തെക്കോട്ടും പച്ച പിടിച്ച് മുസ്ലിം ലീഗ്; ഇത്തവണ സീറ്റുകള്‍ ഇരട്ടിയായി, ഒപ്പം മധുരം നല്‍കുന്ന വിജയവും
കൊച്ചി: മുസ്ലിം ലീഗ് മലബാര്‍ പാര്‍ട്ടിയാണ് എന്ന ആരോപണത്തിന് ഇത്തവണ തിരുത്ത്. തെക്കന്‍ കേരളത്തില്‍ പാര്‍ട്ടി മികച്ച വിജയം നേടി. എല്ലാ ജില്ലകളിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് സീറ്റുകള്‍ വര്‍ധിച്ചു. മികച്ച വിജയം നേടിയത് എറണാകുളത്താണ്. കൊച്ചിയിലും കൊല്ലത്തും ഡെപ്യൂട്ടി മേയര്‍ സ്ഥാനം പാര്‍ട്ടി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ മുസ്ലിം ലീഗിന് നേരത്തെ 7 സീറ്റുകളാണുണ്ടായിരുന്നത്. ഇത്തവണ 14 ആക്കി ഉയര്‍ത്തി. കൊല്ലത്ത് 19 ഇടങ്ങളിലാണ് ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. കോര്‍പറേഷനില്‍ രണ്ട് മുസ്ലിം ലീഗ് അംഗങ്ങളുണ്ട്. കോട്ടയം ജില്ലയില്‍ അംഗങ്ങളുടെ എണ്ണം 21 ആയി. പത്തനംതിട്ടയില്‍ പജ്യത്തില്‍ നിന്ന് ഏഴായി ഉയര്‍ന്നു. ആലപ്പുഴയില്‍ 16 വാര്‍ഡുകളില്‍ ജയിച്ചു. ഇടുക്കിയില്‍ 35 സീറ്റായി വര്‍ധിച്ചു. എറണാകുളത്ത് 88 സീറ്റുകളിലാണ് മുസ്ലിം ലീഗ് പ്രതിനിധികള്‍ ജയിച്ചത്.

മുസ്ലിം ലീഗിന്റെ മികച്ച വിജയം സൂചിപ്പിച്ച് ഹാരിസ് ബീരാന്‍ എംപി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം: തെക്കൻ കേരളത്തിൽ ലീഗിന് ഇരട്ടി വിജയം ലഭിച്ച തിരഞ്ഞെടുപ്പ്
കേരളത്തിന്റെ തെക്കൻ മേഖലയിൽ മുസ്‌ലിം ലീഗ് അതിന്റെ ശക്തി തെളിയിച്ച തിരഞ്ഞെടുപ്പാണ് അവസാനിച്ചത്.
മത്സരിക്കാൻ അവസരം ലഭിച്ച സീറ്റുകളിലെല്ലാം വലിയ പോരാട്ടം കാഴ്ചവെക്കുകയും നല്ല ശരാശരിയോടെ വിജയിക്കുകയും ചെയ്തു എന്നത് ഏറെ അഭിമാനത്തോടെ പങ്കുവെക്കാൻ കഴിയും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തെക്കൻ കേരളത്തിൽ ലഭിച്ച മൂന്ന് ജില്ലാ പഞ്ചായത്തുകളിലേക്കും മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്ക് ജയിക്കാൻ കഴിഞ്ഞത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ജില്ല തിരിച്ചുള്ള കണക്കിന്റെ സംഗ്രഹം താഴെ കൊടുക്കുന്നു.
തിരുവനന്തപുരം ജില്ല- ഒരു ജില്ലാപഞ്ചായത്തും രണ്ട് കോർപ്പറേഷൻ വാർഡുകളും ഒരു നഗരസഭാ വാർഡും ഉൾപ്പടെ 14വാർഡുകൾ മുസ്‌ലിം ലീഗ് വിജയിച്ചു.
2020ൽ 7 സീറ്റിൽ മാത്രം ജയിച്ച ജില്ലയിൽ ഇത്തവണ നേട്ടം ഇരട്ടിയാക്കി.
കോർപ്പറേഷനിൽ വർഗീയ ബോധത്തോടെ വാർഡ് വിഭജനം നടത്തിയ ഇടതുപക്ഷത്തോട് ഏറ്റവും ഉയർന്ന ഭൂരിപക്ഷ നേട്ടത്തോടെയാണ് ഭീമാപ്പള്ളിയിൽ നമ്മൾ മറുപടി പറഞ്ഞത്.
കൊല്ലം ജില്ല- കോർപ്പറേഷൻ പിടിച്ചെടുത്ത ടീം യു ഡി എഫിൽ മുസ്‌ലിം ലീഗിന്റെ രണ്ട് അംഗങ്ങളുണ്ട്. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലേക്കും മുഖത്തല, ചവറ ബ്ലോക്കുകളിലേക്കും മുസ്‌ലിം ലീഗ് അംഗങ്ങൾ ജയിച്ചു കയറി. കൂടാതെ വിവിധ പഞ്ചായത്തുകളിലേക്ക് ജയിച്ചവർ ഉൾപ്പടെ ജില്ലയിൽ 19 ഇടത്ത് മുസ്‌ലിം ലീഗ് സാരഥികൾ വെന്നിക്കൊടി പാറിച്ചു
കോട്ടയം ജില്ല- തെക്കൻ കേരളത്തിലെ നമ്മുടെ ശക്തി കേന്ദ്രമായ ഈരാറ്റുപേട്ട നഗരസഭ മുൻ വർഷത്തേക്കാളും കൂടുതൽ സീറ്റോടെ നിലനിർത്തിയതിനോടൊപ്പം എരുമേലി ബ്ലോക്കിലേക്കും നമുക്ക് ജയിക്കാൻ കഴിഞ്ഞു കൂടാതെ വിവിധ പഞ്ചായത്ത് സീറ്റുകൾ കൂടി കൂട്ടി ആകെ 21 മെമ്പർമാരെ ജില്ലയിൽ നമ്മൾ ജയിപ്പിച്ചു.
പത്തനംതിട്ട ജില്ല- കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇടതുപക്ഷത്തിന്റെ കയ്യിലുണ്ടായിരുന്ന കോട്ടമ്മൽ ബ്ലോക്കിലെ കൊല്ലപ്പള്ളി ഡിവിഷൻ TAM ഇസ്മായിലിലൂടെ യു ഡി എഫ് അകൗണ്ടിലേക്ക് എത്തിച്ചു എന്ന് മാത്രമല്ല ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലും ഓരോ സീറ്റ് വീതവും രണ്ട് ഗ്രാമ പഞ്ചായത്ത് സീറ്റുകളും നേടിയെടുക്കാൻ സാധിച്ചു. നേരത്തെ ഒരൊറ്റ സീറ്റുപോലും ലീഗിന് ഇല്ലാതിരുന്ന ജില്ലയാണ് പത്തനം തിട്ട എന്നോർക്കണം.
ആലപ്പുഴ ജില്ല- ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നാലും കായംകുളം മുനിസിപ്പാലിറ്റിയിൽ രണ്ടും ഡിവിഷൻ നമുക്ക് ജയിക്കാൻ കഴിഞ്ഞു. അതോടൊപ്പം സംവരണ മുനിസിപ്പാലിറ്റി ആയ കായംകുളത്ത് നമ്മുടെ പ്രതിനിധിയായിരിക്കും ചെയർമാൻ ആവുക എന്നതും സന്തോഷം പകരുന്നതാണ്. അരൂർ ബ്ലോക്കിലേക്ക് ജയിച്ചതുൾപ്പടെ 16 സീറ്റുകളിലേക്കാണ് ജില്ലയിൽ ജയിക്കാൻ സാധിച്ചത്. മുമ്പ് പത്തിൽ താഴെയാണ് നമ്മൾ ജയിച്ചത്.
ഇടുക്കി ജില്ല- തൊടുപുഴ മുനിസിപ്പാലിറ്റിയിൽ സീറ്റ് വർധിപ്പിച്ച് എട്ടായതുൾപ്പടെ ഇടുക്കിയിൽ മുൻവർഷത്തെ 21 സീറ്റിൽ നിന്നും 35 ആയി വർദ്ധിപ്പിച്ചു.
എറണാകുളം ജില്ല- രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളും കൊച്ചി കോർപ്പറേഷനിലെ മൂന്ന് സീറ്റുകളും ഉൾപ്പെടെ മിന്നും വിജയം നേടിയ ആവേശമാണ് ജില്ലയിലാകെ.
കഴിഞ്ഞവർഷം 38 സീറ്റുകൾ ഉണ്ടായിരുന്നത് ഏകദേശം രണ്ടു മടങ്ങിലതികം വർധിപ്പിച്ച് 88 സീറ്റുകളിലേക്ക് എത്തിച്ചു.
പല്ലാരിമംഗലം പഞ്ചായത്ത് ഒറ്റക്ക് ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചു, നെല്ലിക്കുഴി പായിപ്ര പഞ്ചായത്തുകളിൽ നല്ല വിജയം.
വൈപ്പിൻ , പറവൂർ മണ്ഡലത്തിലും പുതിയ വാർഡുകളിൽ വിജയം ലഭിച്ചു.
കളമശ്ശേരി മുനിസിപ്പാലിറ്റിയിലും തൃക്കാക്കര മുനിസിപ്പാലിറ്റിയിലും സീറ്റ് നില വർധിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണവും ഇരട്ടിയാക്കി.
നമ്മൾ നമ്മുടെ പ്രവർത്തനം കൂടുതൽ ഊർജ്ജ്വ സ്വലതയോടെ തുടർന്നാൽ കേരളത്തിൽ എവിടെയും വിജയം വരിക്കാൻ സാധിക്കും എന്ന ഉറപ്പാണ് ഈ തിരഞ്ഞെടുപ്പ് നമുക്ക് നൽകുന്ന പാഠം. തദ്ദേശ തിരഞ്ഞെടുപ്പ് നമുക്ക് നൽകുന്ന ഊർജ്ജം തെക്കൻ ജില്ലയിൽ നമുക്ക് ഒന്നിലധികം നിയമസഭാ സീറ്റുകൾ വിജയിപ്പിച്ചെടുക്കാനുള്ളതാവണം. അതിനായി നമുക്ക് ഇന്നുമുതൽ തന്നെ ഒരേ മനസ്സോടെ കർമരംഗത്ത് തുടരാം.
-
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ












Click it and Unblock the Notifications