കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാകുന്നു. മുതിര്‍ന്നവര്‍, യുവാക്കള്‍, വനിത എന്നിങ്ങനെ എല്ലാവര്‍ക്കും പരിഗണനയുള്ള പട്ടികയാണ് ഒരുങ്ങുന്നത്. പികെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കാന്‍ തീരുമാനിച്ചതിനാല്‍ അദ്ദേഹം ഇന്നോ നാളെയോ ലോക്‌സഭാ അംഗത്വം രാജിവെക്കും. എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറില്ല.

കെഎം ഷാജി കണ്ണൂര്‍ മണ്ഡലത്തിലേക്ക് മാറിയേക്കും. ജയന്തി രാജന്‍ വനിതാ സ്ഥാനാര്‍ഥിയാകുമെന്ന് ഏകദേശം ഉറപ്പായി. വനിതാ സ്ഥാനാര്‍ഥി ഉണ്ടാകണമെന്നാണ് തങ്ങളുടെ തീരുമാനം എന്ന് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാധ്യതാ പട്ടിക സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്....

പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങള്‍

പ്രമുഖ നേതാക്കളുടെ മണ്ഡലങ്ങള്‍

പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തോ വേങ്ങരയിലോ ആകും മല്‍സരിക്കുക. ഇതില്‍ ഏതെങ്കിലും ഒരു സീറ്റില്‍ കെപിഎ മജീദുമുണ്ടാകും. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാകുന്ന പിവി അബ്ദുല്‍ വഹാബ് ഏറനാട് മണ്ഡലത്തില്‍ ജനവിധി തേടും. പികെ ബഷീര്‍ മഞ്ചേരിയിലേക്ക് മാറും.

പികെ ഫിറോസിന് രണ്ടിടത്ത് സാധ്യത

പികെ ഫിറോസിന് രണ്ടിടത്ത് സാധ്യത

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസിന്റെ പേര് രണ്ടു മണ്ഡലങ്ങളിലാണ് കേള്‍ക്കുന്നത്. ഒന്ന് താനൂരിലാണ്. മുസ്ലിം ലീഗിന്റെ ഒരുക്കു കോട്ടയായ താനൂരില്‍ കഴിഞ്ഞതവണ ഇടതുപക്ഷ സ്വതന്ത്രന്‍ വി അബ്ദുറഹ്മാനാണ് ജയിച്ചത്. മണ്ഡലം തിരിച്ചുപിടിക്കാന്‍ തന്ത്രംമെനയുന്ന മുസ്ലിം ലീഗില്‍ പ്രാദേശിക നേതാക്കളെ മല്‍സരിപ്പണമെന്ന ആവശ്യവും ശക്തമാണ്.

 പെരിന്തല്‍മണ്ണ മല്‍സരിച്ചേക്കും

പെരിന്തല്‍മണ്ണ മല്‍സരിച്ചേക്കും

പികെ ഫിറോസിന്റെ പേര് പെരിന്തല്‍മണ്ണയിലും ഉയര്‍ന്നുകേള്‍ക്കുന്നു. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലമാണ് പെരിന്തല്‍മണ്ണ. ഇവിടെ സ്ഥാനാര്‍ഥിയായാല്‍ പികെ ഫിറോസ് അല്‍പ്പം വിയര്‍ക്കേണ്ടി വരും. താനൂരില്‍ ഇത്തവണ വലിയ വെല്ലുവിളി ലീഗിനുണ്ടാകില്ല. വി അബ്ദുറഹ്മാന്‍ തിരൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാകുമെന്നാണ് കേള്‍വി.

അഴീക്കോട് ഷാജിക്ക് സാധ്യതയില്ല

അഴീക്കോട് ഷാജിക്ക് സാധ്യതയില്ല

മഞ്ചേശ്വരം മണ്ഡലത്തില്‍ എകെഎം അഷ്‌റഫ് ലീഗ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. കാസര്‍കോഡ് എന്‍എ നെല്ലിക്കുന്ന് തന്നെയാകും. കണ്ണൂര്‍ മണ്ഡലത്തില്‍ കെഎം ഷാജിയുടെ പേരും കേള്‍ക്കുന്നു. അഴീക്കോട് ഇത്തവണ ഷാജിക്ക് സാധ്യത കുറവാണ്. കൈക്കൂലി കേസ് ഉയര്‍ന്ന സാഹചര്യത്തിലാണ് മണ്ഡല മാറ്റ സാധ്യത കല്‍പ്പിക്കുന്നത്.

 മാറ്റമില്ലാതെ കുറ്റ്യാടി

മാറ്റമില്ലാതെ കുറ്റ്യാടി

കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗിന് ലഭിച്ചാല്‍ സികെ സുബൈല്‍ മര്‍സരിക്കാനാണ് സാധ്യത. കുറ്റ്യാടിയില്‍ കഴിഞ്ഞതവണ സിപിഎം സീറ്റ് പിടിച്ചെടുത്ത പാറക്കല്‍ അബ്ദുല്ലയെ തന്നെ ഇത്തവണയും കളത്തിലിറക്കും. കെകെ ലതിക തോറ്റ ഇവിടെ ഭര്‍ത്താവ് പി മോഹനനെയാണ് സിപിഎം പരിഗണിക്കുന്നത്. മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ കുറ്റ്യാടിയില്‍ മുസ്ലിം സ്ഥാനാര്‍ഥിയും സിപിഎം പട്ടികയിലുണ്ട്.

എംകെ മുനീര്‍ മാറില്ല

എംകെ മുനീര്‍ മാറില്ല

കൊടുവള്ളി മണ്ഡലത്തിലേക്ക് മാറാനുള്ള എംകെ മുനീറിന്റെ നീക്കം വിജയിച്ചില്ല. പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി വേണ്ട എന്ന കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനത്തിന് സംസ്ഥാന നേതൃത്വം വഴങ്ങിയേക്കും. മുനീര്‍ കോഴിക്കോട് സൗത്തില്‍ തുടരാനാണ് സാധ്യത. കൊടുവള്ളിയില്‍ എംഎ റസാഖ് മാസ്റ്ററുടെ പേരാണുള്ളത്.

വള്ളിക്കുന്ന് സിപി ജോണിന് സാധ്യത

വള്ളിക്കുന്ന് സിപി ജോണിന് സാധ്യത

യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം കുന്ദമംഗലത്ത് മല്‍സരിച്ചേക്കും. തിരുവമ്പാടിയില്‍ സിപി ചെറിയ മുഹമ്മദിനാണ് സാധ്യത. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലം സിഎംപിക്ക് കൈമാറിയേക്കുമെന്ന് കേള്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ സിപി ജോണ്‍ മല്‍സരിക്കും. അല്ലെങ്കില്‍ സിറ്റിങ് എംഎല്‍എ ഹമീദ് മാസ്റ്റര്‍ വീണ്ടും ജനവിധി തേടും.

മഞ്ഞളാംകുഴി അലി തിരിച്ചെത്തും

മഞ്ഞളാംകുഴി അലി തിരിച്ചെത്തും

കൊണ്ടോട്ടി, കോട്ടക്കല്‍ മണ്ഡങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെയാണ് ജനവിധി തേടുക. മഞ്ഞളാംകുഴി എംഎല്‍എ മല്‍സരിക്കുകയാണെങ്കില്‍ മങ്കടയില്‍ വീണ്ടുമെത്തിയേക്കും. അദ്ദേഹം മല്‍സരിക്കാനുണ്ടാകില്ല എന്നും കേള്‍ക്കുന്നുണ്ട്. അഹമ്മദ് കബീര്‍ മല്‍സരിക്കില്ല. പകരം അലിയുടെ പേര് തന്നെ മങ്കടയില്‍ ഉയര്‍ന്നുവരുമെന്ന് നേതാക്കള്‍ പറയുന്നു.

അബ്ദുറഹ്മാന്‍ രണ്ടത്താണി തിരൂരങ്ങാടിയിലേക്ക്

അബ്ദുറഹ്മാന്‍ രണ്ടത്താണി തിരൂരങ്ങാടിയിലേക്ക്

പെരിന്തല്‍മണ്ണയില്‍ ടിപി അഷ്‌റഫലിയുടെ പേരും കേള്‍ക്കുന്നുണ്ട്. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ജന്മനാടായ തിരൂരിലാണ് ജനവിധി തേടുക എന്നറിയുന്നു. സി മമ്മൂട്ടിക്ക് മല്‍സരിച്ചേക്കില്ല. മണ്ണാര്‍ക്കാട് പിഎം സാദിഖലിയുടെ പേരാണ് കേള്‍ക്കുന്നത്. തിരൂരങ്ങാടിയില്‍ അബ്ദുറബ്ബുണ്ടാകില്ല. താനൂരില്‍ കഴിഞ്ഞ തവണ തോറ്റ അബ്ദുറഹ്മാന്‍ രണ്ടത്താണിയോ പിഎംഎ സലാമോ മല്‍സരിച്ചേക്കും.

വനിതാ സ്ഥാനാര്‍ഥി

വനിതാ സ്ഥാനാര്‍ഥി

പുനലൂരില്‍ ശ്യാം സുന്ദറിന്റെ പേര് പരിഗണനയിലുണ്ട്. കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞുണ്ടാകില്ല. മകന്‍ അബ്ദുല്‍ ഗഫൂറിന്റെ പേരാണ് ആദ്യ പേരായി പരിഗണിക്കുന്നത്. ഗുരുവായൂരില്‍ സിഎച്ച് റഷീദിന്റെ പേരാണ് കേള്‍ക്കുന്നത്. വനിതാ സ്ഥാനാര്‍ഥി തൃശൂരിലെ ചേലക്കരയില്‍ ആയേക്കും. വനിതാ ലീഗ് നേതാവ് വയനാട് സ്വദേശി ജയന്തി രാജന്റെ പേരാണ് കേള്‍ക്കുന്നത്. ഇത്തവണ വനിതയുണ്ടാകണമെന്ന് യൂത്ത് ലീഗ് ആവശ്യംഉന്നയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

English summary
Muslim league probable Candidates list in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X