്തു. അതിനിടെ പരാതിയില്‍ ഉറച്ച് നിന്ന സുരേന്ദ്രന്‍ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ നിലപാട് മറ്റി കേസ് പിന്‍വലിക്കുകയാണെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ സുരേന്ദ്രന്‍ ചെയ്ത പണിക്ക് മറുപണിയെന്ന നിലയില്‍ ലീഗ് കരുക്കള്‍ നീക്കി. കോടതി ചെലവ് സുരേന്ദ്രന്‍ നല്‍കണമെന്ന് മുസ്ലീം ലീഗ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ വെട്ടിലായ സുരേന്ദ്രന്‍ കോടതി ചെലവ് നല്‍കണമെങ്കില്‍ കേസ് പിന്‍വലിക്കാനില്ലെന്നായി.

 വിജയം ഉറപ്പ്

വിജയം ഉറപ്പ്

എന്നാല്‍ വിജയം ഉറപ്പായ മണ്ഡലത്തില്‍ അനാവശ്യ കടുംപിടിത്തം കാണിക്കേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. നിയമ നടപടികള്‍ നീട്ടികൊണ്ടുപോകേണ്ടെന്ന വികാരമാണ് നേതൃത്വത്തിനും ഉള്ളത്. അങ്ങനെയെങ്കില്‍ മറ്റ് ഉപതിരഞ്ഞെടുപ്പുകള്‍ക്കൊപ്പം മഞ്ചേശ്വരത്തും തിരഞ്ഞെടുപ്പ് നടന്നേക്കും. ഇതോടെ തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കാന്‍ ലീഗ് നേതൃത്വം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ചേശ്വരത്ത് അനുകൂല സാഹചര്യം തന്നെയാണെന്നാണ് മുസ്ലീം ലീഗിന്‍റെ വിലയിരുത്തല്‍. ഇതുവരെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലേങ്കിലും പ്രവര്‍ത്തകരോട് ഒരുങ്ങിയിരിക്കാന്‍ സംസ്ഥാന ഘടകം ജില്ലാ ഘടകത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 ആദ്യമേ പാളി

ആദ്യമേ പാളി

ലോക്സഭ തിരഞ്ഞെടുപ്പില്‍ അട്ടിമറിയാണ് ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയത്. 68,000 വോട്ടുകളാണ് ഉണ്ണിത്താന് ലഭിച്ചത്. എല്‍ഡിഎഫിന് ലഭിച്ചതാകട്ടെ 33,000 ത്തില്‍ താഴെ വോട്ടുകളും. ഇവിടെ ബിജെപിയാണ് രണ്ടാമത് എത്തിയത്. 'രണ്ടില്‍' പ്രതീക്ഷ വെച്ച് മണ്ഡലത്തില്‍ ബിജെപിയും നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഇത്തവണ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ മുസ്ലീം ഭൂരിപക്ഷമായ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എപി അബ്ദുളളക്കുട്ടിയ ഇറക്കാന്‍ ബിജെപി നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളി ബിജെപി പ്രാദേശിക നേതൃത്വം രംഗത്തെത്തി. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ബിജെപിക്ക് ഇവിടെ കീറാമുട്ടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

<strong>ഭരണപക്ഷത്തെ ഞെട്ടിച്ച് ഒരാള്‍ കൂടി രാജി വെച്ചു!! രാജി ഭീഷണിയുമായി മൂന്ന് പേര്‍ കൂടി!!</strong>ഭരണപക്ഷത്തെ ഞെട്ടിച്ച് ഒരാള്‍ കൂടി രാജി വെച്ചു!! രാജി ഭീഷണിയുമായി മൂന്ന് പേര്‍ കൂടി!!

<strong>സഖ്യസര്‍ക്കാരിനെ വിറപ്പിച്ച് യെദ്യൂരപ്പ! കൂടുതല്‍ എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? പ്ലാന്‍ 'ബി'യും</strong>സഖ്യസര്‍ക്കാരിനെ വിറപ്പിച്ച് യെദ്യൂരപ്പ! കൂടുതല്‍ എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? പ്ലാന്‍ 'ബി'യും

English summary
Muslim league prepares for Manjeswaram by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X