കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖഫ് വിഷയത്തില്‍ ലീഗിന്റെ സമരം വരുന്നു; വധഭീഷണിയില്‍ നടപടി വേണം- പിഎംഎ സലാം

Google Oneindia Malayalam News

ആലപ്പുഴ: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരം തുടങ്ങാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നു. ജനുവരി മൂന്നിന് ഇക്കാര്യത്തില്‍ ലീഗ് തീരുമാനമെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. വഖഫ് വിഷയത്തില്‍ സമസ്ത സര്‍ക്കാരിനൊപ്പമല്ല. ചര്‍ച്ച നടത്തി എന്ന് വരുത്തി തീര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധഭീഷണിയില്‍ കുറ്റവാളികളെ പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭീഷണിക്ക് പിന്നില്‍ മുസ്ലിം ലീഗുകാരാണെങ്കില്‍ അവര്‍ സംഘടനയിലുണ്ടാകില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ പോലീസിനെക്കൊണ്ട് അന്വേഷിച്ച് നടപടി എടുപ്പിക്കണം. കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും പിഎംഎ സലാം പറഞ്ഞു.

സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി രഹസ്യമാക്കി വച്ചിരിക്കുകയാണ്. അഴിമതിയാണ് പദ്ധതിക്ക് പിന്നിലുള്ളത്. പദ്ധതി നടപ്പാക്കാന്‍ എന്തിനാണ് സര്‍ക്കാരിന് ഇത്ര തിടുക്കം. വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലും സ്വജനപക്ഷപാതവുമാണെന്നും സലാം പറഞ്ഞു.

p

അതേസമയം, ജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണിയുണ്ടായ വിഷയത്തില്‍ പോലീസിനെ സമീപിക്കാതിരുന്നത് അദ്ദേഹം വിലക്കിയിട്ടാണെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു. വധഭീഷണി കാര്യമാക്കേണ്ടെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി വഖഫ് വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ നടപടികള്‍ക്ക് കാത്തിരിക്കുകയാണ്. മുസ്ലിം ലീഗുമായി സമസ്തയ്ക്ക് അകല്‍ച്ചയില്ല. ജിഫ്രി തങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ലീഗ് നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തത് സമസ്തയോട് ലീഗ് കാണിക്കുന്ന ബഹുമാനത്തിന്റെ സൂചനയാണ്. ഭരണകക്ഷികളുമായി സൗഹൃദ നിലപാടാണ് എന്നും സമസ്തക്കുള്ളത്. സുന്നി ഐക്യത്തിന് സമസ്ത എന്നും മുന്നിലുണ്ടെന്നും സമസ്ത ജോയിന്റ് സെക്രട്ടറി എംടി അബ്ദുല്ല മുസ്ല്യാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്; സ്ഥലം വെളിപ്പെടുത്താതെ കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പ് വേളയില്‍രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്; സ്ഥലം വെളിപ്പെടുത്താതെ കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പ് വേളയില്‍

രണ്ടു ദിവസം മുമ്പാണ് തനിക്ക് വധഭീഷണിയുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വെളിപ്പെടുത്തിയത്. ആനക്കയത്ത് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടാകുമെന്നാണ് ഭീഷണി. എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കെതിരെ എഴുതുന്നവരെ പിടിച്ചാല്‍ മതിയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഒരു പ്രസ്ഥാനവുമായി മുന്നോട്ട് പോകുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോള്‍ വരുന്നു. സിഎമ്മിന്റെ അനുഭവം ഉണ്ടാകുമെന്ന് പല വിവരമില്ലാത്തവരും വിളിച്ചുപറഞ്ഞിട്ടുണ്ട്. മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെയാകും. അല്ലാഹു നല്ല നിലക്ക് ഈമാനോടെ മരിക്കാന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ- എന്നായിരുന്നു ജിഫ്രി തങ്ങളുടെ വാക്കുകള്‍.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
Muslim League State Secretary PMA Salam Says Waqf Protest Will Announce January 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X