മുസ്ലിം ലീഗില്‍ അടിമുടി മാറ്റം; പ്രവര്‍ത്തക സമിതി യോഗം ജൂലൈ 7ന്,കെഎം ഷാജിക്ക് മറുപടി
കോഴിക്കോട്: മുസ്ലിം ലീഗില്‍ അടിത്തട്ട് മുതല്‍ മാറ്റം വരുന്നു. സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കും. യൂത്ത് ലീഗിലും സാരഥികള്‍ മാറും. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ഇതുവരെ നടന്നിട്ടില്ല. കൊവിഡ് കാരണമാണ് യോഗം ചേരാന്‍ സാധിക്കാതെ വന്നതെന്ന് നേതൃത്വം പറയുന്നു. സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അടുത്ത മാസം നടക്കും. ജൂലൈ 7, 8 തിയ്യതികളിലാകും യോഗം ചേരുക. ജില്ലാ കമ്മിറ്റികളോട് തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നില്ലെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്ട്രട്ടറി കെഎം ഷാജിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തുവന്നു. നൂറിലേറെ അംഗങ്ങളുണ്ട് പ്രവര്‍ത്തക സമിതിയില്‍. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്രയും പേരുടെ യോഗം ചേരുന്നതിന് പ്രയാസമുണ്ട്. അടുത്ത മാസം പ്രവര്‍ത്തക സമിതി യോഗം ചേരും.
പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളുമുള്ളവരുണ്ട്. എന്നാല്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി വേദികളിലാണ് ഉന്നയിക്കേണ്ടത്. മാധ്യമങ്ങളോടും സോഷ്യല്‍ മീഡിയകളിലും പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നത് ഉചിതമല്ല. അഭിപ്രായങ്ങള്‍ നേതൃത്വത്തെ അറിയിക്കാന്‍ ഒട്ടേറെ അവസരങ്ങളുണ്ട്. ചര്‍ച്ച വൈകുന്നതിലെ നിരാശയായിരിക്കാം ഷാജി പ്രകടിപ്പിച്ചതെന്നും പിഎംഎ സലാം പറഞ്ഞു.
പാര്‍ട്ടി സംഘടന ചട്ടക്കൂട് ശക്തിപ്പെടുത്തണമെന്ന് കെഎം ഷാജി അടുത്തിടെ പറഞ്ഞിരുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള ഘടന ശക്തിപ്പെടുത്തണം. താല്‍ക്കാലികമായ സമിതികള്‍ കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നതിലേക്ക് എത്തരുത്. നഷ്ടപ്പെട്ട സീറ്റുകളുടെ മാത്രം കാര്യമല്ല, നഷ്ടപ്പെട്ട വോട്ടുകള്‍ സംബന്ധിച്ചും ചര്‍ച്ച വേണം. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കെഎം ഷാജി അടുത്തിടെ പറഞ്ഞിരുന്നു.












Click it and Unblock the Notifications