മുഖ്യമന്ത്രി അക്കാര്യം പറഞ്ഞപ്പോള്‍ മുസ്ലിം ലീഗ് നിശബ്ദമായില്ലേ, അതാണ് വലിയ ചതി- പി രാജീവ്
വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയപ്പോള്‍ സ്വീകരിച്ച നിലപാട് വിശദീകരിച്ച് മുന്‍ മന്ത്രി പി രാജീവ്. നിലവിലുള്ള ബോര്‍ഡ് ചെയര്‍മാനെ മാറ്റുന്ന രീതി ഇടതുപക്ഷം സ്വീകരിച്ചിരുന്നില്ലെന്നും യുഡിഎഫ് ചെയ്യുന്നത് മറിച്ചാണെന്നും മുന്‍ ചെയര്‍മാന്‍മാരായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെയും റഷീദലി തങ്ങളുടെയും ചിത്രം പങ്കുവച്ച് അദ്ദേഹം വിശദീകരിച്ചു.
നിലവിലുണ്ടായിരുന്ന ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞത് സര്‍ക്കാരിന്റെ പ്രീതി ഇല്ലെങ്കില്‍ നടപടി എടുക്കാമെന്നുമാണ്. മുഖ്യമന്ത്രി വിഡി സതീശന്‍ വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട കോടതി നടപടികളില്‍ കള്ളം പറഞ്ഞപ്പോള്‍ മുസ്ലിം ലീഗ് മൗനം പാലിച്ചത് വലിയ ചതിയാണെന്നും രാജീവ് പറയുന്നു.

പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ചിത്രത്തിൽ ആദ്യം കാണുന്നത് പാണക്കാട് ഉമ്മറലി ശിഹാബ് തങ്ങളാണ്. 2006ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ലീഗ് നേതാവായിരുന്ന ഉമ്മറലി ശിഹാബ് തങ്ങൾ ആയിരുന്നു വഖഫ്ബോർഡ് ചെയർമാൻ. മുസ്ലിംലീഗ് അദ്ധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരൻ. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ലിഗ് നയിക്കുന്ന ബോർഡ് പിരിച്ചുവിടാനല്ല നോക്കിയത്. ആ ബോർഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പിന്തുണ നൽകി. ചെയർമാനായിരിക്കുമ്പോഴാണ് അദ്ദേഹം നിര്യാതനായത്. അപ്പോൾ ബാർ കൗൺസിൽ പ്രതിനിധിയായ അഡ്വ. ടി കെ സെയ്താലിക്കുട്ടി ലീഗിന്റെ ഭാഗമായി മാറി ചെയർമാനായി. ആ ബോർഡിന്റെ കാലാവധി പൂർത്തീകരിച്ച് 2008ലാണ് പിരിയുന്നത്.
ചിത്രത്തിൽ രണ്ടാമത് കാണുന്നത് പാണക്കാട് റഷീദലി തങ്ങളാണ്. 2016ൽ എൽഡി എഫ് അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹമായിരുന്നു വഖഫ് ബോർഡ് ചെയർമാൻ. ആ ബോർഡിനെയും പിരിച്ചുവിടാൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്നല്ല എൽഡിഎഫ് നോക്കിയത്. പകരം ആ ബോർഡിന് പ്രവർത്തിക്കാൻ എല്ലാ പിന്തുണയും നൽകി. മൂന്നുവർഷം കൂടി തുടർന്ന് 2019 ൽ കാലാവധി പൂർത്തീകരിച്ചു.
ഇടതുപക്ഷം നിയമിച്ച ബോർഡല്ലേയെന്നും പുതിയ നിയമമനുസരിച്ച് സർക്കാരിന്റെ പ്രീതി[pleassure] ഇല്ലെങ്കിൽ നടപടിയെടുക്കാമെന്നും വഖഫ് വകുപ്പ് മന്ത്രി കൂടിയായ മുസ്ലിംലിഗ് നേതാവും അഭിഭാഷകനുമായ ശ്രീ ഷംസുദ്ദിൻ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ഏത് നിയമമാണ് മുസ്ലിംലിഗ് നോക്കുന്നത്? മുസ്ലിംവിശ്വാസസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ നുണകൾ നിർമ്മിക്കുകയാണ് ലിഗും. 1995 ലെ നിയമത്തിൽ 20-ാം വകുപ്പാണ് ചെയർപേഴ്സനെയും അംഗങ്ങളെയും നീക്കം ചേയ്യാനുള്ളത്. ആ വകുപ്പ് അതേ പോലെ തന്നെയാണ് ഭേദഗതി നിയമത്തിൽ നിലനിർത്തിയിട്ടുള്ളത്. അപ്പോൾ സർക്കാരിന്റെ പ്രീതിക്ക് നടപടിയെടുക്കാമെന്ന ലീഗിന്റെ നിലപാട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.
അവിശ്വാസപ്രമേയത്തിലൂടെ ചെയർമാനെ നീക്കംചെയ്യാൻ ബോർഡിന് വഖഫ് നിയമത്തിലെ 20A വകുപ്പ് അധികാരം നൽകിയിരുന്നു. എന്നാൽ നിയമം ഭേദഗതി ചെയ്തപ്പോൾ ആ വകുപ്പ് ഇല്ലാതാക്കി. അതുകൊണ്ട് സംസ്ഥാനഭരണം ഉപയോഗിച്ച് അംഗങ്ങളെ തിരുകികയറ്റിയാലും ഭൂരിപക്ഷം ഉപയോഗിച്ച് ചെയർമാനെ പുറത്താക്കാൻ കഴിയില്ല. അതുകൊണ്ടാണ് കോടതി വഴി ഈ ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ കഴിയുമോമെന്നാണ് യുഡിഎഫും ബിജെപിയും ഡിലുണ്ടാക്കി ശ്രമിക്കുന്നത്. അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ബോർഡിൽ ഉൾപ്പെടുത്തിയാലും കുഴപ്പമില്ല തങ്ങളുടെ ഇഷ്ടക്കാരനെ , പറ്റുമെങ്കിൽ പഴയതുപോലെ, പാണക്കാട് കൂടുംബത്തിൽ നിന്നുള്ളയാളെ, ചെയർമാനാക്കുക മാത്രമാണ് ലക്ഷ്യം. ഇസ്ലാമിക മതവിശ്വാസമനുസരിച്ചുള്ള വഖഫ് കൈകാര്യം ചെയ്യാൻ അമുസ്ലിം വേണമെന്ന് സമ്മതിച്ച മുസ്ലിംലിഗിന്റെ നിലപാട് ബിജെപിക്കൊപ്പമാണ്.
വഖഫ് നിയമം ചോദ്യം ചെയ്യുന്ന കേസ്സുകൾ എല്ലാം തള്ളിപ്പോയെന്നും അമുസ്ലിംവിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തേണ്ടത് binding ആണെന്ന നുണ മുഖ്യമന്ത്രി പറഞ്ഞപ്പോൾ മുസ്ലിംലിഗ് സ്വീകരിച്ച നിശബ്ദതയുണ്ടല്ലോ അതാണ് ഏറ്റവും വലിയ ചതി. കേസ്സിൽ കക്ഷിയായ മുസ്ലിംലിഗിന് അറിയാമല്ലോ ആഗസ്ത് 25 ന് സുപ്രീംകോടതി കേസ്സ് കേൾക്കാൻ പോകുനവെന്നത്. വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തിയതിന്റെ നിയമസാധുതയാണ് പ്രധാനമായും സുപ്രീം കോടതി പരിശോധിക്കുന്നത്. ആ വിധി വരുന്നതുവരെ ഒഴിവുകളിടുക എന്ന തമിഴ്നാടിലെ ഡി എംകെ സർക്കാരും കേരളത്തിലെ എൽഡിഎഫ് സർക്കാരും സ്വീകരിച്ചതെങ്കിൽ ഇപ്പോഴെ വിധി പ്രതികൂലമായിയെന്ന് പ്രഖ്യാപിച്ച് അമുസ്ലിംമിനെ ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച യു ഡി എഫ് സർക്കാർ ഫലത്തിൽ ബി ജെ പി സർക്കാർ തന്നെ.''





Click it and Unblock the Notifications