കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് പണി തുടങ്ങി; അടിത്തട്ടുമുതൽ നടപടി... മൂന്ന് നേതാക്കളെ സസ്‌പെൻഡ് ചെയ്തു,2 മേഖല കമ്മിറ്റികൾ പിരിച്ചുവിട്ടു

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്. എന്നാല്‍ യുഡിഎഫില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത് മുസ്ലീം ലീഗ് ആയിരുന്നു. എങ്കില്‍ പോലും പലയിടത്തും പാര്‍ട്ടിയ്ക്ക് അടിപതറുകയും ചെയ്തു.

ചെന്നിത്തലയ്ക്ക് സേഫ് മണ്ഡലം... ഹരിപ്പാടിനേക്കാള്‍ സുരക്ഷിതം ചങ്ങനാശ്ശേരി; ജോസഫ് അയഞ്ഞാല്‍ സാധ്യതചെന്നിത്തലയ്ക്ക് സേഫ് മണ്ഡലം... ഹരിപ്പാടിനേക്കാള്‍ സുരക്ഷിതം ചങ്ങനാശ്ശേരി; ജോസഫ് അയഞ്ഞാല്‍ സാധ്യത

യുഡിഎഫിന്റേത് കരുതിയതിലും വലിയ നഷ്ടം, എല്‍ഡിഎഫിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ നേട്ടം... ഭരണസമിതികള്‍ വന്നപ്പോൾയുഡിഎഫിന്റേത് കരുതിയതിലും വലിയ നഷ്ടം, എല്‍ഡിഎഫിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ നേട്ടം... ഭരണസമിതികള്‍ വന്നപ്പോൾ

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം ഉണ്ടാക്കിയിട്ടും എങ്ങനെ ലീഗ് വോട്ടുകള്‍ ചോര്‍ന്നു എന്ന അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി അടിത്തട്ടുമുതല്‍ കര്‍ശന നടപടികളാണ് തുടങ്ങിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ ആയിരിക്കും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുക.

മൂന്ന് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

മൂന്ന് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് ജില്ലയില്‍ ആണ് മുസ്ലീം ലീഗ് അച്ചടക്ക നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന്‌റെ ഭാഗമായി മൂന്ന് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ ജില്ലാ കമ്മിറ്റി അംഗമാണ്.

രണ്ട് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

രണ്ട് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

രണ്ട് മേഖല കമ്മിറ്റികളും മുസ്ലീം ലീഗ് പിരിച്ചുവിട്ടിട്ടുണ്ട്. എല്‍ഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ഇത് സംബന്ധിച്ച് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.

ആറ് പേര്‍ക്ക് പദവി പോയി

ആറ് പേര്‍ക്ക് പദവി പോയി

മുസ്ലീം ലീഗിന് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന ശക്തമായ സന്ദേശം തന്നെയാണ് നല്‍കുന്നത്. സസ്‌പെന്‍ഷനുകള്‍ക്ക് പുറമേ, ആറ് നേതാക്കളെ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാ ജില്ലകളിലും

എല്ലാ ജില്ലകളിലും

നിലവില്‍ കോഴിക്കോട് ജില്ലയില്‍ മാത്രമാണ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് വരും ദിവസങ്ങളില്‍ മലബാറിലെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലീം ലീഗിന്‍രെ ശക്തികേന്ദ്രമായ മലബാറില്‍ പോലും യുഡിഎഫ് പരാജയം ഏറ്റുവാങ്ങിയത് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

നിയമസഭ ലക്ഷ്യം

നിയമസഭ ലക്ഷ്യം

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് മുസ്ലീം ലീഗിന്റെ നടപടികള്‍ എല്ലാം. തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയെ പൂര്‍ണമായും സജ്ജമാക്കുക എന്നതാണ് ലക്ഷ്യം. ഇത്തവണ മത്സരിക്കാന്ഡ കൂടുതല്‍ സീറ്റുകല്‍ ലഭിക്കുമെന്നാണ് മുസ്ലീം ലീഗിന്റെ പ്രതീക്ഷ. ഇതിനായുള്ള സമ്മര്‍ദ്ദവും തുടങ്ങിയിട്ടുണ്ട്.

എട്ട് പേര്‍ പുറത്ത്

എട്ട് പേര്‍ പുറത്ത്


നിലവില്‍ എംഎല്‍എമാരായിരിക്കുന്ന എട്ട് പേര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയേക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. അഴിമകതി കേസിലും തട്ടിപ്പ് കേസിലും അറസ്റ്റിലായ വികെ ഇബ്രാഹിംകുഞ്ഞിനും എംസി കമറുദ്ദീനും എന്തായാലും സീറ്റ് ലഭിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.

കൂടുതല്‍ സീറ്റ് ലഭിച്ചാല്‍

കൂടുതല്‍ സീറ്റ് ലഭിച്ചാല്‍

നിലവിലെ എട്ട് പേരെ ഒഴിവാക്കുമ്പോള്‍ തന്നെ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം ഇത്തവണ കൂടുതല്‍ കിട്ടുന്ന സീറ്റുകള്‍ കൂടിയാകുമ്പോള്‍ മെച്ചപ്പെട്ട പ്രകടം നിയമസഭ തിരഞ്ഞെടുപ്പില്‍ കാഴ്ചവയ്ക്കാന്‍ ആകുമെന്നും മുസ്ലീം ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ വരവ്

കുഞ്ഞാലിക്കുട്ടിയുടെ വരവ്

എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നാണ് മുസ്ലീം ലീഗ് തീരുമാനം. പാര്‍ട്ടിയ്ക്കുള്ളിലും കോണ്‍ഗ്രസിലും ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ട്. എന്നിരുന്നാലും ഈ തിരുമാനത്തില്‍ നിന്ന് ലീഗ് പിന്നോട്ടുപോകാന്‍ ഇടയില്ല.

ഉപമുഖ്യമന്ത്രി പദവി

ഉപമുഖ്യമന്ത്രി പദവി

ഇത്തവണ യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നണിലെ ഏറ്റവും ശക്തരായ ഘടകകക്ഷി എന്ന നിലയില്‍ അക്കാര്യം അംഗീകരിക്കപ്പെടാനാണ് സാധ്യത. തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയാല്‍ അത് മുസ്ലീം ലീഗിനും കുഞ്ഞാലിക്കുട്ടിയ്ക്കും വലിയ തിരിച്ചടിയാകും.

തിരഞ്ഞെടുപ്പ് കണക്ക്

തിരഞ്ഞെടുപ്പ് കണക്ക്

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകള്‍ പ്രകാരം 15 മണ്ഡലങ്ങളില്‍ ആണ് മുസ്ലീം ലീഗിന് ഭൂരിപക്ഷമുള്ളത്. ഇതില്‍ മിക്കയിടങ്ങളിലും വലിയ ഭൂരിപക്ഷം തന്നെയാണ് ലീഗിനുള്ളത് എന്നതാണ് ആശ്വാസകരം. 19 ഇടത്താണ് കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ളത്. എന്നാല്‍ അതില്‍ തന്നെ അഞ്ചിടത്ത് അഞ്ഞൂറ് വോട്ടിന് താഴെയാണ് നിലവിലുളള ഭൂരിപക്ഷം. കേരളത്തിലെ യുഡിഎഫ് മുന്നണി സംവിധാനത്തെ ആര് നയിക്കും എന്ന് കൂടി തെളിയിക്കുന്നതായിരിക്കും അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ഫലം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഹുൽ! ചർച്ച വീണ്ടും കൊഴുക്കുന്നു... ഉമ്മന്‍ ചാണ്ടി വന്നാല്‍ ഇങ്ങനേയും ആവശ്യമുയരും!മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഹുൽ! ചർച്ച വീണ്ടും കൊഴുക്കുന്നു... ഉമ്മന്‍ ചാണ്ടി വന്നാല്‍ ഇങ്ങനേയും ആവശ്യമുയരും!

 ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ?;താരിഖ് അൻവറിന്റെ നിർദ്ദേശം ഇങ്ങനെ.. ഹൈക്കമാന്റിന് റിപ്പോർട്ട് ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ?;താരിഖ് അൻവറിന്റെ നിർദ്ദേശം ഇങ്ങനെ.. ഹൈക്കമാന്റിന് റിപ്പോർട്ട്

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
Muslim League to get ready for Assembly Elections, take actions in ground level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X