Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നോ? മുസ്ലിം ലീഗ് നേതാക്കളുടേത് വ്യത്യസ്ത സമീപനം

മലപ്പുറം: യുഡിഎഫിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കവെ മുസ്ലിം ലീഗ് നേതാക്കള്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നോ? പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയും പോലീസ് നീക്കം തുടരവെയാണ് മുസ്ലിം ലീഗ് നേതാക്കള്‍ സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും വേദികളില്‍ പതിവ് സാന്നിധ്യമാകുന്നത്.

മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. അന്ന് ലീഗ് നേതാക്കള്‍ ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. കെഎം ഷാജി, എംകെ മുനീര്‍ ഉള്‍പ്പെടെയുള്ള ലീഗിലെ ഒരു വിഭാഗം സിപിഎമ്മിനും പിണറായി വിജയനുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതൊഴിച്ചാല്‍ ലീഗും സിപിഎമ്മും തമ്മില്‍ വലിയ അകല്‍ച്ചയില്ല.

panakkad-sadiqali-thangal

കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെ നിര്‍ത്തി ഒരേ സമയം ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടി നല്‍കിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം തുടര്‍ ഭരണം ഉറപ്പാക്കിയത്. യുഡിഎഫ് കോട്ടയായിരുന്ന മധ്യകേരളം മാറിയതോടെയാണ് ഇടതുപക്ഷത്തിന് എളുപ്പവഴി ഒരുങ്ങിയത്. എന്നാല്‍ മലപ്പുറത്തെ ലീഗ് കോട്ടകള്‍ക്ക് അന്നും കാര്യമായ ഇളക്കം തട്ടിയില്ല.

യുഡിഎഫ് വിടാനുള്ള യാതൊരു സാഹചര്യവുമില്ല എന്നാണ് മുസ്ലിം ലീഗിലെ പ്രധാന നേതാക്കളെല്ലാം ആവര്‍ത്തിക്കുന്നത്. എന്നാല്‍ സര്‍ക്കാരുമായും സിപിഎമ്മുമായും സഹകരിക്കുന്നു എന്ന സൂചന നല്‍കുന്നതാണ് മലപ്പുറത്ത് മുസ്ലിം ലീഗ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനം. കെടി ജലീല്‍ എംഎല്‍എ ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അഭിനന്ദിച്ച് രംഗത്തുവന്നു.

പാണക്കാട് സാദിഖലി തങ്ങളാണ് സര്‍ക്കാരിന്റെ ഖാദി-ബക്രീദ് മേള ഉദ്ഘാടനം ചെയ്തത്. അടുത്തിടെ ദേശാഭിമാനി സംഘടിപ്പിച്ച സെമിനാറില്‍ പാണക്കാട് മുനവ്വറലി തങ്ങള്‍ പങ്കെടുത്തതും എടുത്തുപറയേണ്ടതാണ്. പൂക്കോട്ടൂരില്‍ ലീഗ് നടത്തിയ സെമിനാറില്‍ എംബി രാജേഷ് പങ്കെടുത്തു. ഇഎംഎസ് സെമിനാറില്‍ അബ്ദുസമദ് സമദാനി പങ്കെടുത്ത് നടത്തിയ പ്രസംഗവും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എടുത്തുപറയേണ്ടതാണ്.

മുസ്ലിം ലീഗ് നേതാക്കളുടെ സമീപനം മാതൃകാപരമാണന്ന് ചൂണ്ടിക്കാട്ടി കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് ഇങ്ങനെ... ''സംസ്ഥാന സര്‍ക്കാരിന്റെ 2023 ലെ ഖാദി ബക്രീദ് മേള മലപ്പുറത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ ഉല്‍ഘാടനം ചെയ്തു. യു.ഡി.എഫ് ഭരിക്കുമ്പോള്‍ പോലും ഇത്തരമൊരു ഔദ്യോഗിക പരിപാടിയുടെ ഉല്‍ഘാടകനായി ലീഗ് സംസ്ഥാന അദ്ധ്യക്ഷന്മാരെ വിളിച്ചത് ഓര്‍മ്മയിലില്ല.

ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സഖാവ് പി ജയരാജന്‍ പ്രകടിപ്പിച്ച ഔചിത്യം മാതൃകാപരമാണ്. മന്ത്രി വി അബ്ദുറഹിമാന്‍ സാദിഖലി തങ്ങളെ ഖദര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഖാദി കിറ്റ് മന്ത്രിക്ക് നല്‍കിയാണ് തങ്ങള്‍ ഈ വര്‍ഷത്തെ ഖാദി-ബക്രീദ് മേള ഉല്‍ഘാടനം ചെയ്തത്. ഇടതു സര്‍ക്കാരിനെതിരെ അനാവശ്യമായി സമരം ചെയ്യുന്ന എല്ലാവര്‍ക്കും സാദിഖലി തങ്ങള്‍ നല്‍കുന്ന മികച്ച സന്ദേശമാണിത്. ക്രിയാത്മക പ്രതിപക്ഷമെന്ന വാക്ക് അന്വര്‍ത്ഥമാക്കിയ തങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

കോണ്‍ഗ്രസ് നേതാക്കളും വായ തുറന്നാല്‍ പിണറായിയെ തെറി പറയുന്ന ലീഗിലെ കോണ്‍ഗ്രസ് തലച്ചോറുള്ള 'കോണ്‍ലീഗു'കാരും ഇത് കണ്ട് പഠിക്കട്ടെ. സൈബര്‍ പച്ചപ്പടക്കും ഈ ചിത്രത്തില്‍ ദൃഷ്ടാന്തമുണ്ട്. രാഷ്ട്രീയ വിയോജിപ്പ് നിലനിര്‍ത്തിയും ഫാഷിസം പത്തിവിടര്‍ത്തിയാടുന്ന കാലത്ത് ഒരുമിച്ച് നില്‍ക്കാനാകുമെന്ന് കാണിച്ചു തരികയാണ് മലപ്പുറത്തെ വിവേകികള്‍.

''ദേശാഭിമാനി' രണ്ടുമാസം മുമ്പ് മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുനവ്വറലി തങ്ങള്‍ പങ്കെടുത്തതും പൂക്കോട്ടൂരില്‍ ലീഗിന്റെ നേതൃത്വത്തില്‍ നടന്ന 'മലബാര്‍ കലാപ'' വാര്‍ഷിക സെമിനാര്‍ സഖാവ് എം.ബി രാജേഷ് ഉല്‍ഘാടനം ചെയ്തതും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഇ.എം.എസ് സെമിനാറിന്റെ ഉല്‍ഘാടന സമ്മേളനത്തില്‍ മലപ്പുറം എം.പി അബ്ദുസ്സമദ് സമദാനി പ്രൗഢോജ്ജ്വല പ്രസംഗം നടത്തിയതും ഇടതുപക്ഷത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ ആശയ സംവാദത്തിന്റെ പുതിയ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+