Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Election Result 2026 Live: ഏറ്റവും തിളങ്ങിയത് മുസ്ലിം ലീഗ്; ഭൂരിപക്ഷത്തില്‍ കേമന്‍ ഇദ്ദേഹം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും സ്‌ട്രൈക് റേറ്റുള്ള പാര്‍ട്ടി മുസ്ലിം ലീഗാണ്. മല്‍സരിച്ച 27ല്‍ 23 മണ്ഡലങ്ങളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മികച്ച രീതിയില്‍ ലീഡ് ചെയ്യുന്നു. കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എകെഎം അഷ്‌റഫും കാസര്‍കോഡ് കല്ലട്ര മായിന്‍ ഹാജിയും ലീഡ് ചെയ്യുകയാണ്. അഷ്‌റഫിന്റെ ഭൂരിപക്ഷം ആറ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 15000 കടന്നു.

കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിലെല്ലാം മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മുന്നിലാണ്. കൊടുവള്ളിയിലെ പികെ ഫിറോസ് ആണ് ജില്ലയില്‍ ഭൂരിപക്ഷം കൂടുതലുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. 13700 വോട്ടിന്റെ ഭൂരിപക്ഷമാണ് ആറ് റൗണ്ട് എണ്ണയിപ്പോള്‍ അദ്ദേഹം നേടിയത്.

muslim league winning candidates lead margin

മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, മങ്കട എന്നീ മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മികച്ച ലീഡ് നേടി. വള്ളിക്കുന്ന് മണ്ഡലത്തില്‍ മല്‍സരിച്ച ടിവി ഇബ്രാഹീം ആണ് ഇതുവരെ കൂടുതല്‍ ലീഡ് നേടിയിട്ടുള്ളത്. ഏഴ് റൗണ്ട് എണ്ണിയപ്പോള്‍ 27000ത്തില്‍ അധികം ഭൂരിപക്ഷം അദ്ദേഹം നേടി.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, തൃശൂരിലെ ഗുരുവായൂര്‍, എറണാകുളം ജില്ലയിലെ കളമശേരി എന്നീ മണ്ഡലങ്ങളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. 80ല്‍ അധികം സീറ്റുകളില്‍ മല്‍സരിച്ച സിപിഎമ്മിന് 30 സീറ്റിലാണ് ഇതുവരെ ലീഡ് ചെയ്യാന്‍ സാധിച്ചത്. എന്നാല്‍ 27 ഇടത്ത് മല്‍സരിച്ച് 23 ഇടങ്ങളില്‍ ലീഡ് ചെയ്യുകയാണ് ലീഡ്.

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണ വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രണ്ട് വനിതകളെ മല്‍സരിപ്പിച്ച് ലീഗ് വ്യത്യസ്തമായ തീരുമാനം എടുത്തു. മറ്റു പല പാര്‍ട്ടികളും വനിതകളെ മല്‍സരിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ ഫാത്തിമ തഹ്ലിയ പേരാമ്പ്രയില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ജയിച്ചാല്‍ അവര്‍ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയാകാനുള്ള സാധ്യതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+