കെ മുരളീധരന് പിന്നാലെ മുസ്ലീം ലീഗും...പ്രതിപക്ഷം പരാജയം...തിരഞ്ഞെടുപ്പിന് ശേഷം ഒന്നും ചെയ്തില്ല...
മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
മലപ്പുറം: സംസ്ഥാനത്ത് പ്രതിപക്ഷം പരാജയമാണെന്ന് മുസ്ലീം ലീഗിന്റെയും അഭിപ്രായം. മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറാണ് പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. സംസ്ഥാനത്ത് പ്രതിപക്ഷം ധര്‍മ്മം നിര്‍വ്വഹിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ല. യുഡിഎഫ് യോഗം ചേരുന്നതല്ലാതെ വേറെയൊന്നും നടക്കുന്നില്ലെന്നും, സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരനും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പരാജയമാണെന്ന് നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications