മാണി മലപ്പുറത്ത് പാലം വലിക്കുമോ?കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ തേടി കെഎം മാണിക്ക് ലീഗിന്റെ കത്ത്
മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മാണിക്ക് കത്തയച്ചത്.
മലപ്പുറം: യുഡിഎഫ് വിട്ടുപോയ കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിക്ക് മുസ്ലീം ലീഗ് കത്തയച്ചു. മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മാണിക്ക് കത്തയച്ചത്.
ദേശീയ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യത്തില്‍, രാജ്യത്തെ മതേതരകക്ഷികള്‍ ഒരുമിച്ച് നില്‍ക്കണ്ടേതിന്റെ പ്രധാന്യം സൂചിപ്പിച്ചാണ് കെപിഎ മജീദ് കെഎം മാണിക്ക് അയച്ച കത്തയച്ചിരിക്കുന്നത്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി താങ്കളുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും പൂര്‍ണ്ണ പിന്തുണയും വേണമെന്നും കെപിഎ മജീദ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇ അഹമ്മദ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ ഭൂരിപക്ഷം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ ലീഗ് മത്സരിപ്പിക്കുന്നതും. ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനായാണ് യുഡിഎഫ് വിട്ടുപോയെങ്കിലും മാണിയുടെ പിന്തുണ തേടിയിരിക്കുന്നത. മലപ്പുറത്ത് മാണി കോണ്‍ഗ്രസിന് സ്വാധീനമില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മാണിയെ പങ്കെടുപ്പിക്കാനായാല്‍ വലിയ നേട്ടമാകുമെന്നാണ് ലീഗ് വിലയിരുത്തുന്നത്.












Click it and Unblock the Notifications