Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ചൂണ്ടുവിരലിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടോ? അതാണ് സിഎച്ച്... അനുസ്മരിച്ച് കെഎസ് ഹംസ

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയ വിടപറഞ്ഞിട്ട് ഇന്നേക്ക് 38 വര്‍ഷം. 54 ദിവസം മാത്രമേ പദവി വഹിച്ചിരുന്നുള്ളൂ എങ്കിലും കേരളത്തിലെ ഏക മുസ്ലിം മുഖ്യമന്ത്രിയാണ് സിഎച്ച്. നിയമസഭാ സ്പീക്കര്‍ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, സ്പീക്കര്‍ പദവികള്‍ വഹിച്ച ഒരു വ്യക്തി സിഎച്ച് മുഹമ്മദ് കോയ മാത്രമാണ്. ആറ് മന്ത്രിസഭകളില്‍ തുടര്‍ച്ചയായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത രാഷ്ട്രീയ നേതാവും സിഎച്ച് തന്നെ. രണ്ടു തവണ ഉപമുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായ ശേഷം വീണ്ടും മന്ത്രിയായ നേതാവും സിഎച്ചാണ്.

1927ല്‍ ജനിച്ച സിഎച്ച് മുഹമ്മദ് കോയ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. 1951ല്‍ മുസ്ലിം ലീഗ് ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി. താനൂര്‍ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്. സീതി സാഹിബിന്റെ മരണത്തെ തുടര്‍ന്ന് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് ജയിച്ചു. 1967ല്‍ വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമായി. മങ്കട നിയമസഭാ മണ്ഡലത്തില്‍ നിന്നും മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും പിന്നീട് ജയിച്ചു. ഖബറിടം സന്ദര്‍ശിച്ച് ശേഷം സിഎച്ചിനെ ഓര്‍ത്ത് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം....

c

ഇവിടെ ഇത്തിരി നേരം കൂടി നില്കാന്‍ മനസ്സ് മന്ത്രിക്കുന്നു....,
ഇവിടെയാണാ 'പ്രചോദനവാഹിനീ തീര്‍ത്ഥം ' പള്ളിയുറങ്ങുന്നത്.....,
അവഗണനയാല്‍, അപകര്‍ഷതാബോധത്താല്‍ ഉള്‍വലിഞ്ഞ സമുദായത്തെ തട്ടിയുണര്‍ത്തി, താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും കാണിച്ചു കൊടുത്തു.... സി.എച്ച്.!,
അവരുടെ ചിന്താ മണ്ഡലങ്ങളെ ത്രസിപ്പിക്കാന്‍
കൊര്‍ദോവയെ ചൂണ്ടിക്കാണിച്ചു...സി എച്ച് ,
ആ സിംഹഗര്‍ജ്ജനം കേള്‍ക്കെ ...
'ചത്തകുതിര 'കള്‍ സടകുടഞ്ഞെഴുന്നേറ്റ് കണ്‍ഠീരവ ഗര്‍ജ്ജനം മുഴക്കി......!,
പഴങ്കഞ്ഞി വെള്ളം പോല്‍ തണുത്തുറഞ്ഞ സിരകളിലൂടെ ചുടുരക്തം പതഞ്ഞൊഴുകി..,
ഉള്ളിലൊരു വൈദ്യുതാഗാതമേറ്റപോലെ, രോമകൂപങ്ങളെടുത്തു നിന്നു...!.,
ഇരമ്പി വന്ന കുതൂഹലങ്ങളോടു നേര്‍ക്കുനേര്‍ നിന്ന്, അവകാശങ്ങള്‍ തലനാരിഴ പോലും വിട്ടുകൊടുക്കില്ലെന്ന് ഗര്‍ജ്ജിച്ചു... സി എച്ച്,
അധികാര സോപാനങ്ങളത്രയും കാല്‍കീഴിലൊതുക്കിയിട്ടും മിസ്‌ക്കീനായി വിട പറഞ്ഞ സൂര്യതേജസ്;..,
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായപ്പോള്‍ പോലും, സ്വഭവനം ബാങ്കില്‍ പണയം വെച്ച് ചന്ദ്രിക പത്രത്തെ പാലൂട്ടിയ സി.എച്ച്.....,
രാഷ്ട്രീയ ബാക്കിപത്രമായി, മടിശീലയുടെ കനം മറച്ചുവെക്കാനില്ലാത്തതിനാല്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം സി എച്ചി നാവശ്യമായില്ല....,

നിറഞ്ഞുചിരിച്ച് മോഹന്‍ലാല്‍; പോസ് ശരിയാക്കി ക്യാമറയുമായി മമ്മൂട്ടി... ചിത്രങ്ങള്‍ വൈറല്‍

ആദര്‍ശങ്ങളുടെ ആള്‍രൂപത്തിന്ന് അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സും വശമില്ലായിരുന്നു....,
അഴിമതിയും കള്ളപ്പണവും അരങ്ങ് വാഴുന്ന, ഒരുതരം 'സഹകരണ ഭരണം' അരാജകത്വം സൃഷ്ടിക്കുമ്പോള്‍
ഒരു ചൂണ്ട് വിരലിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടോ?..
അതാണ് സി.എച്ച്!,
അകത്തും പുറത്തുമുള്ള ദുഷ്ട രാഷ്ട്രീയ- മൂലധനശക്തികളുടെ കോട്ടകൊത്തളങ്ങളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇനിയെന്ന് മുഴങ്ങും മറ്റൊരു സിംഹഗര്‍ജ്ജനം....?,
സ്വര്‍ലോക സൗഭാഗ്യങ്ങള്‍ക്കൊണ്ടും അനുഗ്രഹിക്കണെ.. നാഥാ..., ഞങ്ങളുടെ സിഎച്ചിനെ...,
കെ എസ് ഹംസ
മുസ്ലിം ലിഗ് സംസ്ഥാന സെക്രട്ടറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+