കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരാമ്പ്രയില്‍ ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു...എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒളിവില്‍

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: നാദാപുരത്തിനടുത്ത് പേരാമ്പ്രയില്‍ മുസ്ലീം ലീഗ്‌ എസ്ഡിപിഐ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടാണ് പേരാമ്പ്രയിലെ വേളം പുത്തലത്ത് സലഫി മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

മൂസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് പുളിത്തോളി അസീസിന്റെ മകന്‍ നസീറുദ്ദീന്‍(22) ആണ് കൊല്ലപ്പെട്ടത്. പള്ളിക്ക് സമീപത്ത് വച്ച് എസ്ഡിപിഐ പ്രവര്‍ത്തകരുമായി വാക്ക് തര്‍ക്കമുണ്ടായി. വാക്കേറ്റത്തിനിടെ പ്രകോപിതരായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നസീറുദ്ദീനെ കുത്തുകയായിരുന്നു. വള്ളത്ത് അച്ചേരി കെസി ബഷീര്‍, കൊല്ലയില്‍ അബദു റഹിമാന്‍ എന്നിവരാണ് പ്രതികള്‍. ഇരുവരും ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More: തുര്‍ക്കിയിലെ അട്ടിമറിയ്ക്ക് സഹായം റഷ്യവകയോ ഐസിസ് വകയോ? റഷ്യ ആകാന്‍ സാധ്യത ഏറെ

Murder

കുത്തേറ്റ നസീറുദ്ദനെ പ്രദേശത്തെ ആശുപത്രിയിലും പീന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണും കത്തിയും നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്. കൊലപാതകം ആസൂത്രിതമാണോ എന്നറിയാന്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

നേരത്തെയും പേരാമ്പ്രയില്‍ ലീഗ് എസ്ഡിപിഐ സംഘര്‍ഷമുണ്ടായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഇരുകൂട്ടരും ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചായായാണ് കഴിഞ്ഞ ദിവസം നടന്ന കൊലപാതകമെന്നാണ് നാട്ടുകാര്‍ പറുന്നത്. പേരാമ്പ്രയില്‍ സിപിഎമ്മിനെ പ്രതിരോധിക്കാന്‍ ലീഗ് തന്നെയാണ് എസ്ഡിപിഐയെ വളര്‍ത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

എന്നാല്‍ ലീഗിനേക്കാള്‍ ശക്തികേന്ദ്രമായി എസ്ഡിപിഐ വളര്‍ന്നതോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം പതിവായി. ഇതോടെ ലീഗില്‍ നിന്നും സിപിഎമ്മിലേക്ക് യുവാക്കള്‍ പോകാനും തുടങ്ങി. തുടര്‍ന്ന് ലീഗ് എസ്ഡിപിഐ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.

എസ്ഡിപിഐ പ്രദേശത്ത് വ്യാപകമായി സംഘര്‍ഷം നടത്തുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നാട്ടുകാരും വിവിധ രാഷ്ട്രീയപാര്‍ട്ടികളുമെല്ലാ എസ്ഡിപിഐക്ക് എതിരായി രംഗത്ത് വന്നിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Muslim League SDPI tension In Perambra One League worker killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X