പാലക്കാട് കോണ്‍ഗ്രസും സിപിഎമ്മും പിന്മാറി; വിടാതെ മുസ്ലിം ലീഗ്, ബിജെപി വീഴുമോ?
പാലക്കാട്: പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ മുസ്ലിം ലീഗിന്റെ നീക്കം. കോണ്‍ഗ്രസും സിപിഎമ്മും മുഖം തിരിച്ചു നില്ക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് രംഗത്തിറങ്ങിയിരിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ഐക്യത്തോടെ നീങ്ങണം എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
ബിജെപി കഴിഞ്ഞ പത്ത് വര്‍ഷമായി ഒറ്റയ്ക്ക് ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയാണ് പാലക്കാട്. കേരളത്തില്‍ ബിജെപിക്ക് ഭരണം ലഭിച്ച ആദ്യ മുന്‍സിപ്പാലിറ്റിയും പാലക്കാടാണ്. എന്നാല്‍ ഇത്തവണ ബിജെപി പിന്നാക്കം പോയി. പാര്‍ട്ടിയിലെ ഭിന്നതയാണ് സീറ്റുകള്‍ കുറയാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. ഈ അവസരം മുതലെടുക്കണം എന്ന നിലപാടാണ് മുസ്ലിം ലീഗിന്.

53 അംഗ കൗണ്‍സിലാണ് പാലക്കാട് മുന്‍സിപ്പാലിറ്റിയിലേത്. 27 സീറ്റ് കിട്ടുന്നവര്‍ക്ക് ഭരണം നടത്താം. എന്നാല്‍ ഇത്തവണ ബിജെപിക്ക് ലഭിച്ചത് 25 സീറ്റുകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മൂന്ന് സീറ്റ് കുറഞ്ഞു. ഇതോടെയാണ് ബിജെപിക്ക് ഭരണത്തിലെത്താന്‍ സാധിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ബിജെപിയുടെ ഭരണം ഉറപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചകള്‍ നടത്തുന്നു എന്നാണ് വിവരം.
യുഡിഎഫിന് 18 സീറ്റുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന് ഒമ്പത് സീറ്റുകളും. കോണ്‍ഗ്രസ് വിമതനായ എച്ച് റഷീദും ജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി ഭരണം പിടിക്കണം എന്നാണ് മുസ്ലിം ലീഗ് നിലപാട്. ജനങ്ങള്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം നല്‍കിയതെന്നും ജനവിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കരുത് എന്നും ബിജെപി ആവശ്യപ്പെട്ടു. സമാനമായ നിലപാട് തന്നെയാണ് ഇരുപാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നതും.
പാലക്കാടും തിരുവനന്തപുരത്തും ഭരണം പിടിക്കാന്‍ മറ്റു നീക്കങ്ങള്‍ നടത്തില്ല എന്നാണ് കോണ്‍ഗ്രസ്, സിപിഎം നേതൃത്വങ്ങള്‍ പ്രതികരിച്ചത്. എന്നാല്‍ പ്രാദേശികമായ ചില നേതാക്കള്‍ക്ക് ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കണം എന്ന നിലപാടുണ്ട്. ഇക്കാര്യം ഉന്നത നേതൃത്വം അംഗീകരിക്കുന്നില്ല. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം സഖ്യസാധ്യത ആരായാം എന്നാണ് ഇവരുടെ തീരുമാനമത്രെ.
മുസ്ലിം ലീഗ് നേതാവ് എംഎം ഹമീദ് പറയുന്നത്
ഈ വേളയിലാണ് മുസ്ലിംലീഗ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കണം എന്ന് മുസ്ലിം ലീഗ് നേതാവ് എംഎം ഹമീദ് പറഞ്ഞു. അത്തരം സഖ്യം വരേണ്ടതാണ്. ബിജെപിയെ പുറത്താക്കണം എന്ന ആവശ്യം ആത്മാര്‍ഥമാണെങ്കില്‍ യോജിപ്പ് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് മുസ്ലിംലീഗിന്റെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് ഇക്കാര്യം മുസ്ലിം ലീഗ് പറഞ്ഞിട്ടുണ്ട്. നഗരത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാന്‍ ബിജെപിയെ പുറത്താക്കണം. അവരെ ഒഴിവാക്കാന്‍ യുഡിഎഫിന് വോട്ട് ചെയ്യണം എന്നു പറഞ്ഞാണ് പ്രചാരണം നടത്തിയത്. എല്‍ഡിഎഫ് യുഡിഎഫ് സഖ്യം ഉണ്ടാവേണ്ടതാണ്. സ്വതന്ത്രനെ മുന്നില്‍ നിര്‍ത്തി ഭരണം പിടിക്കാന്‍ മുസ്ലിം ലീഗ് ശ്രമിക്കും. ബിജെപിയെ പരാജപ്പെടുത്തിയാണ് എച്ച് റഷീദ് എത്തിയിട്ടുള്ളതെന്നും എംഎം ഹമീദ് പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications