Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി എന്തിന് ജലീലിനെ സംരക്ഷിക്കുന്നുവെന്ന് മുസ്ലീം ലീഗ്; സമരത്തിനൊരുങ്ങുന്നു

മലപ്പുറം: മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത സംഭവത്തില്‍ രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. നയതന്ത്ര ചാനലുകള്‍ വഴി വന്ന പാക്കേജുകള്‍ സംബന്ധിച്ച് കെി ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതിക്ഷം ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലും ജലീലിന്റെ പങ്ക് പുറത്ത് വരികയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു.

kpa majeed

മാന്യതയുണ്ടെങ്കില്‍ ജലീല്‍ മന്ത്രിസ്ഥാനം രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതി പട്ടികയിലുള്ള സ്വപ്‌ന സുരേഷുമായും കെടി ജലീലിന് ബന്ധമുണ്ടെന്നാണ് ലീഗ് ആരോപിച്ചു. ജലീല്‍ നിരന്തരം സ്വപ്‌ന സുരേഷുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നാല്‍ മുഖ്യമന്ത്രി എന്തിനാണ് കെടി ജലീലിനെ സഹായിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ലീഗ് ചോദിക്കുന്നു.

മുമ്പ് പല വിഷയങ്ങളിലായി ആരോപണങ്ങള്‍ നേരിട്ട ഇപി ജയരാജനേയും തോമസ് ചാണ്ടിയേയും ശശീന്ദ്രനേയും മാറ്റി നിര്‍ത്താമെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ജലീലിനെതിരെ നടപടിയെടുക്കുന്നില്ലായെന്നും ലീഗ് ചോദിക്കുന്നു. സംഭവം ഉയര്‍ത്തിപ്പിടിച്ച് ശക്തമായ സമരത്തിനൊരുങ്ങുകയാണ് ലീഗ്.ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സിപിഎമ്മിന്റെ മുഖം വികൃതമാവുകയാണ് ചെയ്യുന്നതെന്നും ലീഗ് വ്യക്തമാക്കി.

Recommended Video

cmsvideo
    Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+